വിവാഹ മോചനത്തോടെ സരിത മക്കളുടെ നല്ല ഭാവിക്കായി ദുബായിലേയ്ക്ക് പോയി. ഒരു മകനെ ഡോക്ടറാക്കുകയും മറ്റൊരു മകനെ ന്യൂസിലാന്‍ഡില്‍ വിട്ട് പഠിപ്പിക്കുകയും ചെയ്തു, വിവാഹ മോചന സമയത്ത് കോടതിയില്‍ സരിത തലകറങ്ങി വീണിരുന്നു, മക്കള്‍ക്ക് വേണ്ടി ഒരുമിച്ച് ജീവിച്ചാലോ എന്ന് മുകേഷ് വീണ്ടും സരിതയോട് ചോദിച്ചു; ചെയ്യാര്‍ ബാലു

തെന്നിന്ത്യന്‍ സിനിമകളില്‍ മുന്‍നിര താരമായി തന്നെ നിന്ന നടിയായിരുന്നു സരിത. നിരവദി ആരാധകരും താരത്തിനുണ്ടായിരുന്നു. വലിയ വിജയങ്ങള്‍ കണ്ട സരിത ജീവിതത്തില്‍ നിരവധി പ്രതിസന്ധികളിലൂടെയാണ് കടന്ന് പോയത്. അഞ്ഞൂറിലധികം ചിത്രങ്ങല്‍ തമിഴ്, മലയാളം, കന്നഡ, തെലുങ്ക് എന്നീ ഭാഷകളില്‍ താരം ചെയ്തിട്ടുണ്ട്. പതിനാറാം വയസില്‍ തന്നെക്കാള്‍ വളരെ മുതിര്‍ന്ന വ്യക്തിയെ സരിത വിവാഹം ചെയ്തു. പക്ഷേ ആറുമാസം മാത്രം നീണ്ടു നിന്ന ദാമ്പത്യയമായിരുന്നു അത്. പിന്നീട് മലയാള സിനിമയില്‍ താരം സജീവമായി. അക്കാലത്താണ് താരം നടന്‍ മുകേഷിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. എന്നാല്‍ വിവാഹ ശേഷമാണ് മുക്ഷ് എന്ന വ്യക്തിയുടെ യഥാര്‍ത്ഥ സ്വഭാവം താരത്തിന് മനസിലായത്. ഗാര്‍ഹിക പീഡനം കൊ ണ്ട് താന്‍ വല്ലാതെ ബുദ്ധിമുട്ടിയിരുന്നുവെന്ന് സരിത തന്നെ പറഞ്ഞിട്ടുണ്ട്‌. മുകേഷുമായുള്ള വിവാഹത്തോടെ കരിയര്‍ തന്നെ താരം അവസാനിപ്പിച്ചു. ഇപ്പോഴിതാ ഇവരുടെ ജീവിതത്തിെ പറ്റി നടനും തമിഴ് ജേര്‍ണലിസ്റ്റുമായ ചെയ്യാര്‍ ബാലു സംസാരിക്കുകയാണ്. രണ്ടു വീട്ടുകാരുടെയും സമ്മതത്തോടെയാണ് മുകേഷും സരിതയും വിവാഹം കഴിക്കുന്നത്. ചെന്നൈക്കാരിയായ സരിത വിവാഹം കഴിഞ്ഞ് മുകേഷിന്‍രെ കൂടെ കേരളത്തിലേക്ക് പോയി. ശ്രാവണ്‍, തേജസ് എന്നിങ്ങിനെ രണ്ടു കുട്ടികളും ജനിച്ചു.

ആ രണ്ടു കുട്ടികളെയും നോക്കി ഒരു വീട്ടമ്മയായി അവര്‍ വീട്ടില്‍ തന്നെ ഇരുന്നു. പെട്ടെന്നാണ് അവര്‍ക്ക് സഹിക്കാന്‍ വയ്യാത്ത വിധം മനസ്സ് നൊന്ത് അവര്‍ വിവാഹമോചനം ആവശ്യപ്പെട്ടു വരുന്നത്. അവര്‍ വിവാഹമോചനം നല്‍കിയെന്ന് വാര്‍ത്ത ആരാധകരെ അമ്പരിപ്പിച്ചു.  ഇവര്‍ക്ക് എന്താണ് പറ്റിയത് എന്ന് എല്ലാവരും ആശ്ചര്യപ്പെട്ടു. മുകേഷിനോട് വിവാഹ മോചനത്തിന്റെ കാരണം ചോദിച്ചപ്പോള്‍ പറഞ്ഞത് അയാളുടെ പേഴ്സണല്‍ ആയ സിനിമ ജീവിതത്തില്‍ സരിത തലയിടുന്നു എന്നായിരുന്നു. നിങ്ങള്‍ ഈ നടിയുടെ കൂടെ മാത്രമേ അഭിനയിക്കാവൂ, ഇവരുടെ കൂടെ അഭിനയിക്കരുത് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഭാര്യ ആണെന്ന് പറഞ്ഞാലും അംഗീകരിക്കാന്‍ പറ്റില്ല എന്നായിരുന്നു അയാളുടെ മറുപടി. ഇവരുടെ വിവാഹ മേചന വാര്‍ത്ത തെന്നിന്ത്യന്‍ മാധ്യമങ്ങള്‍ ഏറ്റെടുത്തു.

എറണാകുളം കോടതിയില്‍ കേസിന് എത്തിയപ്പോള്‍ സരിത അവിടെ ബോധം കെട്ടു വീണിരുന്നു.. അന്ന് അത് ഭയങ്കര വാര്‍ത്തയായി. സൗത്ത് ഇന്ത്യ മുഴുവന്‍ ഉള്ള എല്ലാ പത്രങ്ങളിലും ഇതേക്കുറിച്ചുള്ള വാര്‍ത്തയൊക്കെ വന്നു. മുകേഷ് ഉപേക്ഷിക്കുന്ന വിഷമത്തില്‍ ബോധംകെട്ട് വീണു എന്ന രീതിയില്‍ ആയിരുന്നു വാര്‍ത്തകള്‍. .

മുകേഷിനൊപ്പമുള ജീവിതം അത്ര നല്ലതല്ലെന്ന് മനസി ലായതോടെ സരിത രണ്ടു മക്കളെയും കൂട്ടി ചെന്നൈയിലേക്ക് തിരിച്ചു പോയത്. പിന്നീട് ദുബായിലേക്ക് പോയി. ചെന്നൈയില്‍ അവരുടെ വീട് ജാഫര്‍ഖാന്‍ പേട്ടൈ എന്ന സ്ഥലത്ത് ആയിരുന്നു. അവര്‍ അവിടെ വീട് വച്ച സമയത്ത് അതൊരു കാട് ആയിരുന്നു. എല്ലാവരും ഇവിടെയാണൊ വീട് വയ്ക്കുന്നത് എന്ന് ചോദിച്ചു അവരോട് അന്ന്.

ആ ഏരിയ തന്നെ വളര്‍ന്നതും ആ വീട് അവിടെ വന്നശേഷം ആയിരുന്നു. അവിടെയുള്ളവര്‍ക്ക് ഒക്കെ സരിതയോട് ഭയങ്കര സ്‌നേഹം ആയിരുന്നു. അവര്‍ ആ വീട് വിറ്റു. എന്നാലും ആ സ്ഥലം ഇപ്പോഴും അറിയ പ്പെടുന്നത് സരിതയുടെ പേരിലാണ്. മക്കല്‍ക്കുവേണ്ടി ആയിരുന്നു പിന്നെ സരിതയുടെ ജീവിതം. മക്കളെ നല്ല രീതിയില്‍ പടിപ്പിച്ചു. മൂത്ത മകന്‍ മോനെ പഠിപ്പിച്ചു ഡോക്ടര്‍ ആക്കി. അടുത്ത മോനെ ന്യൂസിലാന്‍ഡില്‍ വിട്ട് പഠിപ്പിച്ചു. മക്കള്‍ക്ക് വേണ്ടി ഒരുമിച്ച് ജീവിച്ചാലോ എന്ന് സരിതയോട് മുകേഷ് വീണ്ടും ചോദിച്ചിരുന്നുവെന്നും സരിത വിസമ്മതിച്ചുവെന്നും ചെയ്യാര്‍ ബാലു പറയുന്നു.

Articles You May Like

Comments are closed.