അമ്മയുടെ വലിയ ആഗ്രഹമായിരുന്നു ആ ചേച്ചിയ്ക്ക് മഴപെയ്തു ചോരാത്ത ഒരു വീട്, അത് കാണാന്‍ അമ്മയില്ലെങ്കിലും എനിക്ക് സാധിച്ച് നല്‍കാന്‍ പറ്റി; ജോലിക്കാരിക്ക് വീട് വച്ച് നല്‍കി സാഗര്‍

തട്ടീം മുട്ടീം പരമ്പരയിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ യുവ നടനാണ് സാഗര്‍ സൂര്യ. പിന്നീട് കുരുതി എന്ന സിനിമയിലും താരം അഭിനയിച്ചു. ഇത്തവണത്തെ ബിഗ് ബോസ് മത്സരാര്‍ത്ഥി ആയിരുന്ന സാഗര്‍ പിന്നീട് പെട്ടെന്ന് പുറത്തായി. ഒരിക്കലും താന്‍ പുറത്താകുമെന്ന് കരുതിയില്ലെന്നാണ് ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങി മാധ്യമങ്ങളെ കണ്ടപ്പോള്‍ സാഗര്‍ പറഞ്ഞിരുന്നത്. സാഗറിന്റെ അമ്മ മരിച്ചതിന്റെ ദുഖം ഒരിക്കലും അവനെ വിട്ടുപോകില്ലെന്ന് സഹതാരം മനീഷ ഉള്‍പ്പടെ സാഗറിനെ നേരിട്ടറിയാവുന്നവര്‍ പറഞ്ഞിട്ടുണ്ട്.

തട്ടിം മുട്ടിം സീരിയലില്‍ അഭിനയിക്കുമ്പോഴാണ് സാഗറിന്റെ അമ്മ മരിക്കുന്നത്. അമ്മയ്ക്ക് താന്‍ ബിഗ് ബോസിലെത്തുന്നത് കാണാന്‍ വലിയ ആഗ്രഹമായിരുന്നുവെന്നും ബിഗ് ബോസിന്റെ വലിയ ഫാനായിരുന്നു അമ്മയെന്നും എന്നാല്‍ താന്‍ അവിടെ എത്തിയപ്പോള്‍ കാണാന്‍ അമ്മയില്ലാതി എന്നും വലിയ സഹ്കടത്തോടെ താരം മുന്‍പ് പറഞ്ഞിരുന്നു. അമ്മയും മകനും നല്ല സുഹൃത്തുക്കളായിരുന്നു. പെട്ടെന്നായിരുന്നു അമ്മയുടെ വിയോഗം. ഇപ്പോള്‍ മൂന്ന് വര്‍ഷമായെങ്കിലും ഇന്നും അവന് സങ്കടമാണെന്നും അത്രയ്ക്ക് അടുപ്പമായിരുന്നു ഇരുവരുമെന്നും സാഗറിന്റെ പിതാവ് തന്നെ പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ അമ്മയുടെ വലിയ ഒരു ആഗ്രഹം സാഗര്‍ സാധിച്ചിരിക്കുകയാണ്. തങ്ങളുടെ വീട്ടില്‍ ജോലിക്ക് വന്നിരുന്ന ചേച്ചിക്ക് ഒരു വീട് വച്ച് നല്‍കിയിരിക്കുകയാണ് സാഗര്‍. ആ ചേച്ചിയ്്ക്ക് ഒരു വീട് വേണമെന്നത് തന്‍രെ അമ്മയുടെ വലിയ ആഗ്രഹമായിരുന്നുവെന്നാണ് സാഗര്‍ പറയുന്നത്.

അധികം ആഗ്രഹങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്റെ അമ്മക്ക്, പക്ഷെ മഴപെയ്തുചോരാത്ത ഒരു വീട് ആ ചേച്ചിക്ക് വേണമെന്നു എന്റെ അമ്മ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇന്ന് അമ്മ ഇല്ലെകില്കൂടി ആ സ്വപ്നവും യാഥാര്‍ത്യമായി അമ്മേ. . ഒരുപാടു സന്തോഷം എന്റെ സ്വപ്നത്തിന് കൂടെ നിന്നവര്‍ക്കു എല്ലാം .ഇന്ന് ജൂണ്‍ 11 അമ്മ പോയിട്ട് 3 വര്‍ഷം ആയി. ഇന്ന് ഈ ദിവസം അമ്മ ആഗ്രഹിച്ച പോലെ ആ ചേച്ചിക്ക് ഒരു നല്ല വീട് വെച്ചു കൊടുക്കാന്‍ പറ്റി.

ഒരു നന്ദിയില്‍ ഒതുക്കാന്‍ കഴിയുന്നത് അല്ല എന്നു അറിയാം എന്നാല്‍ പോലും എല്ലാവരോടും ഒരുപാടു നന്ദി പറയുന്നു. .എന്ന് നിങ്ങളുടെ സ്വന്തം സാഗര്‍ സൂര്യ എന്നാണ് വീട്ടിലെ വേലക്കാരി ചെച്ചിക്കായി പണിത വീടിന് മുന്നില്‍ നിന്നുള്ള വീഡിയോയുമായി താരം തന്‍രെ സോഷ്യല് മീഡിയ പേജില്‍ പങ്കുവച്ചത്. വളരെ നല്ല കാര്യമാണ് സാഗര്‍ ചെയ്തതെന്നും അമ്മ വളരെ സന്തോഷിക്കുന്നുണ്ടാകുമെന്നുമൊക്കെയാണ് ആരാധകരും കമന്റു ചെയ്യുന്നത്.

 

View this post on Instagram

 

A post shared by Sagar Surya (@sagarsurya__)

Articles You May Like

Comments are closed.