
ജീവിതത്തിലേയ്ക്ക് ഒരാള്‍ക്കൂടി, മകനും മാതാപിതാക്കള്‍ക്കുമൊപ്പം ആ സന്തോഷം ആരാധകരുമായി പങ്കിട്ട് വരദ
സിനിമയിലൂടെ അഭിനയത്തിലെത്തിയ നടിയായിരുന്നു വരദ. എമിയെന്നാണ് താരത്തിന്റെ യഥാര്‍ത്ഥ പേര്. വാസ്തവം എന്ന സിനിമ യായിരുന്നു താരത്തിന്റെ ആദ്യ ചിത്രം. പിന്നീട് മകന്റെ അച്ഛന്‍,യെസ് യുവര്‍ ഓണര്‍, ആഗ്ര, സുല്‍ത്താന്‍,ഉത്തര സ്വയം വരം, വലിയങ്ങാടി, അല്‍ മല്ലു തുടങ്ങി കുറച്ച് ചിത്രങ്ങളുടെ ഭാഗമായി. രണ്ട് തമിഴ് ചിത്രങ്ങളും താരം ചെയ്തിരുന്നു. എന്നാല്‍ സീരിയലിലേയ്ക്ക് എത്തിയപ്പോഴാണ് താരം കുറച്ച് കൂടി ശ്രദ്ധ നേടിയത്. അമല എന്ന സീരിയിലിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറാന്‍ വരദയ്ക്ക് കഴിഞ്ഞു. ഇതേ സീരിയലില്‍ വില്ലനായി തിളങ്ങിയ താരമായി രുന്ന നടന്‍ ജിഷിനുമായി താരം പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നു.

പിന്നീട് ഇരുവരും വര്‍ഷങ്ങളായി വേര്‍ പിരിഞ്ഞാണ് താമസിക്കുന്നത്. മകനുമായി അമ്മയ്ക്കും അച്ഛനുമൊപ്പം താമസിച്ച വരദ പിന്നീട് അവരുടെ സഹായത്തോടെ തന്നെ കൊച്ചിയില്‍ ഒരു ഫ്‌ളാറ്റും സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ മറ്റൊരു സന്തോഷവും കൂടി താരം പങ്കിടുകയാണ്. തന്റെ ഇന്‍സ്റ്റര്‍ ഗ്രാമിലൂടെയാണ് താരം ഈ സന്തോഷം പങ്കിട്ടത്.

താരം പുതിയ ഒരു കാര്‍ സ്വന്തമാക്കിയിരിക്കുകയാണ്. കിയ സെല്‍ടോസ് ആണ് താരം സ്വന്തമാക്കിയ കാര്‍, കിയയുടെ ബ്ലാക്ക് കാറാണ് താരം സ്വന്തമാക്കിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും താരം ഇന്‍സ്റ്റയിലൂടെയാണ് പങ്കിട്ടത്. പുതിയ കമ്പാനിയനാണെന്ന് പറഞ്ഞാണ് തന്റെ കിയയുടെ വിശേഷം താരം പങ്കിട്ടത്.

ആരാധകരും താരത്തിന്റെ സന്തോഷത്തില്‍ പങ്കു കൊണ്ടിരിക്കുകയാണ്. മിഴിരണ്ടിലും എന്ന സീ കേരളത്തിലെ പരമ്പരയാണ് ഇപ്പോള്‍ താരം അഭിനയിക്കുന്നത്. യൂ ട്യൂബിലും സജീവമാണ് താരം. തന്റെ മാതാപിതാക്കള്‍ക്കും മകനുമൊപ്പമാണ് കാര്‍ ഷോറൂമില്‍ താരം എത്തിയത്.