ടെന്‍ഷനടിച്ച് ഇരിക്കുമ്പോഴാണ് ഭാര്യക്ക് അല്‍പ്പം സീരിയസ് ആണ് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പറയുന്നത്. ആകെ തളര്‍ന്നുപോയി, പിന്നെ ഒരു വണ്ടി കിട്ടാനായി ഓട്ടമായിരുന്നു; കണ്ണന്‍ സാഗര്‍

നിരവധി കോമഡി ഷോകളിലും ചിലി സിനിമകളിലൂടെയും സുപരിചിതനായ വ്യക്തിയാണ് കണ്ണന്‍ സാഗര്‍. ഇപ്പോഴും ടെലിവിഷനില്‍ സജീവമാണ് കണ്ണന്‍. ചില താരങ്ങല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിടുന്ന കുരിപ്പുകല്‍ പെട്ടെന്ന് വൈറലാകാറുണ്ട്. ഇപ്പോഴിതാ കണ്ണന്‍ തന്‍രെ മകന്‍രെ ജന്മദിനത്തില്‍ പങ്കിട്ട പോസ്റ്റ് ശ്രദ്ധ നേടുകയാണ്. ചെങ്ങന്നൂരില്‍ ഒരു ഹോസ്പിറ്റലില്‍ ഭാര്യയെ വയറു വേദനയെ തുടര്‍ന്നു പ്രസവമുറിയില്‍ കയറ്റി കുറേ നേരം കാത്തു, ഞാനാണേല്‍ പരവശനായി ചുമ്മാ വിയര്‍ത്തു, കൂടെകൂടെ നഖം കടിച്ചു ഇരിക്ക പൊറുതിമുട്ടി, നിപ്പും നടപ്പും ഇരിപ്പുമായി സ്വന്തം മുടി വെറുതേ കൈകൊണ്ടു ഇരുത്തി തിരുമി, ആഹാരമോ വെള്ളമോ വേണ്ടവിധം കഴിക്കാതെ, പ്രസവമുറിയുടെ വാതില്‍ തുറന്നു വരുന്ന നഴ്‌സിനെ ആകാംഷയോടെ നോക്കി.

മറ്റൊരാളുടെ പേര് പറയുമ്പോള്‍ അന്വേഷണം നടത്തുമ്പോള്‍ നിരാശയും പറഞ്ഞു അറിയിക്കാന്‍ പറ്റാത്ത ഒരുതരം ടെഗ്ഷനും, ഭാര്യയുടെ കാര്യത്തില്‍ സങ്കടവും, ദൈവമേ രണ്ടും രണ്ട് പാത്ര മായി കിട്ടണേ ആപത്തുകള്‍ കൂടാതെ കാക്കണേയെന്ന പ്രാര്‍ത്ഥനയും കൊണ്ട് പൊറുതി മുട്ടിയി രിക്കുമ്പോഴാണ് ഡോക്ടര്‍ വന്നു പറഞ്ഞത്, ഭാര്യക്ക് അല്‍പ്പം സീരിയസ് ആണ് തിരുവല്ലാ പുഷ്പ ഗിരി ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍, ആകെ തളര്‍ന്നുപോയി പിന്നെ ഭാര്യയുടെ ആങ്ങളമാരും ഞാനും ഒരു വണ്ടിക്കായി ഓട്ടമാണ്, ഭാഗ്യം വണ്ടികിട്ടി നേരെ വെച്ചുപിടിച്ചു ആശുപത്രി ലക്ഷ്യമായി, കൊണ്ടുചെന്നപാടെ പ്രസവമുറിയിലേക്ക് കയറ്റി, വേണ്ട പേപ്പറുകള്‍ ഒപ്പിട്ടു കൊടുക്കണം ഓപ്പറേഷന്‍ വേണം കുട്ടിയെ പുറത്തെടുക്കാന്‍, എന്റെ കണ്ണുകള്‍ നിറയുന്നു, ഒപ്പിട്ടു നീണ്ട കാത്തിരിപ്പുകള്‍

ആ ദിനത്തില്‍ ഏകദേശം രാത്രി രണ്ട് അഞ്ചോടെ നേഴ്‌സ് കുറച്ചു തുണിയില്‍ പൊതിഞ്ഞു കണ്ണു കള്‍ തുറക്കാത്ത കൈകള്‍ ഇറുക്കി പിടിച്ചു ഒരു കുഞ്ഞാവയേ കൊണ്ടു കാണിച്ചു ഗീതയുടെ കുഞ്ഞാണ് (എന്റെ ഭാര്യയുടെ പേരാ) നല്ലത്തൂക്കമുള്ള ഒരാണ്‍കുഞ്ഞ്, ഞാന്‍ കയ്യില്‍ എടുത്ത തും ഒറ്റ കരച്ചിലാ, സന്തോഷംകൊണ്ട് ഞാന്‍ ചിരിച്ചുപോയി, അത്രയും നേരം എനിക്കുണ്ടായ സര്‍വ്വടെന്‍ഷനും എങ്ങോട്ട് പോയി എന്നറിയില്ല, അങ്ങനെ ഞാനൊരു അച്ഛനായി, എന്റെ ആദ്യത്തേ കണ്മണി പിറന്നു,

ദേ ഈ ഫോട്ടോയില്‍ നില്‍ക്കുന്ന മുതലാണ് അത്, പ്രവീണ്‍ കണ്ണന്‍, എന്റെ മകന്റെ പിറന്നാ ളാണ് ആയുരാരോഗ്യ സൗഖ്യമായി ഇരിക്കുവാന്‍ പ്രാര്‍ത്ഥനകള്‍ നേരുന്നു, പ്രിയപ്പെട്ടവരുടേയും അനുഗ്രഹം ഉണ്ടാവണം, സൗഭാഗ്യമാണ് ഞങ്ങളുടെ മക്കള്‍, പ്രവീണ്‍ കണ്ണനും, മീനാക്ഷി കണ്ണ നും…ഭാര്യ പറഞ്ഞിരുന്നു ഒന്നും എഴുതാതെ ഫോട്ടോയിട്ടൊരു ആശംസ അത് മതിയെന്ന്, എല്ലാ അച്ഛന്മാര്‍ക്കുമുള്ള ഒരു ടെഗ്ഷന്‍ എനിക്കും ഉണ്ടായി, മക്കളും വായിച്ച് അറിയട്ടെ എന്തിന് മൂടിവെക്കപ്പെടണം ഒന്ന് പങ്കുവെച്ച് പൊന്നുകുട്ടന് ജന്മദിനാശംസകള്‍ നേരുന്നു എന്നാണ് കണ്ണന്‍രെ പോസ്റ്റ്. നിരവധി പേരാണ് ആശംസകള്‍ കണ്ണന്റെ മകന് അറിയിച്ചത്.

Articles You May Like

Comments are closed.