
തൊണ്ണുറ്റിയഞ്ച് ശതമാനം ആളുകളും എന്നെ സ്‌നേഹിക്കുന്നവരാണ്, കല്ലെറിയുന്നവര്‍ അഞ്ച് ശതമാനമാണ്; ദിലീപിന്റെ വാക്കുകള്‍
ദിലീപ് എന്ന നടന്‍ എന്നും മലയാളികളെ ചിരിപ്പിച്ച താരമാണ്. ഇപ്പോഴിതാ താരത്തിന്‍രെ വോയിസ് ഓഫ് സത്യനാഥന്‍ എന്ന സിനി മയെ പറ്റിയാണ് സിനിമാ പ്രേമികളെല്ലാം പറയുന്നത്. സിനിമ ഇറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വന്‍ സ്വീകാര്യത ജനങ്ങള്‍ക്കിടയില്‍ ചിത്രത്തിന് ലഭിച്ചു. കുറച്ച് കാലമായി അഭിനയത്തില്‍ നിന്ന് മാറി നിന്ന് സിനിമ മേഖലയില്‍ നിന്ന് തന്നെ മാറി നിന്ന ദിലീപ് വന്‍ തിരിച്ചു വരവാണ് ചിത്രത്തില്‍ നടത്തിയിരിക്കുന്നത്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ദിലീപിന്റെ സിനിമ തിയേറ്ററുകളിലെത്തിയത്. ദിലീപ്-റാഫി കൂട്ടുകെട്ടില്‍ എത്തിയ വോയ്‌സ് ഓഫ് സത്യനാഥന്‍ കംപ്ലീറ്റ് ഫാമിലി എന്റര്‍ടൈയി നറാണ്. ഏറ്റവും അവസാനം റിലീസ് ചെയ്ത ദിലീപ് സിനിമ കേശു ഈ വീടിന്റെ നാഥനായിരുന്നു.

സമൂഹ മാധ്യമങ്ങളിലും സിനിമയെ പറ്റിയാണ് എല്ലാവരും തന്നെ ചര്‍ച്ച ചെയ്യുന്നത്. ദിലീപ് എന്ന വ്യക്തി എങ്ങനെയാണെങ്കിലും ദിലീപ് എന്ന നടന്‍ ആരാധകര്‍ക്കൊപ്പം നില്‍ക്കുന്ന താരമാണ്. ദിലീപിന്റെ എല്ലാ സിനിമകളിലും കോമഡി വരാറുണ്ട്. വോയിസ് ഓഫ് സത്യനാഥനും അത് പോലെ തന്നെയാണ്.എന്തായാലും ജനപ്രിയ നായകനെന്ന പദവി ദിലീപിനല്ലാതെ മറ്റാര്‍ക്കും ചേരില്ല. സിനിമയുടെ പ്രമോഷന്റെ ഭാഗമായി താരം പറഞ്ഞിരുന്നു തന്റെ തിരിച്ചു വരവിനെ പറ്റിയും ആരാധകരോട് തനിക്കുള്ള കടമയെ പറ്റിയും.

ഇപ്പോഴിതാ ദിലീപ് വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതും ഇതേ വാക്കുകളാണ്. തന്റെ പ്രശ്‌നം എന്ത് തന്നെയായാലും വ്യക്തി ജീവിതത്തില്‍ കുറെ കരയുന്ന വ്യക്തിയാണെങ്കിലും ആരാധകരോട് താരമെന്ന നിലയില്‍ അവരെ എന്റര്‍ടെയിന്‍ ചെയ്യിപ്പിക്കണമെന്നും തന്നെ പ്രായ ഭേദമന്യേ തന്നെ സ്‌നേഹിക്കുന്നവര്‍ ഉണ്ടെന്നും തൊണ്ണൂറ്റിയഞ്ച് ശതമാനം പേരും തന്നെ സ്‌നേഹിക്കുന്നവരാണെന്നും അഞ്ച് ശതമാനം പേരാണ് തന്നെ കല്ലെറിയാന്‍ നടക്കുന്നതെന്നും താരം പറയുന്നു.

ഇത്രയും നാളത്തെ ഇടവേളയ്ക്ക് ശേഷം ഒരു സിനിമ ചെയ്യുമ്പോള്‍ എന്റെ ഇമോഷന്‍സിനല്ല അവിടെ പ്രാധാന്യം. സത്യനാഥന്‍ എന്ന കഥാപാത്രത്തിനാണ്്പല കാര്യങ്ങളും ഞാന്‍ പിന്നീട് തുറന്ന് പറയുമെന്നും എനിക്കും ദൈവം അവസരം നല്‍കുമെന്നും ഇപ്പോള്‍ എനിക്ക് ഒന്നും പറയാനാകാത്ത സാഹചര്യമാണെന്നും താരം പറയുന്നു.