എനിക്ക് കുഴപ്പമൊന്നുമില്ല. ഇനി വീട്ടില്‍ റെസ്റ്റിലാണ്; സന്തോഷ വാര്‍ത്തയുമായി ബിനു അടിമാലി

വടകരയിലെ വാഹനാപകടത്തില്‍ സ്റ്റാര്‍ മാജിക്ക് താരം കൊല്ലം സുധി മരിച്ചതു. ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവര്‍ക്ക് പരിക്കേറ്റതും ആരാധകരെ ഏറെ സങ്കടപ്പെടുത്തിയ വാര്‍ത്ത ആയിരുന്നു. ഒരുപാട് കഷ്ടപാടുകളിലൂടെയാണ് സുധി തന്റെ ജീവിതം മുന്നോട്ട് കൊണ്ടു പോയിരുന്നത്. ഒടുവില്‍ ജീവിതം കുറച്ച് മെച്ചപ്പെട്ട അവസ്ഥയിലേയ്ക്ക് എത്തിയപ്പോള്‍ അദ്ദേഹത്തെ ദൈവം വിളിച്ചു. ഒരിക്കലും മറക്കാനാവാത്ത മുഖമാണ് സുധിയുടേത്. ബിനു അടിമാലിയെ എഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു.

വലിയ പരിക്കുകളൊന്നും ബിനുവിന് ഏറ്റിരുന്നില്ല. എങ്കിലും അപകടത്തിന്റെ ഞെട്ടല്‍ ബിനുവിന് ഉണ്ടെന്നും ഒരു സ്‌കാനിങ് കൂടി ചേട്ടനുണ്ടെന്നും അതില്‍ കുഴപ്പമില്ലെങ്കില്‍ ബിനു ചേട്ടന്‍ ഡിസ്ചാര്‍ജ് ആകുമെന്ന് സ്റ്റാര്‍ മാജിക് താരങ്ങള്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ബിനു അടിമാലി ഡിസ്ചാര്‍ജ് ആയിരിക്കുകയാണ്. ഇന്നലെയാണ് അദ്ദേഹം ഡിസ്ചാര്‍ജ് ആയത്.

ബിനു തന്നെ മാധ്യമങ്ങളോട് സംസാരിക്കുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. ആരാധകരും ഏറ്റെടുത്തിരി ക്കുകയാണ് വീഡിയോ. ഡ്രൈവര്‍ ഉല്ലാസും ഡിസ്്ചാര്‍ജ്  ആയി. മഹേഷ് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഡിസ്ചാര്‍ജ് ആകുമെന്നും താരം പറഞ്ഞു. ബിനു ഡാസ്ചാര്‍ജ് ആയി വീട്ടിലെത്തി. ഇനി കുറച്ച് ദിവസം റെസ്റ്റ് വേണ്ടിവരുമെന്ന് സുമേഷ് ബിനു അടിമാലി യുടെ ഫേയ്‌സ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.

സുധിയുടെ വേര്‍പാട് സ്റ്റാര്‍ മാജിക് താരങ്ങള്‍ക്ക് മാത്രമല്ല ആരാധകര്‍ക്കും വലിയ ദുഖമുണ്ടാക്കിയതാണ്. അടുത്ത ഷെഡ്യൂളിന് കാണാ മെന്ന് പറഞ്ഞ് പോയതാണ്സുധിച്ചേട്ടന്‍. ഇല്ലെന്ന് വിശ്വസിക്കാനാ വുന്നില്ല. എല്ലാവരുടെയും അവസ്ഥ ഇത് തന്നെയാണ്. കിടന്നിട്ട് ആര്‍ക്കും ഉറക്കമില്ലെന്ന് കഴിഞ്ഞ ദിവസം ബിനീഷ് പറഞ്ഞിരുന്നു. അതേ സമയം ബിനുവും മറ്റുള്ളവരുടെയും ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടെന്ന് വാര്‍ത്ത ആരാധകരിലും സന്തോഷം തന്നെയാണ്.

Articles You May Like

Comments are closed.