ഭര്‍ത്താവുമായി നിരന്തരം പ്രശ്നങ്ങള്‍. രണ്ടാമത് വിവാഹം കഴിക്കാന്‍ പോകുന്നത് ധനുഷിനെ; തനിക്കെതിരെ വന്ന വാര്‍ത്തകളെക്കുറിച്ച് നടി മീന

നടി മീന ബാല താരമായി വെള്ളിത്തിരയില്‍ എത്തി പിന്നീട് നായിക വേഷത്തിലും അമ്മ വേഷത്തിലുമൊ ക്കെ തിളങ്ങിയ നടിയാണ്. ഇടക്കാലത്ത് സിനിമയില്‍ നിന്ന് പിന്‍മാറിയ മീന പിന്നീട് സിനിമയില്‍ തിരിച്ചെ ത്തി. നാല്‍പ്പത് വര്‍ഷമായി തെന്നിന്ത്യന്‍ സിനിമയുടെ ഭാഗമാണ് മീന. ഭര്‍ത്താവ് വിദ്യാ സാഗറിന്റെ മരണം താരത്തെ വല്ലാതെ തളര്‍ത്തിയിരുന്നു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്നായിരുന്നു വിദ്യാസാഗ റിന്റെ അന്ത്യം. മകള്‍ നൈനികയും സിനിമയില്‍ എത്തിയിരുന്നു.

സുഹൃത്തുക്കളുടെ സഹായത്താലാണ് ഭര്‍ത്താവിന്റെ മരണം തളര്‍ത്തിയ ദുഖത്തില്‍ നിന്ന് മീന പിന്നീട് വന്ന ത്. വിദ്യാസാഗറിന്റെ മരണത്തിന് ശേഷം മീന രണ്ടാമതും വിവാഹിതയാകുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ തന്നെക്കുറിച്ച് വന്ന ഗോസിപ്പുകള്‍ ചൂണ്ടിക്കാണിക്കുകയാണ് മീന. ഒരു തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മീന തെറ്റായ വാര്‍ത്തകള്‍ക്കെതിരെ സംസാരിച്ചത്. 

വിദ്യാ സാഗറും ഞാനും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന് റൂമറുകള്‍ വന്നു. ഇക്കാര്യം പലരും എന്നെ വിളിച്ച് ചോദി ച്ചു. ഞങ്ങള്‍ക്കിടയില്‍ വഴക്കുകളുണ്ടായിട്ടില്ല. ഞങ്ങള്‍ ജീവിച്ച കാലം വളരെ സന്തോഷത്തിലായിരുന്നു. വിദ്യാ സാഗറിന് ശ്വാസകോശ ട്രാന്‍സ്പ്ലാന്റ് വേണ്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടപടി ക്രമങ്ങള്‍ നടന്ന് വരിക യായിരുന്നു.

അവയവ മാറ്റ ശസ്ത്രക്രിയ നടക്കുമെന്ന് തന്നെയാണ് കരുതിയത്. എന്നാല്‍ അപ്രതീക്ഷിതമായാണ് മരണം സംഭവിച്ചത്.വിദ്യാസാഗറിന്റെ മരണത്തിന് ശേഷം ഞാന്‍ രണ്ടാമതും വിവാഹിതയാകാന്‍ പോകുന്നെന്ന് അവര്‍ എഴുതി.സത്യാവസ്ഥ അറിയാതെ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല. തന്നെ കുടുംബത്തെ ഇത് ബാധിച്ചിരുന്നുവെന്നും മീന പറയുന്നു.

Articles You May Like

Comments are closed.