ഭാര്യയോടും മക്കളോടും സ്വന്തം അമ്മയോട് പോലും സെന്റിമെന്‍സില്ലാത്ത വ്യക്തിയായിരുന്നു കെ. ജി ജോര്‍ജ്. സിനിമകളില്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുന്ന അവരുടെ ഇമോഷന്‍സ് മനസിലാക്കുന്ന മികച്ച സംവിധായകന്‍ ജീവിതത്തില്‍ നല്ല കുടുംബ നാഥന്‍ ആയിരുന്നില്ല; സെല്‍മ പറയുന്നു

മലയാള സിനിമയുടെ എക്കാലത്തെയും മികച്ച സംവിധായകനാണ് കഴിഞ്ഞ ദിവസം കാലയ വനികയ്ക്കുള്ളില്‍ മറഞ്ഞത്. ഒരുപിടി മനോഹരമായ എവര്‍ഗ്രീന്‍ ചിത്രങ്ങല്‍ അദ്ദേഹം നമ്മുക്ക് സമ്മാനിച്ചു. ആ ചിത്രങ്ങളിലൂടെ മലയാളി മനസില്‍ അദ്ദേഹം എന്നും ജീവിക്കും. അദ്ദേഹത്തി ന്‍രെ മരണ ശേഷമാണ് അദ്ദേഹത്തിന്‍രെ വ്യക്തി ജീവിതം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യ പ്പെട്ടത്. മികച്ച സംവിദായകന് ഒടുവില്‍ വൃദ്ധ സദനത്തില്‍ കിടന്ന് മരിച്ചുവെന്നത് ആരാധകര്‍ ക്കും വലിയ ഞെട്ടലുണ്ടാക്കിയ വാര്‍ത്ത ആയിരുന്നു. ഭാര്യയോ മക്കളോ തിരിഞ്ഞു നോക്കിയി ല്ലെന്ന് പ്രചരിക്കുമ്പോള്‍ സത്യമതല്ലെന്നും കെ. ജി ജോര്‍ജ് എന്ന വ്യക്തിയുടെ താല്‍പ്പര്യ പ്രകാര മാണ് ഡോക്ടര്‍മാരും നഴ്്‌സുമാരും എല്ലാവിധ സൗകര്യങ്ങളുമുള്ള റീ ഹാബിലേറ്റഷന്‍ സെന്‍രറി ല്‍ കൊണ്ടാക്കിയതെന്നും മരിക്കുമ്പോല്‍ തന്നെ ദഹിപ്പിക്കണമെന്ന് ആഗ്രഹം വളരെ മുന്‍പ് തന്നെ അദ്ദേഹം പറയുമായിരുന്നുവെന്നും കുടുംബം പറഞ്ഞിരുന്നു. അദ്ദേഹത്തിന്‍രെ ആഗ്രഹ പ്രകാരമാണ് അത് ചെയ്തത്.

അദ്ദേഹത്തിന്‍രെ ഭാര്യ സല്‍മയ്‌ക്കെതിരെ പല വിമര്‍ശനങ്ങളും എത്തിയിരുന്നു. തങ്ങള്‍ അദ്ദേ ഹത്തെ നന്നായി നോക്കിയിരുന്നുവെന്നും അവസാനം പക്ഷാഘാതം വന്നതോടെ ഒറ്റയ്ക്ക് നോ ക്കാന്‍ പറ്റാതെ ആയതോടെയാണ് ഒരു ഹോമിലേയ്ക്ക് മാറ്റിയതെന്നും നെഗറ്റീവ് കമന്റുകല്‍ കാര്യമാക്കുന്നില്ലെന്നും അവര്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ കെ. ജി ജോര്‍ജും സല്‍മയും ഒരുമിച്ചു ള്ള അഭിമുഖം വീണ്ടും ശ്രദ്ധ നേടുകയാണ്. കെ. ജി ജോര്‍ജിന്റെ ജീവിതം പറയുന്ന ഡോക്യു മെന്ററിയില്‍ കെ.ജി ജോര്‍ജും സല്‍മയും പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പ്രണയിച്ചാണ് സല്‍മയും കെ. ജി ജോര്‍ജും വിവാഹം കഴിച്ചത്. ഞാന്‍ സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യുന്ന സമയത്താണ് സല്‍മയെ കാണുന്നത്.

ചെന്നൈയില്‍  താമസിക്കുകയായിരുന്നു സല്‍മ. നല്ല ഗായിക ആയിരുന്നു. അതുകൊണ്ട് തന്നെ ഗായികയാവുക എന്നതായിരുന്നു സല്‍മയുടെ ആഗ്രഹം. റെക്കോര്‍ഡിംഗു കളിലൊക്കെ സല്‍മയെ കണ്ടിട്ടുണ്ട്. വിവാഹിതനാവാമെന്ന് തോന്നിയപ്പോഴാണ് സല്‍മയോട് ഇഷ്ടം അറിയിച്ചത്. അങ്ങനെയാണ് ഞങ്ങളുടെ വിവാഹം നടന്നതെന്നുമായിരുന്നു കെജി ജോര്‍ജ് പറഞ്ഞത്. ഒരുപാട് സംവിധായകരോട് അവസരം ചോദിക്കുന്ന കൂട്ടത്തില്‍ ഇദ്ദേഹത്തോടും ചോദിച്ചിരുന്നു. എന്നാല്‍ പിന്നീട് ജീവിതത്തിലേയ്ക്ക് എത്തുകയായിരുന്നു ഞാനെന്ന് സല്‍മ പറയുന്നു. അദ്ദേഹമൊരു തിരുവല്ലക്കാരനല്ലേ, അദ്ദേഹത്തെ കല്യാണം കഴിച്ചാല്‍ അദ്ദേഹത്തി ന്റെ സിനിമകളിലെങ്കിലും നിനക്ക് പാട്ട് പാടാമെന്നായിരുന്നു അമ്മ പറഞ്ഞത്.

അങ്ങനെയാണ് വിവാഹത്തിന് താന്‍ സമ്മതിച്ചത്. അദ്ദേഹം സിനിമകളില്‍ സ്ത്രീകള്‍ക്ക് പ്രാ ധാന്യം നല്‍കുന്നുണ്ടായിരുന്നെങ്കിലും ജീവിതം അങ്ങനെ ആയിരുന്നില്ല. അദ്ദേഹം നല്ല ഒരു സംവിധായകനായിരുന്നു. പക്ഷേ നല്ല കുടുംബ നാഥന്‍ ആയിരുന്നില്ല. ജീവിതത്തില്‍ അദ്ദേഹ ത്തിന് സെന്റിമെന്‍സില്ല. സ്വന്തം പേരന്‍സിനോടോ, എന്നോടോ, മക്കളോടോ, എന്റെ പേരന്‍സി നോടോ ആരോടും ഒരു സെന്റിമെന്‍സില്ല. സ്വന്തക്കാര്‍ ആരുവന്നാലും അദ്ദേഹം സംസാരി ക്കില്ല. സുഹൃത്തുക്കളൊക്കെയാണ് വന്നതെങ്കില്‍ ഭയങ്കരമായി സംസാരിക്കും. സിനിമകളില്‍ സ്ത്രീപ്രാധാന്യം നല്‍കുന്ന അദ്ദേഹത്തിന് സ്വന്തം അമ്മയുടെയോ ഭാര്യയുടെയോ മനസ് മനസി ലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത്രയും വര്‍ഷം ഞാനെങ്ങനെ ഇദ്ദേഹത്തിനൊപ്പം ജീവിച്ചു എന്നോര്‍ത്ത് അത്ഭുതം തോന്നാറുണ്ട്.

സിനിമയിലെ വിഷമിക്കുന്ന രംഗങ്ങളോ സ്ത്രീ കഥാപാത്രങ്ങളുടെ ഇമോഷണല്‍ രംഗങ്ങളോ കണ്ടാല്‍ അദ്ദേഹം കരയുന്നത് കാണാം, എന്നാല്‍ ജീവിതത്തില്‍ എന്‍രെ ഇമോഷന്‍സ് കണകാ ക്കില്ലായിരുന്നു. ഇമോഷണല്‍ രംഗങ്ങളൊക്കെ കാണുമ്പോള്‍ സങ്കടം തോന്നാറൊക്കെയുണ്ട് അദ്ദേഹത്തിന്. അത്തരത്തിലുള്ള ഫീലിംഗ്സ് എന്തുകൊണ്ട് സ്വന്തം ഭാര്യയോട് തോന്നുന്നില്ലെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും സല്‍മ പറയുന്നു. ജീവിതത്തില്‍ യാതൊരുവിധ സെന്റിമെ ന്‍സുമില്ലാത്ത ജീവിതം. എങ്ങനെയാണ് ഇങ്ങനെ സ്ത്രീകളെ പോത്സാഹിപ്പിച്ച് അദ്ദേഹം സിനിമ യെടുക്കുന്നതെന്ന് ഞാന്‍ ചിന്തിക്കാറുണ്ടെന്നും സല്‍മ അഭിമുഖത്തില്‍ പറയുമ്പോല്‍ ചിരിച്ച മുഖത്തോടെയാണ് കെ. ജി ജോര്‍ജ് അതെല്ലാം കേട്ടിരുന്നത്. ജീവിതത്തില്‍ എല്ലാം തുറന്ന് പറയാനുള്ള സ്വാതന്ത്രം മമ്മിക്ക് ഡാഡി നല്‍കിയിട്ടുണ്ടെന്ന് മകള്‍ താരയും തുറന്ന് പറഞ്ഞി ട്ടുണ്ട്. അതാണ് അവരുടെ ജീവിതത്തിലെ കെമിസ്ട്രിയെന്നും താര പറയുന്നു.

Articles You May Like

Comments are closed.