പോക്‌സോ കേസിനെ പറ്റി എനിക്കൊന്നും അറിയില്ല. കുട്ടിയെ പലപ്പോഴും കാണിക്കാനായി എത്തിച്ചെങ്കിലും ബാല വന്നിരുന്നില്ല, ആകെ 25 ലക്ഷം രൂപ മാത്രമാണ് വാങ്ങിയത്, ഇനി നിയമ നടപടി സ്വീകരിക്കും; ബാലയ്‌ക്കെതിരെ അമൃത

വിവാഹ മോചനം കഴിഞ്ഞിട്ട് വര്‍ഷം നിരവധി വര്‍ഷം ആയെങ്കിലും രണ്ട് പേരും മറ്റ് ബന്ധത്തിലേയ്ക്കു പോയിട്ടും വിവാഹ മോചനത്തിന്‍രെ കാരണങ്ങളുമം അമൃതയടെ കുറ്റപ്പെടുത്തലും ഇപ്പോഴും തുടരുകയാണ് ബാല. പരസ്പര സമ്മതത്തോടെയാണ് ഇവര്‍ഡ വേര്‍ പിരിഞ്ഞത്. കഴിഞ്ഞ ദിവസം അമൃതയ്‌ക്കെതിരെ പല കാര്യങ്ങളും ബാല പറഞ്ഞിരുന്നു. പോക്‌സോ കേസ് അടക്കം നല്‍കി തന്നെ അമൃത ദ്രോഹിച്ചിരുന്നുവെന്നും ബാല പറഞ്ഞിരുന്നു. തന്നെക്കുറിച്ച് എന്ത് പറഞ്ഞാലും ഉടന്‍ തന്നെ പ്രതികരിക്കാതിരിക്കുന്ന അമൃത ഇപ്പോള്‍ ബാലയുടെ ആരോപണങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ അഭിഭാഷകര്‍ക്ക് ഒപ്പമാണ് അമൃത വീഡിയോയില്‍ എത്തുന്നത്.

അഭിഭാഷകരാണ് പല കാര്യങ്ങളിലും മറുപടി നല്‍കിയത്. കുഞ്ഞിനെ കാണിക്കാനുള്ള ദിവസങ്ങളില്‍ എത്തി യിട്ടും ബാല അന്നേ ദിവസം കോടതിയില്‍ എത്തിയില്ലെന്നും, പിന്നീട് കാണാനുള്ള ആഗ്രഹത്തെക്കുറിച്ച് നിയമപരമായി യാതൊന്നും അറിയിച്ചില്ലെന്നും അമൃത പറയുന്നു.  അതേസമയം പോക്‌സോ കേസിനെ പറ്റി തനിക്ക് അറിയില്ലെന്നും താരം പറയുന്നു. ഇരുവരും തമ്മിലുള്ള എഗ്രിമെന്റ് പ്രകാരം പരസ്പരം സോഷ്യല്‍ മീഡിയ വഴിയോ മാധ്യമങ്ങള്‍ വഴിയോ യാതൊരു കാര്യങ്ങളും തുറന്നുപറയുകയില്ല. പരസ്പരം കുറ്റപ്പെടുത്താന്‍ നില്‍ക്കില്ല എന്നതുമാണ്. അമൃത അത് പാലിക്കുന്നുണ്ട്. എന്നാല്‍ ബാല പലപ്പോഴായി അത് തെറ്റിച്ചു. കുട്ടിയെ രണ്ടാം ശനിയാഴ്ച കോടതി വളപ്പില്‍ എത്തിക്കാം എന്നതാണ് ഓര്‍ഡറില്‍ പറഞ്ഞിട്ടുള്ളത്.

അത് പ്രകാരം പല വട്ടം കുട്ടിയെ കാണിക്കാന്‍ ഇവര്‍ പോയെങ്കിലും, കാണാന്‍ വേണ്ടി ബാല എത്തിയില്ല. കാണാ ന്‍ വരുന്ന കാര്യത്തെക്കുറിച്ച് മെയിലില്‍ അറിയിക്കണമെന്നും പറഞ്ഞിരുന്നു. അതും ബാല കേട്ടിരുന്നില്ല. പതി നെട്ടുവയസ്സ് വരെ കുട്ടിയെ സംരക്ഷിക്കാന്‍ ഉള്ള പൂര്‍ണ്ണ അവകാശം അമൃതയ്ക്കാണ്. പരസ്പര സമ്മതത്തോടെ യാണ് വിവാഹ മോചനം അനുവദിച്ചത്. കുഞ്ഞിന്റെ അച്ഛന്റെ സ്ഥാനം ഡോക്യൂമെന്റസ്സുകളില്‍ നിന്നും മാറ്റി ല്ല എന്നും ഓര്‍ഡറില്‍ ഉണ്ടായിരുന്നു. കുഞ്ഞിന്റെ യാതൊരു കാര്യങ്ങളിലും ബാല ഇടപെടില്ല എന്ന് അന്ന് എഴുതി വച്ചിരുന്നു.

കുട്ടിയുടെ കല്യാണത്തിനോ, വിദ്യാഭ്യാസത്തിനോ ഒരു രൂപ പോലും നല്‍കില്ല എന്നാണ് ബാല പറഞ്ഞിട്ടുള്ളത്. എല്ലാം ചെയ്യാം എന്ന് പറയുന്നതൊക്കെ സോഷ്യല്‍ മീഡിയ വഴി വരെ മാത്രമാണ്. ഞാന്‍ കുഞ്ഞിനെ എവി ടെയും പിടിച്ചു വച്ചിട്ടോ, കാണിക്കാതെ ഇരിക്കുകയോ ചെയ്തിട്ടില്ല. ആകെ ഇരുപത്തിയഞ്ചു ലക്ഷം രൂപ മാത്രമാണ് വാങ്ങിയിട്ടുള്ളത്- അമൃത സുരേഷ് പറയുന്നു. കുട്ടിയുടെ പെര്‍മനന്റ് കസ്റ്റഡി അമൃതയിലാണ്. കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും നോക്കേണ്ടത് അമൃതയാണ്. ഇനിയും ഇത്തരം കാര്യങ്ങള്‍ ഉണ്ടാകുകയാ ണെങ്കില്‍ ബാലയ്‌ക്കെതിരെ നിയമ നടപടികള്‍ ഉണ്ടാകുമെന്നും ഇവര്‍ പറയുന്നു.

Articles You May Like

Comments are closed.