ബിനുവിന് ഇന്നലെ ഒരു സര്‍ജറി കഴിഞ്ഞു, ഇപ്പോള്‍ റെസ്റ്റിലാണ്; എല്ലാവരും അദ്ദേഹത്തിനായി പ്രാര്‍ത്ഥിക്കുക; വീഡിയോയുമായി അനൂപ്

കഴിഞ്ഞ ദിവസമാണ് സ്റ്റാര്‍ മാജിക്കിന്‍രെ പ്രിയ താരങ്ങളായ ബിനു അടിമാലിയും കൊല്ലം സുധിയും അപകട ത്തില്‍പ്പെട്ടത്. 24 ന്റെ പരിപാടിയില്‍ പങ്കെടുത്ത മടങ്ങുമ്പോഴാണ് ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പ്പെട്ടത്. കാറിലുണ്ടായിരുന്നവരെയെല്ലാം ആശുപത്രിയിലെത്തിച്ചെങ്കിലും ഇടിയുടെ ആഘാതത്തില്‍ തന്നെ കൊല്ലം സുധി മരിച്ചിരുന്നു. വളരെ വേദനാജനകമായ വാര്‍ത്ത ആയിരുന്നു തിങ്കളാഴ്ച്ച പുറത്ത് വന്നത്. ബിനു അടിമാലിയെ എഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. എഐസിയുവിലായിരുന്നു ബിനു അടിമാലി.

ഇപ്പോഴിതാ ബിനുവിന്റെ നിലവിലെ ആരോഗ്യ സ്ഥിതിയെ പറ്റി സ്റ്റാര്‍ മാജിക് ഷോ ഡയറക്റ്റര്‍ അനൂപ് പറയുന്ന താണ് ശ്രദ്ധ നേടുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിനു അടിമാലി അപകടനില തരണം ചെയ്തു എന്നാണ് അനൂപ് പറയുന്നത്. ബിനു ചേട്ടന്‍ ഞാന്‍ കണ്ടിരുന്നു. ഇന്നലെ അദ്ദേഹത്തിന് ഒരു മൈനര്‍ സര്‍ജറി ഉണ്ടായി രുന്നു. മുഖത്ത് ചെറിയ ഒരു പൊട്ടലും കാര്യങ്ങളും ഒക്കെ ഉണ്ടായിരുന്നു. ബിനു പൂര്‍ണ്ണ റെസ്റ്റില്‍ ആണ്. കുഴപ്പം ഒന്നുമില്ല, ക്രിട്ടിക്കല്‍ സിറ്റുവേഷന്‍ ചേട്ടന്‍ മറി കടന്നുവെന്നും താരം പറയുന്നു.

ബിനു തന്നെ പറഞ്ഞിട്ടാണ് ഞാന്‍ ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. ഞങ്ങള്‍ ബിനുവിനോട് കുറച്ചു നേരം സംസാരിച്ചിരുന്നു. കുറച്ചു വികാരഭരിതമായ നിമിഷങ്ങള്‍ ആയിരുന്നു. അതെ കുറിച്ചൊക്കെ നമ്മള്‍ക്ക് പിന്നീട് അദ്ദേഹത്തോട് തന്നെ ചോദിക്കാം.

ഇപ്പോള്‍ ബിനു റെസ്റ്റില്‍ ആണ്. ഐസിയുവിന് അടുത്തുള്ള റൂമിലാണ് ഇപ്പോള്‍ ബിനു ഉള്ളത്. അവിടെ ഒരു നാലഞ്ച് ദിവസത്തോളം കഴിയേണ്ടി വരും. അനാവിശ്യ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യാതിരിക്കുക എന്നും ബിനുവിനായി എല്ലാവരും പ്രാര്‍ത്ഥിക്കുക എന്നുമാണ് അനൂപ് വീഡിയോയില്‍ പറയുന്നത്.

Articles You May Like

Comments are closed.