കഴിഞ്ഞ ബര്‍ത്ത് ഡേയ്ക്ക് ആദ്യം വിഷ് ചെയ്ത എന്റെ ഏട്ടനിപ്പോള്‍ സ്വര്‍ഗത്തിലിരുന്ന് എനിക്ക് വിഷ് ചെയ്തിരിക്കും; സുധിയുടെ ഓര്‍മകളില്‍ രേണു

മലയാളികളുടെ പ്രിയപ്പെട്ട കലാ കാരനായിരുന്നു സ്റ്റാര്‍ മാജിക്കിലെ കൊല്ലം സുധി. അദ്ദേഹത്തിന്റെ വേര്‍പാട് മലയാളികള്‍ക്കെല്ലാം അങ്ങേയറ്റം സങ്കടകരമായ കാര്യമായിരുന്നു. ഏറെ പ്രതീക്ഷകളോടെയാണ് സുധി ജീവിച്ചി രുന്നത്. എന്നാല്‍ അതൊന്നും നേടാതെയാണ് താരം വിട്ടകന്ന് പോയത്.

അടുത്തിടെയാണ് താരത്തിന് ഒരു വീട് വയ്ക്കാനായി വീട് തറക്കല്ലിട്ടത്. സുധി ഇല്ലെങ്കിലും സുധിയുടെ ആഗ്ര ഹം നിറവേറുകയാണ്. എങ്കിലും സുധി യുടെ വേര്‍പാട് വലിയ വേദന തന്നെയാണ് രേണുവിനും മക്കള്‍ക്കും. ഇപ്പോഴിതാ രേണു ഇ്ന്‍സ്റ്റയില്‍ പങ്കിട്ട ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

രേണുവിന്റെ ബര്‍ത്ത് ഡേയാണ് ഇന്ന്. താങ്ക് ഗോഡ്, ഒരു വര്‍ഷം കൂടി തന്നതിന്. കഴിഞ്ഞ ബര്‍ത്ത് ഡേയ്ക്ക് ആദ്യം വിഷ് ചെയ്ത എന്റെ ഏട്ടന്‍ സ്വര്‍ഗത്തിലിരുന്ന് ഇന്ന് എനിക്ക് വിഷ് ചെയ്തിരിക്കുമെന്നാണ് രേണു കുറിച്ചത്. വിശേഷ ദിനങ്ങളിലെല്ലാം സുധിയെക്കുറിച്ച് പറഞ്ഞ് രേണു എത്താറുണ്ട്. മരിക്കുന്നതിന് മുന്‍പ് ഇത്തവണത്തെ ഓണം നമുക്ക് കളറാക്കാമെന്ന് പറഞ്ഞ് പോയതല്ലേയെന്ന് രേണു കുറിച്ചിരുന്നു.

സുധിയും രേണുവും പ്രണയിച്ച് വിവാഹം കഴിച്ചതാണ്. സുധിയുടെ ആദ്യ ഭാര്യ സുധിയെയും ഒന്നര വയസുള്ള മകനെയും ഉപേക്ഷിച്ച് പോയതാണ്. പിന്നെ മകന്‍ കിച്ചുവിനെ വളര്‍ത്താനായി താരം ഒരുപാട് കഷ്ട്ടപ്പെട്ടു. പിന്നീടാണ് സുധിയുടെ ജീവിതത്തിലേയ്ക്ക് രേണു വന്നത്. അത് സുധിയുടെ ഭാര്യ മാത്രമായിട്ടല്ല. കിച്ചുവിന്റെ അമ്മയുമായിട്ടാണ്. പിന്നാലെ ഇരുവര്‍ക്കും ഋഷിയെന്ന മകനും ജനിച്ചിരുന്നു. മക്കളും രേണുവുമായി സന്തോഷ മായി ജീവിക്കുന്നതിനിടെയാണ് സുധിയുടെ മരണം നടന്നത്.

Articles You May Like

Comments are closed.