
നടന്‍ ടി,എസ് രാജു അന്തരിച്ചുവെന്ന വാര്‍ത്ത; പ്രചരിച്ച വാര്‍ത്തയുടെ സത്യാവസ്ഥയെ പറ്റി നടന്‍ ദിനേശ് പണിക്കര്‍
സിനിമ സീരിയല്‍ താരമായിരുന്ന ടി. എസ്. രാജു അന്തരിച്ചുവെന്ന കുറച്ച് മണിക്കൂറുകള്‍ക്ക്
മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. മിക്ക മാധ്യമങ്ങളിലും ആ വാര്‍ത്ത എത്തിയിരുന്നു. എന്നാല്‍ പ്രചരിച്ച വാര്‍ത്ത സത്യമ ല്ലെന്നും വാര്‍ത്തയില്‍ വിശദീകരണവുമായി നടനും നിര്‍മാതാവുമായ ദിനേശ് പണിക്കര്‍ എത്തിയ സോഷ്യല്‍ മീഡിയയില്‍ നിരവധി താരങ്ങളടക്കം അദ്ദേഹത്തിന് അനു ശോചനം അറിയിച്ചിരുന്നു.

എന്നാല്‍ വാര്‍ത്ത സത്യമല്ലെന്നും സീരിയല്‍ താരങ്ങളുടെ സംഘടനയായ ‘ആത്മ’ സംഘടനയുടെ ഭാര വാഹിയും നടനുമായി കിഷോര്‍ സത്യ ടി. എസ് രാജുവുമായി സംസാരിക്കുകയും അദ്ദേഹത്തിന്റെ ആരോഗ്യ വിവരങ്ങള്‍ അ്‌ന്വേഷിച്ചുമാണ് മരണ വാര്‍ത്ത വ്യാജമാണെന്ന് മനസിലാക്കിയത്. അദ്ദഹം പൂര്‍ണ്ണ ആരോഗ്യത്തോടെയും സന്തോഷവാനുമായി ഇരിക്കുകയാണെന്നും ദിനേശ് പണിക്കര്‍ വ്യക്തമാക്കി.

സിനിമകളിലും സീരിയലുകളിലും ഒരു പോലെ തിളങ്ങിയ വ്യക്തിയാണ് ടി എസ് രാജു. സിനിമയില്‍ കൂടുതലും വില്ലന്‍ വേഷങ്ങള്‍ ആണ് ടി. എസ് രാജു ചെയ്തിട്ടുള്ളത്. എങ്കിലും ചില സിനിമകളില്‍ ക്യാരക്ടര്‍ റോളുകളും അദ്ദേഹം ചെയ്തിട്ടുണ്ട്. ജോക്കര്‍,അപരന്‍ മാര്‍ നഗരത്തില്‍, അമ്മ അമ്മായി അമ്മ, എന്റെ വീട് അപ്പൂന്റെം, ചക്രം, ഒരി ടം, പ്രജാ പതി, ആദാമിന്റെ മകന്‍ അബു, ചിത്ര ശലഭങ്ങളുടെ വീട്, പരോള്‍ തുടങ്ങി നിരവധി സിനിമകള്‍ ടി. എസ് രാജു ചെയ്തിട്ടുണ്ട്.

ദേവീ മാഹാത്മ്യം, ഹരിചന്ദനം, കുങ്കുമ പ്പൂവ്, വധു തുടങ്ങി നിരവധി സീരിയലുകളിലും അദ്ദേഹം അഭിനയി ച്ചിട്ടുണ്ട്. നാടകത്തിലൂടെയാണ് മിനി സ്‌കീന്‍ ബിഗ് സ്‌കരീന്‍ രംഗത്തേയ്ക്ക് അദ്ദേഹം എത്തുന്നത്. വില്ലന്‍ വേഷ ങ്ങളാണ് സിനിമയിലും സീരിയലിലും അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്.