ജീവിച്ചു തുടങ്ങുമ്പോള്‍ തോല്‍പ്പിക്കാന്‍ പലരും വരും. ഉറക്കമില്ലാതെ കരഞ്ഞു തളര്‍ന്നു കിടന്നപ്പോള്‍ മനസിലായി മരിക്കാന്‍ എളുപ്പമാണ് ജീവിക്കാനാണ് പാടെന്ന്, കഷ്ടപ്പെട്ട് മുന്നോട്ട് ജീവിക്കണം; മഞ്ചു സുനിച്ചന്‍

ഒരു റിയാലിറ്റി ഷോയിലൂടെയാണ് മഞ്ചു സുനിച്ചന്‍ ആദ്യമായി ആരാധകര്‍ക്ക് മുന്നില്‍ എത്തുന്നത്. പിന്നീട് താരം സിനിമകളിലും സീരിയലുകളിലുമൊക്കെ വളരെ സജീവമായി. പിന്നീട് ഒരു ഷോയില്‍ നിരവധി പ്രശ്‌നങ്ങളിലൂടെയാണ് കടന്നു പോയതെന്ന് താരം തുറന്ന് പറഞ്ഞിരുന്നു. സുനിച്ചനുമായി വിവാഹം കഴിഞ്ഞ ശേഷം കടവും കടക്കാരുമൊക്കെയായി സമാധാനമില്ലാതെ കഴിയേണ്ടി  വീട് പോലും വില്‍ക്കേണ്ടി വരികയും വര്‍ഷങ്ങല്‍ വാടകയ്ക്ക് താമസിക്കേണ്ടി വന്നുവെന്നും താരം പറഞ്ഞിട്ടുണ്ട്.

അടുത്തിടെയാണ് മഞ്ചു സ്വന്തമായി കഷ്ട്ടപ്പെട്ട് ഉണ്ടാക്കിയ കാശ് കൊണ്ട് ഒരു സ്വപ്‌ന വീട് സ്വന്തമാക്കിയത്. വളരെ നല്ല ഇരുനില വീട് മോഡേണ്‍ വീട് മഞ്ചു പണിയുകയും വീടിന്റെ പാലുകാച്ചല് നടത്തുകയുമൊക്കെ ചെയ്തിരുന്നു. അതി ന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിടുകയും ചെയ്തിരുന്നു. മഞ്ചുവിന്റെ ഹോം ടൂര്‍ വീഡി യോയും വൈറലായിരുന്നു. മതിലുകളില്ലാത്ത വീടാണെന്നും തന്റെ ഇഷ്ടം അനുസരിച്ചാണ് ഇതിന്റെ ഓരോ മുക്കും മൂലയും പണിതിരിക്കുന്നതെന്നും താരം പറഞ്ഞിരുന്നു.

ഇത്രയും കാലം അമ്മച്ചിയുടെയും പപ്പയുടെയും കൂടെയാണ് താമസിച്ചത്. തന്റെ സുഹൃത്തുക്കള്‍ സഹായിക്കുകയും കുറച്ച് തന്റെ പണവും ബാക്കി ലോണുമൊക്കെയാണെന്നും ചുവരുകളില്ലാത്ത വീടാണ് തന്റെതെന്നും താരം പറഞിരുന്നു. മഞ്ചുവിനെ എല്ലാവര്‍ക്കും ഇഷ്ടമാണ്. ഇപ്പോള്‍ മഞ്ചു പങ്കിട്ട പോസ്റ്റാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.

ജീവിച്ചു തുടങ്ങുമ്പോള്‍ തോല്‍പ്പിക്കാന്‍ പലരും വരും. ഉറക്കമില്ലാതെ കരഞ്ഞു തളര്‍ന്നു കിടന്നപ്പോള്‍ ഒന്നു മനസിലായി. ജീവിക്കാനാണ് പാട്, മരിക്കാന്‍ എളുപ്പമാണ് എന്ന്. നമ്മള്‍ ഇല്ലാതായാല്‍ ഇവിടെ ആര്‍ക്ക് എന്ത് നഷ്ടം ഒന്നും സംഭവിക്കാതെ ലോകം മുന്നോട്ട് പോകും. ജീവിക്കണം, കഷ്ടപ്പെട്ട് മുന്നോട്ട് ജീവിക്കണമെന്നാണ് താരം പറയുന്നത്. ആരാധകരും മഞ്ചുവിനെ സപ്പോര്‍ട്ട് ചെയ്താണ് കമന്റുകള്‍ ഇടുന്നത്.

Articles You May Like

Comments are closed.