നാടകത്തില്‍ അഭിനയിച്ചതിന് വീട്ടുകാരുടെ ക്രൂര പീഡനങ്ങള്‍ നേരിടേണ്ടി വന്നു. പതിമൂന്നാം വയസില്‍ വിവാഹം , പതിനേഴാം വയസില്‍ വിധവ; നടി ശാന്തകുമാരിയുടെ ആരുമറിയാത്ത ജീവിതം

മലയാള സിനിമാ സീരിയല്‍ രംഗത്ത് ഒരു കാലത്ത് വളരെ സജീവമായ താരമായിരുന്നു നടി ശാന്ത കുമാരി. വീട്ടുജോലിക്കാരി യായും നടന്‍മാരുടെ അമ്മ വേഷത്തിലുമൊക്കെയാണ് താരം ഏറെ ശ്രദ്ദിക്കപ്പെട്ടിരിക്കുന്നത്. നാല്‍പ്പത് കൊല്ലത്തിലധികമായി താരം മലയാള സിനിമയുടെ ഭാഗമാണ്. 2018 എന്ന സിനിമയായിരുന്നു താരം അവസാനമായി ചെയ്തത്. മലയാള സിനിമയില്‍ വേണ്ടത്ര ശ്രദ്ധ താരത്തിന് ലഭിച്ചിട്ടില്ല എന്നത് പരമമായ സത്യ മാണ്. സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും അധികം സന്തോഷം തനിക്ക് ദൈവം തന്നിട്ടില്ലെന്ന് തുറന്ന് പറയുകയാണ് താരം. നാടകത്തിലൂടെയാണ് താന്‍ സിനിമയിലേയ്ക്ക് എത്തിയതെന്ന് തുറന്ന് പറയുകയാണ് താരം. ഏകദേശം 250ലധികം ചിത്രങ്ങളില്‍ തിളങ്ങിയ താരം സീരിയലുകളും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ കൗമു ദിക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തെ പറ്റി തുറന്ന് പറയുകയാണ് ശാന്തകുമാരി.

നാടകത്തില്‍ പാട്ട് പാടിയാണ് താനെത്തുന്നത്. ചെറിയ പാട്ടുസീനുകളിലൂടെ പിന്നെ ഞാന്‍ അഭിനയത്തി ലെത്തി. നാടകത്തില്‍ പാടി അഭിനയിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. പാടി അഭിനയിച്ചു കൊണ്ടാണ് ഞാന്‍ ശ്രദ്ധിക്കപ്പെട്ടത്. പക്ഷെ ഒരിക്കെ ഒരാള്‍ പാട്ടിനിടയില്‍ കവിളില്‍ പിടിച്ചതോടെ ഞാന്‍ പാടി അഭിനയിക്കല്‍ നിര്‍ത്തി. തൊട്ടും പിടിച്ചുമുള്ള അഭിനയത്തോട് അന്നേ താല്പര്യമില്ലായിരുന്നു. ഒരു സിനിമയില്‍ കുളിച്ചു കൊണ്ടിരിക്കുമ്പോള്‍ നടന്‍ രതീഷ് വന്ന് കെട്ടിപിടിക്കുന്ന ഒരു രംഗമുണ്ടായിരുന്നു. അത് നിരസിച്ചതോ ടെയാണ് ഞാന്‍ സിനിമയില്‍ അമ്മ വേഷങ്ങളിലേക്ക് ഒതുങ്ങിയത്. ചിരിച്ചു കളിച്ചു നടക്കേണ്ട പ്രായത്തില്‍ ഞാന്‍ വിവാഹം കഴിച്ചു. പതിമൂന്നാം വയസിലാണ് വിവാഹം നടന്നത്. രണ്ട് കുട്ടികളുമുണ്ടായി.

എന്നാല്‍ പതിനേഴാമത്തെ വയസില്‍ എനിക്ക് വിധവയാകേണ്ടിയും വന്നു. കുടുംബം നോക്കാന്‍ ജോലി ചെയ്താ ല്‍ മാത്രമേ പറ്റുകയുള്ളുവെന്ന മനസിലായി. അന്ന് അച്ഛനോ ആങ്ങളയ്ക്കോ ഒന്നും എന്നെ സഹായിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. ആ സമയത്ത് വീട്ടു ജോലി പോലും എനിക്ക് അറിയില്ലായിരുന്നു. എന്നും പള്ളി യില്‍ പോയി പ്രാര്‍ത്ഥിക്കുന്ന പതിവുണ്ടായിരുന്നു. അങ്ങനെ അവിടത്തെ അച്ഛന്മാരാണ് പാടി അഭിനയിക്കാമോ എന്ന് ചോദിക്കുന്നത്.

അങ്ങനെ പള്ളിയിലാണ് ഞാന്‍ ആദ്യമായി പാടി അഭിനയിക്കുന്നത്. അത് നാടകത്തിലായിരുന്നു. അഭിനയിച്ചു വീട്ടില്‍ കയറിവന്നപ്പോള്‍ അച്ഛന്‍ കെട്ടിയിട്ട് എനിക്കിട്ട് തല്ലി. അന്ന് ആണുങ്ങളെ നോക്കാന്‍ പോലും പാടില്ല. അങ്ങനെ വീട്ടില്‍ നിന്ന് ഇറങ്ങി. ആ വൈരാഗ്യത്തില്‍ ഞാന്‍ നാടകത്തിലേക്ക് തന്നെ പോയി. അവിടെ നിന്നാ ണ് സിനിമയിലേയ്‌ക്കെത്തിയത്. ചുവന്ന വിത്തുകള്‍ ആയിരുന്നു ആദ്യ സിനിമ. ആ സിനിമയില്‍ എനിക്ക് അവാര്‍ഡ് ലഭിച്ചു. അയ്യായിരം രൂപയാണ് എനിക്ക് അവാര്‍ഡ് തുകയായി ലഭിച്ചത്. അതിന് ശേഷം വീട്ടുകാര്‍ തന്നോട് സ്‌നേഹത്തോടെ ഇടപെട്ടു തുടങ്ങിയെന്നും താരം പറയുന്നു.

Articles You May Like

Comments are closed.