
അന്ന് ഈ ഫോട്ടോസ് എടുക്കുമ്പോള്‍ നിങ്ങള്‍ രണ്ടുപേരും ഈ സന്തോഷ രഹസ്യം ഉള്ളില്‍ സൂക്ഷിക്കുകയായിരുന്നു എന്ന് ഞാനറിഞ്ഞില്ല; ശരത്
ഡി ഫോര്‍ ഡാന്‍സിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയായിരുന്നു ജിപി. പല സിനിമ കളിലും താരം അഭി നയിച്ചിട്ടുണ്ട്. അടുത്തിടെയാണ് താരം വിവാഹിതനാകാന്‍ പോകുന്ന വാര്‍ത്ത പങ്കിട്ടത്. വളരെ സര്‍പ്രൈസ് ആയിട്ടാണ് ജിപി തന്റെ വധുവിനെ പരിചയപ്പെടുത്തിയത്. സാന്ത്വനത്തിലെ അഞ്ജ ലിയായി എത്തുന്ന ഗോപിക അനിലാണ് താരത്തിന്റെ പ്രതി ശ്രുത വധു. ഇരുവരും പ്രണയിച്ചല്ല വിവാഹം കഴിക്കുന്നതെന്നും അറേയ്ഞ്ച്്ഡ് മാര്യേജ് ആണെനനും തുറന്ന് പറഞ്ഞിരുന്നു.

ഇരുവരും തമ്മില്‍ വിവാഹം തീരുമാനിച്ചതിന് ശേഷം ഒരു അവാര്‍ഡ് ഫങ്ഷനില്‍ എത്തിയിരുന്നുവെന്നും എന്നാല്‍ തന്നെ കണ്ട ഭാവം നടിക്കാതെ ഗോപിക ശരത്തിന്റ അടുക്കല്‍ ഇരിക്കുകയായിരുന്നുവെന്നും ഞങ്ങല്‍ ഇരുവരും ശരത്തിനൊപ്പം ഫോട്ടോ എടുത്തുവെന്നും അതിനിടെ ഗോപിക തനിക്ക് ഇവിടെ നിന്ന് പോകുവെന്ന് മെസെജ് അയച്ചുവെന്നും ജി പി പറഞ്ഞിരുന്നു.

അവാര്‍ഡ് ലഭിച്ച ഗോപികയ്ക്ക് ഷെയ്ക്ക് ഹാന്‍ഡ് നല്‍കാന്‍ നിന്നപ്പോല്‍ ഗോപിക തന്നില്ലെന്നും കണ്‍ഗ്രാറ്റ്‌സ് പറഞ്ഞപ്പോള്‍ കാഷ്യലായി താങ്ക്്‌സ് പറഞുവെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും ജി പി പറഞ്ഞിരുന്നു. ഇപ്പോഴിതാ ശരത്ത് തന്നെ ഇവര്‍ക്ക് ആശംസകള്‍ അറിയിച്ചിരിക്കുകയാണ്. തന്റെ അടുത്ത് ഇരുവരും ഇരുന്നിട്ടും ഇങ്ങനെ ഒരു സര്‍പ്രൈസ് ഇതിന്റെ പിന്നിലുണ്ടെന്ന് അറിയില്ലായിരുന്നുവെന്നാണ് ശരത്ത് പറഞ്ഞത്.

പ്രിയ ജി പി & ഗോപിക. അന്ന് നിങ്ങളുടെ തൊട്ടടുത്തിരുന്ന് ഈ ഫോട്ടോസ് എടുക്കുമ്പോള്‍, എനിക്കും അറിയില്ലായിരുന്നു, നിങ്ങള്‍ രണ്ടുപേരും ഈ ‘സന്തോഷരഹസ്യം’ ഉള്ളില്‍ സൂക്ഷിക്കുകയായിരുന്നു എന്ന്. ഹാപ്പി ഫോര്‍ ബോത്ത് ഓഫ് യൂ’ എന്നായിരുന്നു ശരത് ഫേസ്ബുക്കില്‍ കുറിച്ചത്.