സീരിയല്‍ കണ്ട് ചീത്തയായവര്‍ എത്ര പേരുണ്ട്. അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിട്ടും അതിന് സാധിക്കാതെ സീരിയലിനെ കുറ്റം പറയുന്നവരെ എനിക്കറിയാം, ഗവണ്‍മെന്റ് ഓര്‍ഡര്‍ വാങ്ങിയാണ് അഭിനയിക്കുന്നത്; സാജന്‍ സൂര്യ

സാജന്‍ സൂര്യ എന്ന നടന്‍ ഏറെക്കാലമായി സീരിയല്‍ പ്രേമികളുടെ കൂട്ടത്തില്‍ ഹൃദയത്തിലുള്ള താരമാണ്. നിരവധി ആരാധകര്‍ താരത്തിനുണ്ട്. സീരിയലുകളില്‍ നിരവധി വേഷങ്ങള്‍ ഇക്കാലം കൊണ്ട് ചെയ്ത താരം തന്‍രെ ഔദ്യോഗിക ജീവിതവും ഒരുമിച്ചാണ് കൊണ്ടു പോകുന്നത്. ഇപ്പോല്‍ ഏഷ്യാനൈറ്റിലെ ഗീതാഗോവിന്ദം എന്ന സീരിയലാണ് താരം ചെയ്യുന്നത്. ഗോവിന്ദ് എന്ന നായക വേഷം വളരെ ഭംഗിയായി ചെയ്ത് കൊണ്ടിരിക്കു കയാണ് താരം. സീരിയല്‍ താരങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന പല പ്രശ്‌നങ്ങളുണ്ടെന്നും സീരിയലിനെതിരെ നെഗറ്റീവ് പറയുന്നുവരുണ്ടെന്നും തുറന്ന് പറയുകയാണ് താരം.

മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് സാജന്‍ സൂര്യ മനസ് തുറന്നത്. പണ്ടുമുതലേ മനോരമ, മംഗളം തുടങ്ങിയ ആഴ്ച പതിപ്പുകള്‍ വായിക്കുന്നവര്‍ ഉണ്ടായിരുന്നു. അതില്‍ ഇഷ്ടം പോലെ നോവലുകള്‍ ഉണ്ടാകും. എന്റെ ചെറുപ്പകാലത്ത് ഞാന്‍ അതൊക്കെ വായിച്ചിട്ടുണ്ട്. അന്ന് പറയുന്നത് അത് വായിച്ച് ആള്‍ ക്കാര്‍ ചീത്തയാകും എന്നാണ്. എന്നിട്ട് ആരൊക്കെ ചീത്തയായി എന്നും താരം ചോദിക്കുന്നു. സീരിയല്‍ കണ്ട് അനുകരിക്കുന്നതിനേക്കാള്‍ സിനിമ കണ്ട് അനുകരിക്കുന്നവരാണ് കൂടുതല്‍ ഉള്ളത്. ഞാന്‍ ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥന്‍ കൂടിയാണ്.

പൊതുജനങ്ങളുമായി ഇടപഴകാന്‍ ഒരുപാട് അവസരമുള്ള ആളാണ് ഞാന്‍. ചടങ്ങുകളിലും പരിപാടികളിലും ഒക്കെ പങ്കെടുത്ത് സമൂഹമായി ഇടപെടുന്ന ആളാണ്.എന്റെ ജീവിത ത്തില്‍ ഇന്നുവരെ സീരിയല്‍ കണ്ടു വഴിതെറ്റിയവരെ ഞാന്‍ കണ്ടിട്ടില്ലെന്നും താരം പറയുന്നു. 300 പേരില്‍ താഴെയാണ് ഇപ്പോള്‍ സീരിയല്‍ രംഗത്തുള്ളവര്‍. പല സ്ഥലങ്ങളിലും ഞങ്ങള്‍ പോകുമ്പോള്‍ സീരി യലില്‍ അഭിനയിക്കാന്‍ താല്പര്യമുള്ളവര്‍ നമ്മുടെ അടുത്ത് വന്നു പറയാറുണ്ട്.

എല്ലാവര്‍ക്കും അവസരം കിട്ടി ല്ലല്ലോ. അങ്ങനെ അഭിനയിക്കാന്‍ കഴിയാത്തവര്‍ നിരാശ മൂലം സീരിയല്‍ മോശമാണ് ആളുകളെ വഴിതെറ്റിക്കും എന്നൊക്കെ പറയുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും സാജന്‍ സൂര്യ പറയുന്നു.  ഇതൊക്കെ വെറുതെ ആള്‍ക്കാര്‍ പറഞ്ഞുണ്ടാക്കുന്നു എന്നല്ലാതെ അതില്‍ ഒന്നും കഴമ്പില്ലെന്നും സാജന്‍ സൂര്യ വ്യക്തമാക്കുന്നു. എനിക്ക് ജോലിയില്‍ തടസം വരാത്ത രീതിയില്‍ അഭിനയിക്കാന്‍ ഗവണ്‍ മെന്‍രിന്റെ ഓര്‍ഡര്‍ ഉണ്ടെന്നും പത്തിരുപത് വര്‍ഷമായി ഞാനത് പാലിക്കുന്നുണ്ടെന്നും ഒരു സമയം ഒരു സീരിയല്‍ മാത്രമാണ് ചെയ്യുന്നതെന്നും എനിക്ക് ജോലിയും അഭിനയവും ഒരുമിച്ച് കൊണ്ട് പോകാന്‍ പറ്റുന്നുണ്ടെന്നൂം താരം പറയുന്നു.

Articles You May Like

Comments are closed.