അതെ ഞാനും വരദയും വിവാഹമോചിതരായി. പേഴ്സണല്‍ കാര്യങ്ങള്‍ ഓര്‍ത്ത് സങ്കടപ്പെടാനുള്ള സമയമില്ല; ജിഷിന്‍

ജിഷിന്‍ എന്ന നടനെ മിനി സ്‌ക്രീന്‍ ആരാധകര്‍ക്ക് വളരെ പരിചയമാണ്. ജിഷിനും വരദയും ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളുമാണ്. ജിഷിന്‍ അമല എന്ന സീരിയലില്‍ വില്ലനായിട്ടാണ് എത്തിയത്. ഇതേ സീരിയലിലെ നായികയായ വരദയുമായി ജിഷിന്‍ പ്രണയമാവുകയും പിന്നീട് ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. നിര വധി സീരിയലുകളില്‍ സജീവമാണ് ജിഷിനും വരദയും. വളരെ സന്തോഷത്തോടെ മുന്നോട്ട് ജീവിച്ചിരുന്ന ഇവ രുടെ ഇടയിലേയ്ക്ക് ഒരു കുഞ്ഞും കൂടി എത്തിയതോടെ സന്തുഷ്ടരായി ജീവിക്കുമ്പോഴാണ് ഇരുവരും തമ്മില്‍ പല അസ്വാരസ്വങ്ങള്‍ ഉടലെടുത്തത്.

പിന്നീട് ഇരുവരും തമ്മിലുള്ള ചിത്രങ്ങള്‍ അക്കൗണ്ടുകളില്‍ നിന്ന് അപ്ര ത്യക്ഷമായി. ഇതോടെ ആരാധകരുടെ സംശയങ്ങള്‍ ബലപ്പെട്ടു. ഒടുവില്‍ തങ്ങള്‍ പിരിഞ്ഞാണ് തമാസിക്കുന്ന തെന്ന് തുറന്ന് പറഞ്ഞു താരങ്ങള്‍. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് വരദ കൊച്ചിയില്‍സ്വന്തമായി ഒരു ഫ്‌ലാറ്റ് വാങ്ങിയത്. മകനും വരദയ്‌ക്കൊപ്പമാണ് ഉള്ളത്. ഇപ്പോഴിതാ തങ്ങള്‍ വിവാഹ മോചിതരായി എന്ന കാര്യം തുറന്ന് പറഞ്ഞിരിക്കുകയാണ് ജിഷിന്‍.

മൂവി വേള്‍ഡിന് നല്‍കിയ അഭിമുഖത്തിലാണ് ജിഷിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. അതെ ഞങ്ങള്‍ സെപ്രേറ്റഡ് ആണ്, വിവാഹ മോചിതരായി എന്ന് ജിഷിന്‍ വ്യക്തമാക്കി. എന്നാല്‍ അതിന്റെ കാരണത്തെ കുറിച്ചൊന്നും നടന്‍ സംസാരിക്കുന്നില്ല. വേര്‍പിരിഞ്ഞുവെങ്കിലും, കോണ്ടാക്ടുണ്ടോ, മകന്റെ കാര്യങ്ങള്‍ അന്വേഷിക്കാറു ണ്ടോ, വിളിക്കാറുണ്ടോ എന്നൊക്കെ അവതാരകന്‍ ചോദിച്ചപ്പോള്‍, ആ വിഷയത്തെ കുറിച്ച് തനിക്ക് സംസാരി ക്കാന്‍ താത്പര്യമില്ല എന്നാണ് ജിഷിന്‍ പറഞ്ഞത്.

ഒരു പ്രൊജക്ടില്‍ നമ്മല്‍ കമ്മിറ്റഡ് ആയിക്കഴിഞ്ഞാല്‍, അത് ഓണ്‍ ആകുന്നത് വരെ നമ്മള്‍ ആരോടും അതിനെ കുറിച്ച് സംസാരിക്കാന്‍ പാടില്ല. അങ്ങനെ സംസാരിച്ചാല്‍ പാരവച്ച് നമുക്കത് നഷ്ടപ്പെടുത്തിക്കളയും. സിനിമയി ല്‍ നിന്നും സീരിയലില്‍ നിന്നും തനിക്ക് അത്തരം ധാരാളം അനുഭവം ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ അമ്മയോട് പോ ലും ഞാന്‍ പ്രൊജക്ടിനെ കുറിച്ച് സംസാരിക്കാറില്ല. ഇപ്പോള്‍ ഞാന്‍ വളരെ ഹാപ്പിയാണ്, അത്യാവിശ്യം വര്‍ക്കു കള്‍ തനിക്കുണ്ട്. അതുകൊണ്ടൊക്കെ തന്നെ തന്റെ പേഴ്‌സണല്‍ കാര്യങ്ങള്‍ ഓര്‍ത്ത് സങ്കടപ്പെടാനുള്ള സമയ മില്ലെന്നും താരം പറയുന്നു.

Articles You May Like

Comments are closed.