അന്ന് അവന്‍ വളരെ സന്തോഷവാനായിരുന്നു. പതിവിലും വലിയ ഊര്‍ജ സ്വലത അവന്റെ മുഖത്തുണ്ടായിരുന്നു. അത്ര ആക്ടീവായിട്ട് അവനെ ഞാന്‍ മുന്‍പ് കണ്ടിട്ടില്ലായിരുന്നു; പൊതുവേദിയില്‍ സുധിയെ പറ്റി പറഞ്ഞ് വിങ്ങിപ്പൊട്ടി ബിനു അടിമാലി

ജൂണ്‍ അഞ്ചിനാണ് സ്റ്റാര്‍ മാജിക്കിലെ പ്രിയ താരങ്ങളായ ബിനു അടിമാലിയും കൊല്ലം സുധിയും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുന്നത്. തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വെച്ചായിരുന്നു അപകടം. വടക രയില്‍ നിന്ന് പരിപാടി കഴിഞ്ഞ് തിരികെ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കൊല്ലം സുധിയും ബിനു അടിമാലിയുമുള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കൊല്ലം സുധി മരിക്കുകയും ബിനു അടിമാലി, മഹേഷ് കുഞ്ഞുമോന്‍, ഉല്ലാസ് എന്നിവര്‍ക്ക് പരിക്കേള്‍ക്കുകയും ചെയ്തിരുന്നു.

ബിനു അടിമാലി ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങി ദിവസങ്ങല്‍ക്കുള്ളില്‍ തന്നെ സുധിയുടെ വീട്ടിലെത്തിയി രുന്നു. സുധിയെ പറ്റിയുളള ഓര്‍മകളില്‍ മനസ് വിങ്ങുന്ന ബിനുവിന് അന്ന് സംഭവിച്ച കാര്യങ്ങള്‍ വലിയ ട്രോമ തന്നെയാണ് നല്‍കിയത്. അപകടത്തിന്റെ ഞെട്ടലില്‍ തനിക്ക് മനസ് തുറന്ന് ചിരിക്കാനോ ഒന്ന് മര്യാദയ്ക്കു ഉറങ്ങാനോ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് ബിനു പറഞ്ഞിരുന്നു.

ഇപ്പോഴിതാ അപകടത്തിന് ശേഷം ആദ്യമായി പൊതു വേദിയില്‍ സംസാരിക്കുന്ന ബിനുവിന്റെ വീഡിയോയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന്റെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാ നാണ് ബിനു എത്തിയത്. ആശുപത്രിയില്‍ ചെക്കപ്പ് കഴിഞ്ഞാണ് താന്‍ വന്നതെന്നും ബിനു പറഞ്ഞു. സുധിയെ പറ്റിയുള്ള ഓര്‍മ്മകള്‍ കരച്ചിലൊടെയാണ് താരം പങ്കിട്ടത്.

ഞാന്‍ ചിരിച്ചിട്ട് തന്നെ കുറെ ദിവസങ്ങലായി. അപകടത്തിന് ശേഷം ഉറങ്ങാന്‍ കിടക്കുമ്പോള്‍ സുധിയുടെ ഓര്‍മ്മകളും മനസില്‍ വരും. അത് വരെ കൂടെ ഉണ്ടായിട്ട്  പെട്ടെന്ന് പോയതല്ലേ. ഇപ്പോഴാണ് എല്ലാവരെയും കണ്ടപ്പോള്‍ ഒരു സന്തോഷം തോന്നുന്നത്. ഭംഗി വാക്ക് പറയുകയല്ലെന്നും ബിനു പറയുന്നു. സുധി അപകടം നടക്കുന്നതിന് മുന്‍പ് വളരെ സന്തോഷ മുന്‍ സീറ്റില്‍ ത്തോടെയാണ്‌ വന്നിരുന്നത്. അന്ന് അവന്‍ വളരെ സന്തോഷവാനും വളരെ ആക്ടീവാുമായിരുന്നു. അത്രയ്ക്കും സന്തോഷം അവനില്‍ ഞാന്‍ മുന്‍പ് കണ്ടിട്ടില്ല. അവന്റെ സമയമായിരുന്നു. അതായിരിക്കുമെന്നും ബിനു കരച്ചിലടക്കി പറഞ്ഞു.

Articles You May Like

Comments are closed.