ജീവിതത്തിലെ പുതിയ സന്തോഷം ആഘോഷമാക്കി നടി മുക്ത, ആശംസകളുമായി റിമി ടോമി

അച്ഛനുറങ്ങാത്ത വീടിലൂടെ മലയാള സിനിമയിലേയ്ക്ക് എത്തിയ താരമാണ് മുക്ത. അന്ന് വെറും പതിനഞ്ചു വയസു മാത്രമായിരുന്നു മുക്തയ്ക്ക് പ്രായം. ആ സിനിമ ശ്രദ്ധിക്കപ്പെട്ടതോടെ മലയാള നായികമാരില്‍ ഒരാളായി മുക്ത മാറി. മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും താരം സജീവമായി. പിന്നീട് ബിസിന സിലേയ്ക്ക് മുക്ത ചുവടു വച്ചിരുന്നു. ഇപ്പോള്‍ അഭിനയത്തില്‍ അത്ര സജീവമല്ലാത്ത മുക്ത വ്‌ളോഗിങ്ങ് ചെയ്യു ന്നുണ്ട്. മകള്‍ കണ്‍മണിയും മുക്തയ്‌ക്കൊപ്പം ഉണ്ട്. അമ്മയുടെ പാത പിന്‍തുടര്‍ന്ന് മുക്തയുടെ മകളും സിനിമയി ലെത്തിയിരുന്നു. മുക്തയും സിനിമയില്‍ വീണ്ടും സജീവമാകുകയാണ്. നടന്‍ വിനീതിനൊപ്പമുള്ള പുതിയ ചിത്രം താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുകയാണ്. വ്‌ളോഗിലൂടെ തന്റെ വിശേഷങ്ങളും മകളുടെ കാര്യങ്ങളു മെല്ലാം മുക്ത പങ്കിടാറുണ്ട്.

വിവാഹ ശേഷമാണ് അഭിനയത്തില്‍ നിന്ന് മുക്ത ഇടവേള എടുത്തത്. ഗായികയും അവതാരികയുമൊക്കെയായ റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയെയാണ് താരം വിവാഹം ചെയ്തത്. അതുകൊണ്ട് തന്നെ മുക്തയും റിമിയും പരസ്പരം വളരെ സ്‌നേഹത്തോടെയാണ് തങ്ങളുടെ വിശേഷങ്ങള്‍ പങ്കിടാറുള്ളത്. മക ളുടെ കാര്യങ്ങളും ഭര്‍ത്താവിന്റെ കാര്യങ്ങളുമൊക്കെ നോക്കി നല്ല ഒരു കുടുംബിനിയായി കഴിയുന്നതിനിടെ മുക്ത വീണ്ടും അഭിനയത്തിലേയ്‌ക്കെത്തിയിരുന്നു.

കൂടത്തായി എന്ന സീരിയലിലൂടെ ഗംഭീര പ്രകടനവും താരം കാഴ്ച്ച വെച്ചിരുന്നു. പിന്നീട് ഏഷ്യാനൈറ്റിലെ നമ്മള്‍ എന്ന സീരിയലിലും താരം ഉണ്ടായിരുന്നു. താന്‍ അഭിനയിക്കുന്നതിനോട് മകള്‍ക്ക താല്‍പ്പര്യമാണെങ്കിലും മകളുടെ കാര്യങ്ങള്‍ നോക്കിയിട്ട് പോകാന്‍ പറ്റുന്ന ഷൂട്ടിന് മാത്രമേ താന്‍ പോകാറുള്ളുവെന്ന് താരം പറയുന്നു. ഇപ്പോഴിതാ വിവാഹ വാര്‍ഷികം ആഗോഷിക്കുന്ന സന്തോഷം താരം പങ്കിട്ടിരിക്കുകയാണ്.

എട്ടാമത്തെ വിവാഹ വാര്‍ഷികമാണ് ഇരുവരും വളരെ സന്തോഷത്തോടെ ആഘോഷിക്കുന്നത്. ഞങ്ങള്‍ സ്നേഹി ക്കുകയും വഴക്കിടുകയും കെട്ടിപ്പിടിക്കുകയും സംസാരിക്കുകയും പുഞ്ചിരിക്കുകയുമൊക്കെ ചെയ്യാറുണ്ട്. അതാ ണ് ഞങ്ങളുടെ ജീവിതം. ഹാപ്പി ആനിവേഴ്സറി മൈ ലവ് എന്ന ക്യാപ്ഷനോടെ മുക്ത ഒരു ചിത്രം പങ്കുവെച്ചിരു ന്നു. ഹാപ്പി വെഡ്ഡിംഗ് ആനിവേഴ്സറി, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെയെന്ന് നാത്തുന്‍ റിമി ടോമി കമന്റു ചെയ്തിട്ടുണ്ട്. ആരാധകരും മുക്തയ്ക്കും റിങ്കുവിനും ആസംസകള്‍ നേരുകയാണ്.

Articles You May Like

Comments are closed.