കമോണ്‍ ഡ്രാ മഹേഷേ…. പുഞ്ചിരി തൂകി പുതിയ സന്തോഷം പങ്കിട്ട് മഹേഷ് കുഞ്ഞുമോന്‍; കമന്റുകളുമായി ആരാധകര്‍

ജൂണ്‍ അഞ്ചിനാണ് കേരളക്കരയെ ഞെട്ടിച്ച് കൊണ്ട് കൊല്ലം സുധിയും ബിനു അടിമാലിയുമൊക്കെ അപകടത്തില്‍പ്പെട്ട വാര്‍ത്ത പുറത്ത് വന്നത്. പരിപാടിയില്‍ പങ്കെടുത്ത മടങ്ങുമ്പോഴാണ് ഇവര്‍ക്ക് അപകടം ഉണ്ടാകുന്നത്. അപകടത്തില്‍ കൊല്ലം സുധി മരിച്ചതും മറ്റുള്ള താരങ്ങള്‍ക്ക് പരിക്കല്‍ക്കുകയും ചെയ്തിരുന്നു. ഡബ്ബിങ് ആര്‍ട്ടിസ്റ്റായ മഹേഷ് കുഞ്ഞുമോനും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. വടകരയില്‍ നിന്ന് എറണാകുളത്തേയ്ക്ക് എനിക്ക് പെട്ടെന്ന് എത്തേണ്ട ആവിശ്യമുണ്ടായിരുന്നു. അതാണ് ആ വണ്ടിയില്‍ ഞാനും കയറിയതെന്നും ഞങ്ങള്‍ വളരെ തമാശകളോക്കെ പറഞ്ഞാണ് യാത്ര ചെയ്തത്.

കുറച്ച് കഴിഞ്ഞപ്പോള്‍ പരിപാടികളൊക്കെ കാരണം എല്ലാവര്‍ക്കും ഉറക്കം കുറവായതിനാല്‍ എല്ലാവരും നന്നായി ഉറങ്ങി പോയി. വണ്ടി ഇടിച്ചത് ഓര്‍മ്മയില്ല. ആംബുലന്‍സില്‍ കയറ്റിയപ്പോള്‍ എനിക്ക് ചെറിയ ബോധം വന്നു. എന്റെ പല്ലും മുഖവും ചതഞ്ഞു പോയി. ഒന്നും സംസാരിക്കാന്‍ പറ്റുന്ന അവസ്ഥയില്‍ അല്ലായിരുന്നു. എനിക്ക് എന്താണ് പറ്റിയെന്ന് എനിക്കറിയില്ലാ യിരുന്നു. ആദ്യം സുധിചേട്ടന്‍ മരിച്ചത് ഞാനറിഞ്ഞില്ല.

സര്‍ജറി സമയത്ത് ഡോക്ടര്‍മാര്‍ സംസാരിക്കുന്നത് ഞാന്‍ പാതി ബോധത്തില്‍ കേട്ടിരുന്നു. സര്‍ജറി കഴിഞ്ഞു, ഇപ്പൊ വീട്ടില്‍ എത്തി. ഇനിയും ചെക്കപ്പ് ഉണ്ടെന്നും മുന്‍നിരയിലെ പല്ലുകള്‍ പോയി. മൂക്കിന് ശക്തമായി ഇടിച്ചതിനാല്‍ ശബ്ദത്തിന് മാറ്റമുണ്ട്. മുഖത്തിന്റെ എല്ലുകള്‍ക്കും കൈയ്ക്കും പൊട്ടലുണ്ടെന്നും മഹേഷ് പറഞ്ഞിരുന്നു. പിന്നീട് മഹേഷിനെ കാണാന്‍ ഗണേഷ് കുമാര്‍ എത്തിയതും സഹായങ്ങല്‍ ചെയ്യാമെന്ന പറഞ്ഞതുമൊക്കെ ആരാദകര്‍ ഏറ്റെടുത്ത വാര്‍ത്ത ആയിരുന്നു.

താ്ന്‍ പെട്ടെന്ന് മടങ്ങി വരുമെന്ന് വളരെ കോണ്‍ഫിഡന്റോടെ അന്ന് മഹേഷ് പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമായതിനാല്‍ തന്നെ മഹേഷ് പങ്കിടുന്ന ചിത്രമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ പല്ലുകളെല്ലാം വച്ച് പുഞ്ചിരിച്ച് കൊണ്ട് മഹേഷ് നില്‍ക്കുന്ന ചിത്രം താരം പങ്കിട്ടിരിക്കുകയാണ്. സൈജു കുറുപ്പിനൊപ്പം നില്‍ക്കുന്ന ചിത്രം ചിത്രം ആരാധകര്‍ ഏറ്റെടുത്തിട്ടുമുണ്ട്. പെട്ടെന്ന് സ്റ്റേജിലോട്ട് വരണമെന്ന് ആരാധകരും മഹേഷിനോട് കമന്റു ചെയ്യുന്നത്.

Articles You May Like

Comments are closed.