കാത്തിരിപ്പിനൊടുവില്‍ കുഞ്ഞതിഥി എത്തി. സന്തോഷ വാര്‍ത്ത പങ്കിട്ട് സാന്ത്വനത്തിലെ അമ്മു: ആശംസകളോടെ ആരാധകര്‍

ഏഷ്യാനൈറ്റിലെ മികച്ച സീരിയല്‍ തന്നെയാണ് സാന്ത്വനം. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന സീരിയല്‍ നിരവധി ആരാധകരുള്ള സീരിയലാണ്. സാന്ത്വനത്തിലെ ഓരോ താരങ്ങളും ആരാധകരുടെ പ്രിയപ്പെട്ട താരങ്ങ ളാണ്. സാന്ത്വനത്തിലെ അപ്പുവിന്റെ അനിയത്തിയായ അമ്മു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് കല്യാണി സുനില്‍ ആയിരുന്നു.

കനല്‍ പൂവ് പരമ്പരയില്‍ പിന്നീട് ഇവര്‍ ഉണ്ടായിരുന്നു. സാന്ത്വനത്തില്‍ നിന്ന് മാറിയ കല്യാണി പിന്നീട് വിവാഹിതയും ആയിരുന്നു. വളരെ ആര്‍ഭാടമായിട്ടാണ് താരത്തിന്‍രെ വിവാഹം നടന്നത്. സാന്ത്വനത്തിലെ മിക്കവരും ഈ വിവാഹത്തിന് എത്തിയിരുന്നു. ഏറെ താമസിക്കാതെ കുഞ്ഞതിഥി എത്തുന്ന സന്തോഷവും താരം പങ്കിട്ടിരുന്നു.

ഇപ്പോഴിതാ ആ കുഞ്ഞതിഥി എത്തിയിരിക്കുകയാണ്. ആണ്‍കുഞ്ഞാണ് കല്യാണിക്ക് പിറന്നിരിക്കുന്നത്. താരം തന്നെയാണ് ഈ സന്തോഷ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ അറി യിച്ചത്. തിരുവനന്തപുരം സ്വദേശി അനൂപ് ആണ് കല്യാണിയെ ജീവിത സഖിയാക്കിയത്.

ഗര്‍ഭിണി ആയതോടെ താരം അഭിനയത്തില്‍ നിന്ന് ബ്രേക്ക് എടുത്തിരുന്നു. ആരാധകരും താരങ്ങളും കല്യാണി പങ്കിട്ട സന്തോഷം ഏറ്റെടുത്തിരിക്കുകയാണ്. സാന്ത്വനത്തില്‍ അമ്മുവിന്‍രെ റോള്‍ കാണാത്തതിനാലാണ് പിന്നീട് താന്‍ സീരിയലില്‍ കാണാതിരുന്നതെന്നും തന്നെ വിളിച്ചാല്‍ ഇനിയും പോകുമെന്നും താരം പറഞ്ഞിരുന്നു. നല്ലതും നെഗറ്റീവുമായ വേഷങ്ങള്‍ താരം ചെയ്തിട്ടുണ്ട്.

Articles You May Like

Comments are closed.