സഹോദരിക്ക് നടക്കാനും സംസാരിക്കാനും കഴിയില്ല. ജനിച്ചപ്പോഴേ അങ്ങനെ ആയിരുന്നു. അമ്മ എവിടെയെങ്കിലും പോവുമ്പോള്‍ അവളെ മറ്റൊരിടത്ത് നോക്കാന്‍ ഏല്‍പ്പിക്കുകയാണ് ചെയ്യാറ്, അവളെ പോലുള്ളവര്‍ക്ക് ഒരിടം ഒരുക്കണമെന്നാണ് എന്റെ സ്വപ്നം; അനു

നിരവധി സീരിയലുകലിലൂടെയും സിനിമകലിലൂടെയും ആരാധക മനസ് കീഴടക്കിയ താരമാണ് അനു ജോസ ഫ്. ഇപ്പോള്‍ അഭിനയത്തില്‍ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് താരം. ഇപ്പോള്‍ ടാറ്റു സ്റ്റുഡിയോയുമായി സജീവമാണ്. അനുവിവന്‍രെ കോടികളുടെ വീട് എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞതാണ്. പലരും തവന്നെ പറ്റിച്ചതാണെന്നും അതെല്ലാം കൂട്ടിയാണ് താന്‍ കോടികളുടെ കണക്ക് പറഞ്ഞുവെന്നും തെറ്റായ വാര്‍ത്ത വന്നതോടെ റെയ്ഡ് വരെ തനിക്ക് നേരിടേണ്ടി വന്നുവെന്നും അനു ഗ്രഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. കാസര്‍ഗോഡ് കാരിയായ അനു പിന്നീട് തിരുവനന്തപുരത്ത് സെറ്റിലായിരിക്കുകയാണ്. മിന്നുകെട്ട്, ആലിലത്താലി, കാര്യം നിസാരം, പ്രിയമാനസി, സകുടുംബം ശ്യാമള തുടങ്ങി നിരവധി ഹിറ്റ് പരമ്പരകളില്‍ അഭിനയിച്ച അനു കഴിഞ്ഞ ബിഗ് ബോസിലും ഉണ്ടായിരുന്നു.

പൂച്ചകളെയും പട്ടികളെയുമൊക്കെ വളരെ ഇഷ്ടമുള്ള ആളാണ് അനു. താന്‍ ഇത്രയും പ്രായമായിട്ടും വിവാഹം കഴിക്കാത്തതിന്റെ കാരണവും താരം വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ തന്റെ ഏക സഹോദരിയെ പറ്റി അനു പറഞ്ഞിരിക്കുകയാണ്. അസുഖ ബാധിതയാണ് തന്റെ സഹോദരിയെന്ന് അനു പറഞ്ഞിട്ടുണ്ട്. കുടും ബത്തെയും ഇനി തിരുവനന്തപുരത്തേയ്ക്ക് കൊണ്ടു വരാന്‍ പോവുകയാണെന്ന് താരം തന്നെ പറഞ്ഞിട്ടുണ്ട്. തന്റെ സഹോദരിയുടെ പേര് സൗമ്യ എന്നാണെന്നും താനും സഹോദരിയുമായി ഒരു വയസിന്റെ വ്യത്യാസമേയുള്ളൂ. അവള്‍ക്ക് നടക്കാനും സംസാരിക്കാനും കഴിയില്ല.

ജനിച്ചപ്പോഴേ അങ്ങനെയാണ്. പക്ഷെ ആ കണ്ടീഷനിലും അവള്‍ ആരോഗ്യവതിയാണ്. പത്തിരുപത് ദവിസം കാണാതാവുമ്പോള്‍ എന്റെ ഫോട്ടോ നോക്കിയിട്ട് പറയും, ഞാന്‍ അവളുടേതാണെന്ന്.’അനിയത്തി സൗമ്യക്കും അവളെ പോലെയുള്ള കുഞ്ഞുങ്ങള്‍ക്കും വേണ്ടി ഒരിടം ഒരുക്കണം. അമ്മ എവിടെയെങ്കിലും പോവുമ്പോള്‍ അവളെ മറ്റൊരിടത്ത് നോക്കാന്‍ ഏല്‍പ്പിക്കുകയാണ് ചെയ്യാറ്.

അതൊക്കെ ബുദ്ധിമുട്ടാണ്. നമ്മള്‍ അവരെ നോക്കുന്നത് പോലെ നല്ല സുഖവും സൗകര്യവുമുള്ള, എന്റെ അമ്മയ്ക്കും കൂട്ടിരിക്കാന്‍ പറ്റുന്ന ഇടമായിരിക്കണമെന്നും അനു പറയുന്നു. സ്നേഹവും കരുതലും വേണ്ടു വോളം ലഭിക്കണം. അങ്ങനെ ഒരു സ്വപ്‌നത്തിലേയ്ക്കാണ് താനിപ്പോള്‍ പോകുന്നത്. ആദ്യപടിയായി കുറച്ച് സ്ഥലം വാങ്ങിയിട്ടുണ്ട്. ഇനി ഓരോന്നായി സെറ്റാക്കണമെന്നും ആ ആഗ്രഹം താന്‍ നോടുമെന്നും അനു പറയുന്നു.

Articles You May Like

Comments are closed.