മലയാളത്തിന്‍രെ അഭിമാനം, ഗാന ഗന്ധര്‍വ്വന്‍ യേശുദാസിന് ഇന്ന് 84ആം പിറന്നാള്‍; ആശംസകള്‍ നേര്‍ന്ന് ആരാധകര്‍

മലയാളത്തിന്റെ അഭിമാനമായ ഗാനഗന്ധര്‍വന്‍ യേശുദാസിന് ഇന്ന് പിറന്നാളാണ്. മലയാളി ആരാധകരും താരങ്ങളും ഉള്‍പ്പടെ അദ്ദേഹത്തിന് പിറന്നാള്‍ ആശംസിക്കുകയാണ്. പതിറ്റാണ്ടുകളായി മലയാളികളുടെ കാതിന് ഇമ്പമായി മാറിയ സ്വരമാണ് യേശുദാസ്. നിരവധി ഗായകര്‍ അതിന് മുന്‍പും പിന്‍പും വന്നുവെങ്കിലും ആരാധകര്‍ എന്നും പ്രിയപ്പെട്ടതായി ഹൃദയത്തില്‍ ചേര്‍ത്തുവച്ച സ്വരം തന്നെയാണ് അദ്ദേഹത്തിന്റേത്. ദൈ വികമായ സ്വരത്തിന്റെ ഉടമയ്ക്ക് ഇന്ന് 84 വയസ് തികഞ്ഞിരിക്കുകയാണ്.കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അമേരിക്കയിലെ ഡാളസിലാണ് അദ്ദേഹവും കുടുംവൃബവും കഴിയുന്നത്. മകന്റെ കുടുംബത്തിനൊപ്പമാണ് അദ്ദേഹം കഴിയുന്നത്. നിരവധി താരങ്ങള്‍ അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ചിരിക്കുകയാണ്. എപ്പോഴും വിദേശത്ത് അദ്ദേഹം കച്ചേരി നടത്താറുണ്ട്.

1940 ജനുവരി പത്തിന് ഫോര്‍ട്ടുകൊച്ചിയില്‍ ഗായകനായ അഗസ്റ്റിന്‍ ജോസഫ് ഭാഗവതരും എലിസബത്തിന്റെ യും മകനായിട്ട് ജനിച്ച യേശുദാസ് സംഗീത പഠനത്തിനിടെ 1949-ല്‍ ഒമ്പതാം വയസ്സില്‍ ആദ്യത്തെ കച്ചേരി അദ്ദേ ഹം അവതരിപ്പിക്കുകയുണ്ടായി. അച്ഛനില്‍ നിന്നും സംഗീതത്തിന്റെ ബാല പാഠങ്ങള്‍ അഭ്യസിച്ച യേശുദാസ് പിന്നീട് തിരുവനന്തപുരത്തെ മ്യൂസിക് അക്കാദമി, തൃപ്പൂണിത്തുറ ആര്‍. എല്‍. വി സംഗീത കോളജ് എന്നിവിട ങ്ങളില്‍ നിന്നുമൊക്കെ സംഗീത പഠിച്ചു. സ്‌കൂള്‍ കാലത്ത് സംസ്ഥാന യുവജനോത്സവങ്ങളിലും മറ്റും ലളിത ഗാനത്തില്‍ സമ്മാനം നേടിയിരുന്ന അദ്ദേഹം കര്‍ണ്ണാടക സംഗീതത്തിലും പ്രാവീണ്യം നേടി. ഡിവോഷണല്‍ സോങ്ങുകളും അദ്ദേഹം പാടിയിട്ടുണ്ട്.

മലയാളം,.തമിഴ്,.തെലുങ്ക്, കന്നഡ, തുളു, ഹിന്ദി,ഒഡീസി, ബംഗാളി,അറബിക്,ലാറ്റിന്‍, ഇംഗ്ലീഷ്, റഷ്യന്‍ തുടങ്ങി നിരവധി ഭാഷകലില്‍ അര ലക്ഷത്തിലധികം പാട്ടുകള്‍ അദ്ദേഹം പാടിയിട്ടുണ്ട്. ഗാനഭൂഷണം പാസായ ശേഷം ആകാശവാണി നടത്തിയ ശബ്ദ പരിശോധനയില്‍ പങ്കെടുത്ത് പരാജയപ്പെട്ട വ്യക്തി പിന്നീട് ലോക ഭാഷകളില്‍ പാടി ഗാന ഗന്ധര്‍വ്വന്‍ ആയതാണ് ചരിത്രം.

‘1961 നവംബര്‍ 14നാണ് യേശുദാസിന്റെ ആദ്യ ഗാനം റിക്കോര്‍ഡ് ചെയ്തത്. കെ. എസ്. ആന്റണി എന്ന സംവി ധായകന്‍ തന്റെ ‘കാല്‍പ്പാടുകള്‍’ എന്ന സിനിമയില്‍ പാടാന്‍ അവസരം നല്‍കി. ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗുരുദേവകീര്‍ത്തനം പാടിയാണ് സിനിമയിലെ തുടക്കം. വലിയ ആഘോഷങ്ങളൊന്നുമില്ലാതെ കുടുംബത്തിനൊപ്പമാണ് തന്റെ കേക്ക് മുറി എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.ലോകമെമ്പാടുമുള്ള ആരാധകര്‍ അദ്ദേഹത്തിന് പിറന്നാള്‍ ആശംസകല്‍ അറിയിച്ചിരിക്കുകയാണ്‌.

Articles You May Like

Comments are closed.