മകളെ ചുംബിച്ചതിനും കെട്ടി പിടിച്ചതിനും വിമര്‍ശിക്കുന്നവര്‍ ബന്ധങ്ങള്‍ താറുമാറായ കുടുംബത്തിലുള്ളവരായിരിക്കാം; കൃഷ്ണകുമാര്‍

നടന്‍ കൃഷ്ണ കുമാറും കുടുംബവും ആരാധകര്‍ക്ക് വലിയ ഇഷ്ടമുള്ള കുടുംബമാണ്. ഇപ്പോള്‍ നടനായ അച്ഛനെക്കാള്‍ സെലിബ്രിറ്റികളാണ് മക്കള്‍. ഭാര്യ സിന്ധുവും മക്കളുമെല്ലാം യൂട്യൂബിലെ താരങ്ങളാണ്. വീട്ടിലെ ചെറിയ ഒരു ആഘോഷം പോലും ഇവര്‍ ആരാധകരുമായി പങ്കിടാറുണ്ട്. കഴിഞ്ഞ ദിവസമാണ് ഇളയകുട്ടി ഹന്‍സികയുടെ പിറന്നാള്‍ കുടുംബം ആഘോഷിച്ചത്. അതിന് അച്ഛനായ കൃഷ്ണ കുമാര്‍ മകളെ കെട്ടി പിടിച്ചതിനെയും ഉമ്മ നല്‍കിയതിനെയും വിമര്‍ശിച്ച് പലരും വീഡിയോയില്‍ കമന്റ് ചെയ്തിരുന്നു. ഇപ്പോഴിതാ അതിനെതിരെ രംഗത്തെത്തിയിരി ക്കുകയാണ് കൃഷ്ണ കുമാര്‍.

ഇന്ത്യാ ഗ്ലിറ്റ്സിന് നല്‍കിയ അഭിമുഖത്തിലാണ് താരം അതിനെ പറ്റി വ്യക്തമാക്കിയത്. ബന്ധ ങ്ങള്‍ മനസിലാക്കാത്ത ആളുകള്‍ ആണ് അത്തരത്തില്‍ കമന്റുകള്‍ ഇടുന്നത്. ബന്ധങ്ങള്‍ താറുമാറായ കുടുംബം ആയിരിക്കും അവരുടേത്. അവരില്‍ ഉണ്ടാകുന്ന കോംപ്ല്ക് സിന് കാരണമെന്നും താരം പറയുന്നു.

മറ്റുള്ളവരുടെ കാഴ്ച്ചപ്പാടിന്റെ വിഷയമാണതെന്നും താരം പറയുന്നു. പിന്നെ രാഷ്ട്രീയം, സിനിമ അങ്ങനെ എന്റെ നിലപാടുകളോട് വിരോധം ഉള്ള ഒരുപാട് ആളുകള്‍ ഉണ്ടായിരിക്കാം. ഇങ്ങനെ ഒക്കെ എഴുതിക്കഴിഞ്ഞാല്‍ എന്നെ മാനസികമായി തകര്‍ക്കാം എന്ന് കരുതുകയും പിന്നെ ഇങ്ങനെ ഒക്കെ എഴുതിയാല്‍ റീച്ചും പണവും ആകാം അവര്‍ ലക്ഷ്യം വയ്ക്കുന്നത്. ഞാന്‍ എന്റെ മക്കളോട് എപ്പോഴും പറയാറുണ്ട്, നിങ്ങള്‍ ക്രിയേറ്റിവ് ആയും പോസറ്റീവ് ആയും കണ്ടന്റുകള്‍ ക്രിയേറ്റ് ചെയ്യാന്‍. ആരെയും കുറിച്ച് മോശം പറഞ്ഞു പണം ഉണ്ടാകരുതെന്ന്. അങ്ങനെ ചെയ്താല്‍ നമുക്ക് കിട്ടുന്ന അടി വളരെ വലുതാണെന്നും താരം പറയുന്നു.ഞാനും എന്റെ അമ്മയും സ്‌നേഹ പ്രകടനങ്ങള്‍ നടത്തുന്ന വ്യക്തികള്‍ ആയിരുന്നില്ല.

പക്ഷെ ആ ഘട്ടങ്ങള്‍ ഒക്കെ കഴിഞ്ഞ് അമ്മ പ്രായം ആയപ്പോള്‍ ഞാന്‍ അമ്മയെ ബെഡില്‍ നിന്നും എടുത്ത് മുന്‍പില്‍ സോഫയില്‍ കൊണ്ട് ഇരുത്തുമായിരുന്നു, അത് എനിക്ക് അമ്മയെ അവിടെ കൊണ്ടിരുത്താന്‍ വേണ്ടി മാത്രം ആയിരുന്നില്ല, അമ്മയെ ഒന്ന് തൊടാനും എടുക്കാനും വേണ്ടി ആയിരുന്നു. നിങ്ങളുടെ വീട്ടില്‍ പ്രായമായ ആളുകള്‍ ഉണ്ടെങ്കില്‍ ഉറപ്പായും അവര്‍ക്കായി കുറച്ചു സമയം നമ്മള്‍ കണ്ടെത്തണം എന്നാണ് തനിക്ക് പറയാനുള്ളതെന്നും കൃഷ്ണ കുമാര്‍ പറയുന്നു.

Articles You May Like

Comments are closed.