ജയറാമിന്റെ നായിക വേഷം ചെയ്ത് മലയാളികളുടെ ഹൃദയം കീഴടക്കിയ നടി. തെന്നിന്ത്യന്‍ ഭാഷകളില്‍ സജീവം, അമേരിക്കയിലെ ഡോക്ടറുമായുള്ള വിവാഹത്തോടെ ആരംഭിച്ച ദുരിത ജീവിതം. കെമിക്കല്‍ നല്‍കി ഭര്‍ത്താവ് കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ രക്ഷപ്പെട്ട് നാട്ടിലേയ്ക്ക്; നടി സുധാറാണിയുടെ ജീവിതം

അന്യ ഭാഷാ താരങ്ങളാണെങ്കിലും മലയാള സിനിമയില്‍ അഭിനയിച്ച് മലയാളികളുടെ ഇഷ്ട താരങ്ങളായി മാ റാന്‍ സാധിച്ച താരമാണ് സുധാറാണി. ആദ്യത്തെ കണ്‍മണി എന്ന സിനിമയില്‍ ജയറാമിന്റെ നായികയായി വന്ന താരം. ബാഗ്ലൂര്‍ സ്വദേശിയായ സുധാറാണി പരസ്യ ചിത്രങ്ങളിലൂടെയാണ് അഭിനയത്തിലെത്തുന്നത്. പിന്നീട് കന്നഡ ചിത്രങ്ങളുടെ ഭാഗമായ താരം തെലുങ്കിലും തമിഴിലും പിന്നീട് മലയാളത്തിലും സജീവമായി. കര്‍ണാടക സ്റ്റേറ്റ് അവാര്‍ഡ് വരെ ലഭിച്ച നടിയാണ് ഇവര്‍. ബ്രാഹ്‌മണ കുടുംബത്തിലെ അംഗമായിരുന്ന ഇവരുടെ ആദ്യ പേര് ജയശ്രീ എന്നായിരുന്നു.

പിന്നീടാണ് അത് സുധാ റാണിയായി മാറിയത്. മലയാളത്തില്‍ ഒരു സിനിമ മാത്രമേ ചെയ്തുള്ളുവെങ്കിലും അംബിക എന്ന കഥാപാത്രം ആരാധകരും ഏറ്റെടുത്തിരുന്നു. കരിയറില്‍ വിജയിച്ച് നില്‍ക്കുമ്പോഴാണ് താരം വിവാഹിതയാകുന്നത്. അമേരിക്കയില്‍ അനസ്‌തേഷ്യാ സ്‌പെഷ്യലിസ്റ്റായിരുന്ന ഡോക്ടറെയാണ് താരം വിവാഹം ചെയ്തത്. എന്നാല്‍ ആ ബന്ധം താരത്തിന് വലിയ ദുഖം തന്നെ നല്‍കി. വിവാഹ ശേഷം ഭര്‍ത്താവ് സഞ്ജയ്‌ക്കൊപ്പം സുധാ റാണി അമേരിക്കയിലേക്ക് പോയിരുന്നു. ഭര്‍ത്താവ് സുധാ റാണിയെ നിരന്തരം മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്യുമായിരുന്നു.

ഒരിക്കല്‍ കെമിക്കലുകള്‍ നല്‍കി കൊല്ലാന്‍ ശ്രമിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ താരം അമേരിക്കയി ല്‍ നിന്നും രക്ഷപ്പെട്ട് ബാംഗ്ലൂരിലേക്ക് വരികയും ഡിവോഴ്്‌സ് നല്‍കുകയും ചെയ്തു. അഞ്ചു വര്‍ഷത്തിനുശേഷം സഞ്ജയുമായി വിവാഹമോചനം നേടിയ സുധാറാണി.

പിന്നീട് നാട്ടിലെത്തി തന്റെ ബന്ധുകൂടിയായ ഗോവര്‍ദ്ധന്‍ എന്നയാളെ വിവാഹം ചെയ്യുകയായിരുന്നു. ഈ ബന്ധത്തില്‍ താരത്തിന് ഒരു മകളും ജനിച്ചു. നിധിയെന്നാണ് താരത്തിന്‍രെ മകളുടെ പേര്. ഇപ്പോള്‍ നല്ല ഒരു കുടുംബ ജീവിതം നയിക്കുന്നതിനൊപ്പം താരം അഭിനയത്തിലും വളരെ സജീവമാണ്.

Articles You May Like

Comments are closed.