ക്യാപ്റ്റന്‍ ഇനിയില്ല, തമിഴ് നടനും എം.ഡി.എം.കെ നേതാവുമായിരുന്ന വിജയകാന്ത് അന്തരിച്ചു; ദുഖത്തില്‍ തമിഴ് സിനിമാ ലോകം

തമിഴ് സിനിമയില്‍ നിരവദി ആരാധകരുള്ള താരം തന്നെയായിരുന്നു വിജയകാന്ത്. ഇപ്പോഴിതാ അദ്ദേഹം വിടവാങ്ങിയിരിക്കുകയാണ്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 71 വയസായിരുന്നു. ന്യൂമോണിയ ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിജയകാന്തിന് പിന്നീട് കോവിഡ് സ്ഥിരീകരിക്കു കയും അത് മരണത്തിലെത്തുകയുമായിരുന്നു. ശ്വാസതടസമുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്.

പതിറ്റാണ്ടുകളോളം സിനിമയില്‍ തിളങ്ങിയ വിജയകാന്ത് 2009 വരെ സജീവമായിരുന്നു. സിനിമയില്‍ നിന്ന് വിജയിച്ച താരം രാഷ്ട്രീയത്തിലും പിന്നീട് ശോഭിച്ചിരുന്നു. ഒടുവില്‍ പല ആരോഗ്യ പ്രശ്‌നങ്ങളെയും തുടര്‍ന്ന് ആശുപത്രി ചികിത്സയിലും വിശ്രമ ജീവിതത്തിലുമായിരുന്നു. ക്യാപ്റ്റന്‍ എന്നാണ് തമിഴ് സിനിമാ ലോകത്ത് വിജയകാന്ത് അറിയപ്പെട്ടി രുന്നത്. ഡിഎംകെ അധ്യക്ഷനായിരുന്നു താരം. 154 സിനിമകളില്‍ താരം അഭിനയിച്ചിരുന്നു.ഡി എം ഡി കെ സ്ഥാപകനും പ്രതിപക്ഷ നേതാവായിരുന്നു. സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ തിളങ്ങാനും ജന മനസുകളില്‍ വാഴാനും താരത്തിന് കഴിഞ്ഞിരുന്നു.തമിഴിലെ ആക്ഷന്‍ ഹീറോ ആയിരുന്നു അദ്ദേഹം. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് കുടുംബത്തിനൊപ്പം ദീപാവലി ആഘോഷിക്കുന്ന ചിത്രം കുടുംബം പങ്കിട്ടിരുന്നു. ക്യാപ്റ്റന്‍ വളരെ ക്ഷീണിതനായിട്ടായിരുന്നു ആ ചിത്രത്തിലുണ്ടായിരുന്നത്.

ക്യാപ്റ്റന്‍രെ സിനിമയിലേയ്ക്കും രാഷ്ട്രീയത്തിലേയ്ക്കുമുള്ള മടങ്ങിവരവിന് ആരാധകര്‍ കാത്തിരിക്കു മ്പോഴാണ് വിജയകാന്ത് വിടവാങ്ങുന്നത്. ആരാധകര്‍ക്കും വലിയ ദുഖം തന്നെയാണ് ഈ വാര്‍ത്ത.1952 ആഗസ്റ്റ് 25-ന് തമിഴ്നാട്ടിലെ മധുരൈയിലായിരുന്നു വിജയകാ ന്തിന്റെ ജനനം. വിജയരാജ് അളകര്‍സ്വാമി എന്നാണ് യഥാര്‍ത്ഥ പേര്.

1979-ല്‍ പുറത്തിറങ്ങിയ ഇനിക്കും ഇളമൈ ആയിരുന്നു ആദ്യചിത്രം. തെന്നിന്ത്യയില്‍ നിരവധി ആരാധകര്‍ താര ത്തിനുണ്ടായിരുന്നു.1998ല്‍ മികച്ച നടനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചിരുന്നു. വിജയകാന്ത് ചെയ്ത സിനിമകളെല്ലാം തന്നെ സൂപ്പര്‍ ഹിറ്റുകളായിരുന്നു. തമിഴ് നടന്‍ വിജയിയുടെ പിതാവ് ചന്ദ്രശേഖര്‍ ആദ്യകാലത്ത് സംവിധാനം ചെയ്ത സിനിമകളില്‍ മിക്കതും വിജയകാന്തായിരുന്നു നായകനായിരുന്നത്. ക്യാപ്റ്റന്‍രെ മടങ്ങി വരവിന് കാത്തിരുന്ന ആരാധകര്‍ക്ക് വലിയ ദുഖമാണ് ഇപ്പോല്‍ ഉണ്ടായിരിക്കുന്നത്.

Articles You May Like

Comments are closed.