അവരുടെ ജീവിതത്തില്‍ നടന്നത് എനിക്കറിയില്ല. ഞാനല്ല അതിന് കാരണം, ആകെ രണ്ട് തവണ മാത്രമാണ് ഞാന്‍ സജ്‌നയെ കണ്ടിട്ടുള്ളത് ; കരിയറും കുടുംബവും നശിപ്പിക്കരുതെന്ന് ഷിയാസ്

ബിഗ് ബോസ് താരങ്ങളും സെലിബ്രിറ്റികളുമായ ഫിറോസ് ഖാനും ഭാര്യ സജ്‌നയും വിവാഹ മോചിതരായി എന്ന വാര്‍ത്ത ആരാധകരിലും ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. തങ്ങല്‍ തമ്മില്‍ വലിയ പ്രശ്‌നങ്ങളൊന്നുമില്ലെന്നും രണ്ട് പേരും കരിയറില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് തങ്ങള്‍ ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയതെന്ന് ഫിറോ സ് പറഞ്ഞിരുന്നു.ഷിയാസാണ് ഇവരുടെ വിവാഹ മോചനത്തിന് കാരണമെന്ന് റൂമറുകള്‍ വന്നുവെങ്കിലും അയാളല്ല തങ്ങളുടെ വേര്‍ പിരിയലിന് കാരണമെന്ന് സജ്‌ന പറഞ്ഞിരുന്നു.

ഇപ്പോഴിതാ തനിക്കെതിരെ വന്ന പ്രശ്‌നത്തിനെതിരെ തുറന്നടിക്കുകയാണ് ഷിയാസ്. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷിയാസ് കരീം പ്രതികരിക്കുന്നത്. സജ്ന-ഫിറോസ് വിഷയമാണ് ഇന്നിവിടെ വന്നിരിക്കാന്‍ കാരണം. അവരുടെ ജീവിതത്തില്‍ വന്ന വില്ലനാണോ എന്നൊക്കെയാണ് ചോദിക്കുന്നതെന്ന് ഷിയാസ് പറയുന്നു.

സജ്നയെ ഞാന്‍ രണ്ട് തവണയാണ് ജീവിതത്തില്‍ കണ്ടിട്ടുള്ളത്. ഒരു ഷോയില്‍ വച്ചും പിന്നീടൊരിക്കല്‍ കോഴിക്കോട് വച്ചും. രണ്ടും ഇവന്റുകളായിരുന്നു. ഫിറോസിനെ ഒരു തവണയാണ് കണ്ടിട്ടുള്ളത്. അല്ലാതെ കണ്ടിട്ടില്ല. അതല്ലാതെ അവരെ എനിക്ക് വ്യക്തിപ രമായി അറിയില്ല. അവരുടെ ജീവിതത്തില്‍ നടന്നത് എന്താണെന്ന് എനിക്കറിയില്ലെന്നും ഷിയാസ് വ്യക്തമാ ക്കുന്നു.യൂട്യൂബില്‍ ചില വീഡിയോകള്‍ കണ്ടു ഷിയാസാണോ വില്ലന്‍ എന്ന് ചോദിച്ചുള്ളത്.

അതു കണ്ടതിനാലാണ് ഞാന്‍ ഇപ്പോള്‍ വന്നത്. സജ്നയുടെ അഭിമുഖം കാണുന്ന സമയത്താണ് അവര്‍ വിവാഹ മോചിതരാവുകയാണെന്ന് പോലും ഞാന്‍ അറിയുന്നത്. എന്റെ ഫോട്ടോ വച്ചാല്‍ മാത്രമേ വ്യൂസ് കിട്ടുള്ളൂ എന്നാണോ? ഷിയാസ് ആണോ വില്ലന്‍ എന്നൊക്കെ തബ്നെയില്‍ കാണാം. ഒരാളുടെ ജീവിതം നശിപ്പിച്ചിട്ടല്ല പത്ത് രൂപയുണ്ടാക്കുന്നത്. അന്തസായി പണിയെടുത്ത് കാശുണ്ടാക്കണം. ആ കാശിന് ഒരു വിലയുണ്ടാകും. അല്ലാതെ ഒരാള്‍ പത്ത് പതിമൂന്ന് വര്‍ഷം കഷ്ടപ്പെട്ട് ഉണ്ടാക്കിയ കരിയറും പേരും കുടുംബവുമൊക്കെ നശിപ്പിച്ചു കൊണ്ടാകരുതെന്നും ഷിയാസ് പറയുന്നു.

Articles You May Like

Comments are closed.