എനിക്കങ്ങനെ മറക്കാന്‍ പറ്റുമോ, എന്റെ ജീവന്റെ പാതിയല്ലേ; രേണു സുധി

കൊല്ലം സുധി അനുഗ്രഹീത കലാകാരന്‍ തന്നെ ആയിരുന്നു. സ്റ്റാര്‍ മാജിക്കില്‍ നിരവധി ആരാധകരുള്ള താരം തന്നെ ആയിരുന്നു സുദി. വളരെ പെട്ടെന്നാണ് സുധി സ്റ്റാര്‍ മാജിക്കിലുള്ളവരെയും കുടുംബത്തെയുമൊക്കെ ഒറ്റപ്പെടുത്തി മറ്റൊരു ലോകത്തേയ്ക്ക് പോയത്. സുധിയുടെ ഭാര്യ രേണുവും മക്കളും ഇപ്പോഴും ആ വേദനയി ലാണ്.

 തന്റെ ഏട്ടന്‍ ഇപ്പോഴും കൂടെ ഉണ്ടെന്നും അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടമെന്നും രേണു പറയാറുണ്ട്. ഒപ്പം സുധിക്കൊപ്പം ഉണ്ടായിരുന്ന നല്ല ഓര്‍മ്മകളും രേണു പങ്കിടാറുണ്ട്. വളരെ കഷ്ട്ടപ്പാടുകള്‍ നിറഞ്ഞ ജീവിതത്തില്‍ നിന്ന് സുധിക്ക് ലഭിച്ച വലിയ സന്തോഷം തന്നെ ആയിരുന്നു രേണു. രേണു വന്നപ്പോള്‍ മുതല്‍ കളര്‍ഫുള്‍ ലൈഫായിരുന്നു സുധിക്കുണ്ടായിരുന്നത്.

സ്വന്തമായി വീട് വയ്ക്കണമെന്ന ആഗ്രഹത്തിലേയ്ക്ക് അടുക്കുമ്പോഴാണ് സുധിയെ മരണം തട്ടിയെടുത്തത്. ഇപ്പോഴിതാ സ്റ്റാര്‍ മാജിക്കില്‍ ഉണ്ടായിരുന്ന സമയത്തെ സുധിയുടെ ചിത്രങ്ങള്‍ പങ്കിട്ട് ഒരു കുറിപ്പ് പങ്കു വച്ചിരി ക്കുകയാണ് രേണു. മറന്നോ ഈ ചിരിയും മുഖവും. എനിക്കങ്ങനെ മറക്കാന്‍ പറ്റുമോ, എന്റെ ജീവന്റെ പാതി യല്ലേ. സുധിച്ചേട്ടാ, എനിക്ക് മറക്കാന്‍ പറ്റില്ലല്ലോ ഏട്ടാ. ലവ് യൂ പൊന്നേ, മിസ്സ് യൂ. എനിക്ക് കരച്ചില്‍ വരുന്നു. ദൈവമേ എന്തിനാ എന്നോട് ഇങ്ങനെ ചെയ്തതെന്നുമായിരുന്നു രേണു പോസ്റ്റ് ചെയ്തത്.

അടുത്ത മാസം ക്രിസ്മസാണ്. ക്രിസ്മസിന് നമുക്ക് പുതിയ റെഡ് ഡ്രസ് വാങ്ങിക്കണ്ടേ, ഇങ്ങനെ ചോദിക്കാനും പുതിയ ഡ്രസ് എടുത്ത് തരാനും ഇത്തവണ എനിക്ക് എന്റെ ഏട്ടനില്ല. ഓണവും ക്രിസ്മസുമൊക്കെയാവുമ്പോള്‍ ഏട്ടനെ ശരിക്കും മിസ്സ് ചെയ്യുമെന്നും രേണു കുറിച്ചിരുന്നു.

Articles You May Like

Comments are closed.