അമാലും താനും സ്‌കൂള്‍ മേറ്റായിരുന്നു, ഞങ്ങള്‍ തമ്മില്‍ അഞ്ച് വയസിന് വിത്യാസമുണ്ട്; അമാലുമായുള്ള പ്രണയത്തെ ദുല്‍ഖര്‍

മലയാളത്തിന്റെ സ്വന്തം കുഞ്ഞിക്കയാണ് ദുല്‍ഖര്‍ സല്‍മാന്‍. വാപ്പച്ചിയുടെ പാത പിന്‍ തുടര്‍ന്നാണ് ദുല്‍ഖര്‍ സിനിമയിലെത്തി യതെങ്കിലും ഇന്ന് വാപ്പച്ചിയേക്കാള്‍ കുറച്ച് മുന്നിലാണ് ദുല്‍ഖര്‍. തെന്നിത്യന്‍ ഭാഷകളില്‍ മാത്രമല്ല ബോളിവുഡ് വരെ ദുല്‍ഖര്‍ എത്തി. മലയാള സിനിമയുടെ മമ്മൂക്കയുടെ മകനെന്ന നിലയില്‍ മാത്രമല്ല നല്ല കഴിവുള്ള യുവ താരമായി മാറാന്‍ ദുല്‍ഖറിന് കഴിഞ്ഞു.തുടക്ക കാലത്ത് ചില പരാജയങ്ങള്‍ ഉണ്ടായെങ്കിലും പിന്നീട് അത് തിരുത്തിക്കുറിച്ച് പാന്‍ ഇന്ത്യന്‍ ലെവലിലേയ്ക്ക് ഡി ക്യൂ എത്തിയ കാഴ്ച്ചയാണ് ആരാധകരും കണ്ടത്. ഇന്ന് ദുല്‍ഖറിന് പിറന്നാള്‍ ആണ്.ജൂലൈ 28നാണ് താരത്തിന്റെ ജന്മദിനം.

71 കാരനായ മമ്മൂക്ക ഇപ്പോഴും മധുര പതിനേഴ് കാരനെ പോലെയാണ്.ഇപ്പോഴും മമ്മൂക്ക പങ്കിടുന്ന ചിത്രങ്ങള്‍ പെട്ടെന്ന് വൈറലാകാറുണ്ട്. മമ്മൂക്കയുടെ സ്‌റ്റൈലും മറ്റും അത് പോലെ തന്നെ മകനും ലഭിച്ചിട്ടുണ്ട്. മമ്മൂക്കയും ഭാര്യ സുല്‍ഫത്തും ശ്രദ്ധ നേടുന്നത് പോലെ തന്നെയാണ് ദുല്‍ഖറും അമാലും. സിനിമയിലെത്തുന്നതിന് മുന്‍പ് തന്നെ അമാല്‍ ദുല്‍ഖറിന്‍രെ ജീവിതത്തില്‍ എത്തിയിരുന്നു.

ഇപ്പോഴിതാ ബോളി വുഡ് ബബിളിന് നല്‍കിയ അഭിമുഖത്തില്‍ താരം അമാലിനെ പറ്റി പറഞ്ഞ വാക്കുകളാണ് ആരാധകര്‍ ഏറ്റെടു ക്കുന്നത്. ഭാര്യ അമാല്‍ തന്നേക്കാള്‍ അഞ്ച് വയസിന് ഇളയതാണെന്ന് നടന്‍ വെളിപ്പെടുത്തി. അറേഞ്ച്ഡ് മാര്യേജ് എനിക്ക് ഇഷ്ടമല്ലായിരുന്നു.

വീട്ടില്‍ വിവാഹം ആലോചിക്കുന്ന സമയം ആയിരുന്നു. അക്കാലത്താണ് ചെന്നൈയില്‍ വച്ച് പല തവണ അവിചാരിതമായി ഞങ്ങല്‍ കണ്ടു മുട്ടിയതെന്നും അങ്ങനെ പിന്നീട് സോഷ്യല്‍ മീഡിയ വഴി പ്രണയം പറഞ്ഞെന്നും ഒടുവില്‍ വീട്ടില്‍ പറഞ്ഞ് എല്ലാവരുടെയും സമ്മതത്തോടെ വിവാഹം നടത്തുകയായിരുന്നുവെന്നും ഞങ്ങള്‍ സ്‌കൂള്‍ മേറ്റ്‌സ് കൂടിയായിരുന്നുവെന്ന് താരം പറയുന്നു

Articles You May Like

Comments are closed.