പ്രസവത്തിനായി ആശുപത്രിയിലെത്തിയിട്ട് ഒരു മാസം, കുഞ്ഞെവിടെ? എന്ന് ചോദിച്ചവരോട് മറുപടിയുമായി സുന്ദരി സീരിയലിലെ താരമായിരുന്ന അഞ്ജലി; പ്രാര്‍ത്ഥനകള്‍ നേര്‍ന്ന് ആരാധകര്‍

സുന്ദരി എന്ന സീരിയലിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയായിരുന്നു അഞ്ജലി. അഞ്ജലി വളരെ കുറച്ച് എപ്പിസോഡുകള്‍ മാത്രമേ സുന്ദരി സീരിയലില്‍ ചെയ്തിട്ടുള്ളുവെങ്കിലും എന്നും ആരാധകര്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്. കഴിഞ്ഞ കുറച്ച് ആഴ്ച്ചകള്‍ക്ക് മുന്‍പാണ് താരം തന്റെ വളക്കാപ്പ് വളരെ ചെറിയ രീതിയില്‍ ആഘോഷിച്ചത്. ഭര്‍ത്താവ് ശരത്തിനൊപ്പമാണ് താരം വളക്കാപ്പ് ചിത്രങ്ങള്‍ പങ്കിട്ടത്. സുന്ദി സീരിയലിനിടെയാണ് താരം വിവാഹം കഴിക്കുന്നത്. സുന്ദരി സീരിയലിലെ സഹ സംവിധായകനായ ശരത്തിനെയാണ് താം വിവാഹം ചെയ്തത്. സുന്ദരി സീരിയലിലെ പരിചയം പിന്നീട് പ്രണയത്തിലേയ്ക്ക് വിവാഹത്തിലേയ്ക്കും എത്തുകയായിരുന്നു.

അഞ്ജലിയുടെ വീട്ടുകാര്‍ക്ക് വിവാഹത്തിന് എതിര്‍പ്പായതിനാല്‍ തന്നെ ഒളിച്ചോടി പോയിട്ടാണ് ഇവര്‍ വിവാഹം കഴിച്ചത്. ഇപ്പോള്‍ ഇരു വീട്ടുകാരും ഈ ബന്ധം അംഗീകരിച്ചിരിക്കുകയാണ്. വിവാഹത്തിനായി പത്തു ദിവസം താന്‍ സീരിയലില്‍ നിന്ന് അവധി എടുത്തിരുന്നുവെന്നും എന്നാല്‍ അതോടെ തന്നെ സീരിയലില്‍ നിന്ന് പുറത്താക്കുകയായിരുന്നുവെന്നും താരം പറയുന്നു. തനിക്ക് തരാനുള്ള പ്രതിഫല തുക പോലും തരാതെയാണ് തന്നെ പുറത്താക്കിയതെന്നും തന്നോട് പുറത്താക്കുന്ന കാര്യം പോലും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നില്ലെന്നും താരം മുന്‍പ് വ്യക്തമാക്കിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം താന്‍ പ്രസവത്തിനായി ആശുപത്രിയില്‍ അഡ്മിറ്റായ കാര്യം വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നുള്ള വീഡിയോയും ചിത്രങ്ങളും താരം പങ്കിട്ടിരുന്നു. എന്നാല്‍ കുഞ്ഞിന്റെ കാര്യമൊന്നും താരം ഇതുവരെ പങ്കിട്ടിരുന്നില്ല. പലരും അതിനെ പറ്റി ചോദിച്ചിരുന്നു. ഇപ്പോഴിതാ താരം കഴിഞ്ഞ ദിവസം പങ്കിട്ട് പോസ്റ്റ് ശ്രദ്ധ നേടുകയാണ്. ഇന്നേക്ക് ഒരുമാസമായി ഞാന്‍ ആശുപത്രിയില്‍ അഡ്മിറ്റായിട്ട്.

കുറെ നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ ഉണ്ടായി. പല പല മുഖങ്ങള്‍ വന്നുപോയി. ഇനിയും കുറച്ചുനാള്‍കൂടി. ഞങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഞങ്ങളുടെ പൊന്നോമന ഞങ്ങളുടെ അരികിലേക്ക്. കുഞ്ഞിന്റെ വരവിനായി ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുന്നുവെന്ന് താരം കുറിച്ചു. കുഞ്ഞ് വേഗം വരട്ടെയന്നും ഞങ്ങളും കാത്തിരിക്കുകയാണെന്നും പ്രാര്‍ത്ഥിക്കുന്നുവെന്നും താരത്തോട് ആരാധകരും പറഞ്ഞിരുന്നു.

Articles You May Like

Comments are closed.