സങ്കടത്തിലും സന്തോഷത്തിലും ഒരുമിച്ച് നിന്ന 34 വര്‍ഷങ്ങള്‍… വിവാഹ വാര്‍ഷികം ആഘോഷിച്ച് സുരേഷ് ഗോപിയും ഭാര്യ രാധികയും; ആശംസകളോടെ ആരാധകരും താരങ്ങളും

സുരേഷ് ഗോപി നടനുപരി നല്ല ഒരു രാഷ്ട്രീയ പ്രവര്‍ത്തകനുമാണെന്നത് നമ്മുക്കറിയാവുന്നതാണ്. കുറച്ച് ദിവ സങ്ങള്‍ക്ക് മുന്‍പാണ് സുരേഷ് ഗോപിയുടെ മൂത്ത മകള്‍ ഭാഗ്യ വിവാഹം കഴിച്ചത്. മകളുടെ വിവാഹത്തിന് പ്രധാനമന്ത്രിയുടെ മഹനീയ സാന്നിധ്യം വരെ ഉണ്ടായിരുന്നു. തന്‍രെ ആഗ്രഹം പോലെ തന്നെ മകളുടെ വിവാ ഹം നടന്നിരുന്നു. ആ സന്തോഷവും ഒരു അച്ഛന്‍രെ സന്തോഷവും ആ മുഖത്തുണ്ടായിരുന്നു. വളരെ നല്ല ഒരു പിതാവാണ് അദ്ദേഹം. ഒന്നര വയസില്‍ മരണപ്പെട്ടു പോയ മകല്‍ ലക്ഷ്മിയെ പറ്റി ഇപ്പോഴും വാ തോരാതെ സം സാരിക്കുന്ന വ്യക്തിയാണ് അദ്ദേഹം. രണ്ട് പെണ്‍കുട്ടികളും രണ്ട് ആണ്‍മക്കളുമാണ് നിലവില്‍ സുരേഷ് ഗോപി ക്കുള്ളത്. ആണ്‍ മക്കള്‍ രണ്ടുപേരും സിനിമയുടെ വഴി തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ യില്‍ തന്‍രെ ജീവിതത്തിലെ പല സന്തോഷങ്ങളും താരം പങ്കിടാറുണ്ട്. സുരേഷ് ഗോപിയെ പോലെ തന്നെ ഭാര്യ രാധികയും ആരാധകര്‍ക്ക് വലിയ ഇഷ്ടമുള്ളതാണ്.

വിവാഹം കഴിഞ്ഞിട്ട് ഇത്രയും വര്‍ഷം മാതൃക ദമ്പതികളെ പോലെ തന്നെയാണ് ഇരുവരും ജീവിച്ചത്. എല്ലാ ചടങ്ങുകളിലും തന്റെ ഭാര്യയെയും കൂട്ടാറുണ്ട് താരം . രാധിക നല്ല ഗായികയുമാണ്. അതിന് എല്ലാ പിന്തുണയും നല്‍കുന്ന നല്ല ഒരു ഭര്‍ത്താവാണ് സുരേഷ് ഗോപി. ഇപ്പോഴിതാ സുരേഷ് ഗോപിയും ഭാര്യ രാധികയും തങ്ങളുടെ വിവാഹ വാര്‍ഷികം ആഘോഷിച്ചിരിക്കുകയാണ്. വിവാഹ വാര്‍ഷികാശംസകള്‍… സ്‌നേഹം… ചിരിയുടെയും പ്രണയത്തിന്റെയും അനന്തമായ സാഹസികതയുടെയും ഒരുപാട് വര്‍ഷങ്ങള്‍ എന്നാണ് സുരേഷ് ഗോപി വിവാഹ വാര്‍ഷിക ദിനത്തില്‍ കുറിച്ചത്.

നിരവധി പേര്‍ ഇവര്ക്ക് ആശംസകളുമായി എത്തി. 1990 ഫെബ്രുവരി എട്ടിനായിരുന്നു ഇവരുടെ വിവാഹം. എണ്ണ തേച്ച് കുളിക്കുന്ന സാരിയൊക്കെ ഉടുക്കുന്ന തലയില്‍ തുളസിക്കതിര്‍ ചൂടുന്ന ഒരു പെണ്‍കുട്ടിയായിരിക്ക ണം എന്റെ ഭാര്യയായി വരേണ്ടതെന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. അങ്ങിനെ ഒരു പെണ്‍കുട്ടിയെ എനിക്ക് വേണ്ടി അച്ഛനും അമ്മയും ചേര്‍ന്ന് കണ്ടെത്തുകയായിരുന്നു.

എന്നാണ് രാധിക ജീവിതത്തിലേക്ക് വന്നതിനെ കുറിച്ച് സംസാരിച്ച് സുരേഷ് ഗോപി മുമ്പൊരിക്കല്‍ പറഞ്ഞത്. അന്ന് പതിനെട്ട് വയസ് മാത്രമായിരുന്നു രാധികയുടെ പ്രായം. അവിടുന്നിങ്ങോട്ട് നീണ്ട 34 വര്‍ഷങ്ങള്‍ സങ്കട ത്തിലും മകളുടെ മരണത്തിന്റെ ഷോക്കിലും വലിയ സന്തോഷങ്ങളിലും അങ്ങനെ എല്ലാം ഒരുമിച്ച് തന്നെ ഇവര്‍ നേരിട്ടു. ഇന്നിതാ 34ആം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് താര ദമ്പതികള്‍. ആരാധകരും ഇരുവര്‍ക്കും ആസംസകള്‍ നേരുകയാണ്.

Articles You May Like

Comments are closed.