മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടായ ജഗതിയുടെ പിറന്നാള്‍ ഗംഭീരമാക്കി കുടുംബം; പൂര്‍ണ്ണ ആരോഗ്യവാനായി വീണ്ടും സിനിമയിലെത്തുന്നത് കാത്തിരിക്കുന്നുവെന്ന് ആരാധകര്‍

മലയാള സിനിമയിലെ ഹാസ്യ രാജാവ് എന്നും അഭിനയ കുലപതിയെന്നും വിശേഷിപ്പിക്കാവുന്ന എന്നും മലയാളികളുട െമനസ് കീഴടക്കിയ താരവുമാണ് ജഗതി ശ്രീകുമാര്‍. അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തെ തുടര്‍ന്ന് ആരോഗ്യ സ്ഥിതി മോശമായ താരം ഇപ്പോല്‍ സിനിമയില്‍ നിന്ന് പിന്‍മാറിയിട്ട് പത്ത് വര്‍ഷങ്ങല്‍ ക്കിപ്പുറം ആയി. ഇനിയും നല്ല കഥാപാത്രങ്ങല്‍ ചെയ്യാന്‍ അദ്ദേഹം മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് മലയാളികള്‍. വലിയ അപകടം തന്നെയാണ് ജഗതിക്ക് ഉണ്ടായത്. ശരീരം തളര്‍ന്നു പോകുന്ന അവസ്ഥയില്‍ നിന്ന് കുറച്ചെങ്കിലും മാറ്റം വന്നത് ചികിത്സ കൊണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴും താരത്തിന് സാധാരണ ജീവിതത്തിലേക്ക് തിരികെ വരാന്‍ സാധിച്ചിട്ടില്ല.

  സംസാരിക്കാനോ ഓര്‍മ്മകള്‍ വീണ്ടെടുക്കാനോ പോലും അദ്ദേഹത്തിന് കഴിയില്ല. എങ്കിലും സിബിഐ 5 ല്‍ അദ്ദേഹം അഭിനയിച്ചിരുന്നു. മുന്‍പ് ജഗതിയുടെ കുടുംബം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹ ത്തിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ചും ചികിത്സയെക്കുറിച്ചുമൊക്കെ മനസ് തുറന്നി രുന്നു. മകന്‍ രാജ് കുമാറാണ് കാര്യങ്ങളെല്ലാം പറയുന്നത്. മക്കളുടെയും ഭാര്യയുടെയും പൂര്‍ണ്ണ പരിചരണം അദ്ദേഹത്തിനുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനമായിരുന്നു. അപകടത്തിനു ശേഷം രണ്ടു വര്‍ഷത്തോളം വെല്ലൂരില്‍ ആയിരുന്നു ചികിത്സ. മരുന്നും ഫിസിയോതെറപ്പിയും മുടക്കില്ല. ദിവസവും പത്രം വായിക്കും. ബെല്‍റ്റൊക്കെയിട്ട് അല്‍പസമയം പിടിച്ചു നടത്തും. കമ്പിയിട്ടിരിക്കുന്ന വലതുൈകക്ക് പൂര്‍ണമായി സ്വാധീനം തിരിച്ചു കിട്ടിയിട്ടില്ല.

നമ്മള്‍ പറയുന്നതൊക്കെ തിരിച്ചറിഞ്ഞ് പ്രതികരിക്കും. കാണാന്‍ വരുന്നവര്‍ക്ക് ഷേക്ക്ഹാന്‍ഡും പുഞ്ചിരിയും സമ്മാനിക്കും. അവര്‍ പറയുന്നതൊക്കെ കേട്ടു തലയാട്ടി പ്രതികരിക്കുമെന്നും മകന്‍ പറയുന്നു. നെടുമുടി വേണു അങ്കിളും കെപിഎസി ലളിതാന്റിയും അടക്കം ഒപ്പമുണ്ടായിരുന്ന പലരും വിട്ടു പിരിഞ്ഞത് പപ്പയോടു പറഞ്ഞിരുന്നു. മുഖത്തു സങ്കടം നിറഞ്ഞ് കുറച്ചുനേരം ഇരുന്നു, പിന്നെ ഉറങ്ങി.

ഉണര്‍ന്നപ്പോള്‍ അതു മറന്നതു പോലെയാണ് പെരുമാറിയതെന്നും മകന്‍ രാജ്കുമാര്‍ പറയുന്നുണ്ട്. സംസാരിക്കാ നും അദ്ദേഹത്തിന് പ്രയാസമുണ്ടെന്നാണ് മകന്‍ പറഞ്ഞത്. അമ്മ ഇക്കാലമത്രയും അച്ഛനെ കൊച്ചു കുട്ടിയെ പോലെയാണ് പരിചരിക്കുന്നതെന്നും എല്ലാത്തിനും ഞങ്ങളും കൂടെയുണ്ടെന്നും മകന്‍ പറയുന്നു. പൂര്‍ണ്ണ ആരോഗ്യവാനായി അദ്ദേഹം മടങ്ങി എത്തുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍.

Articles You May Like

Comments are closed.