ഞങ്ങളുടെ ബന്ധം തകര്‍ന്നപ്പോള്‍ അങ്ങേയറ്റം നിരാശയിലായിരുന്നു ഞാന്‍. മനസ് കൊണ്ട് ചേരുന്നില്ലെങ്കില്‍ പിരിയുന്നതാണ് നല്ലത്, മകളുടെ ഭാവിയും സുരക്ഷയും ആ സമയത്ത് എനിക്ക് വളരെ നിര്‍ബന്ധമായിരുന്നു; മനോജ് കെ. ജയന്‍

മലയാളികള്‍ക്ക് ഏരെ ഇഷ്ട്ടമുള്ള രണ്ട് താരങ്ങള്‍ തന്നെയാണ് ഉര്‍വ്വശിയും മനോജ് കെ ജയനും. ഇരുവരും ഇന്നും അഭിനയത്തില്‍ സജീവമാണ്. ഉര്‍വ്വശി ഇപ്പോള്‍ തമിഴ് സിനിമകളാണ് കൂടുതല്‍ ചെയ്യുന്നത്. ഇരുവരു ടെയും പ്രണയവും വിവാഹവും വേര്‍ പിരിയലുമെല്ലാം ഇന്നും മലയാളികള്‍ ഓര്‍ക്കുന്നതാണ്. പരസ്പരം വേര്‍ പിരിഞ്ഞ് ഏറെ താമസിക്കാതെ ഇരുവരും മറ്റ് ബന്ധത്തിലേയ്ക്കും പോയി. ഇവരുടെ മകള്‍ കുഞ്ഞാറ്റ ഇപ്പോള്‍ അമ്മയ്ക്കും അച്ഛനുമൊപ്പം തന്നെയാണ് ഉള്ളത്. പല കാരണങ്ങള്‍ കൊണ്ട് ഇരുവരും വിവാഹ മോചിതരായി രുന്നു. മകള്‍ അച്ഛനൊപ്പമാണ് കഴിഞ്ഞിരുന്നത് തങ്ങളുടെ ബന്ധം തകര്‍ന്നപ്പോള്‍ താന്‍ അങ്ങേയറ്റം നിരാശ യിലായിരുന്നുവെന്ന് മനോജ് കെ ജയന്‍ മുമ്പൊരിക്കല്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ജീവിതത്തിലെ ചില താളപ്പിഴകള്‍ എന്റെ തന്നെ തീരുമാനം കൊണ്ട് സംഭവിച്ചതാണ്. ഞാന്‍ എന്നെ തന്നെ കു റ്റം പറഞ്ഞാല്‍ മതി. മനസ് കൊണ്ട് ചേരുന്നില്ലെങ്കില്‍ പിരിയുന്നതാണ് നല്ലത്. പക്ഷെ പരമാവധി ബന്ധം മുന്നോ ട്ട് കൊണ്ട് പോകാന്‍ ശ്രമിച്ചിരുന്നു. അനന്തഭദ്രത്തിലെ ദിഗംഭരനൊക്കെ ഞാന്‍ ചെയ്യുന്നത് തീച്ചൂളയില്‍ നിന്നാ ണ്. കൂടുതല്‍ മിഴിവ് വന്നു എന്ന് ആളുകള്‍ പറയുന്നത് അതുകൊണ്ടായിരിക്കും. അത്തരം കഥാപാത്രങ്ങള്‍ ചെയ്തത് ഒരു പരിധി വരെ തന്റെ വിഷമങ്ങള്‍ മറക്കാന്‍ സഹായിച്ചെന്നും മനോജ് കെ ജയന്‍ അന്ന് വ്യക്തമാക്കി.

വിവാഹ മോചന സമയത്ത് ഉര്‍വശിയുടെ വീട്ടുകാര്‍ തന്നെ പിന്തുണച്ചത് തന്റെ ഭാഗത്ത് ശരിയുള്ളത് കൊണ്ടാ യിരിക്കും. മകളുടെ ഭാവിയും സുരക്ഷയും എനിക്ക് വളരെ നിര്‍ബന്ധമായിരുന്നു. അതിന് വേണ്ടി മാത്രമാണ് ഇത്രയും ചെയ്തത്. അല്ലാതെ ഒരിക്കലും വാശി കാണിക്കുന്ന ആളല്ല താനെന്ന് മനോജ് കെ ജയന്‍ വ്യക്തമാക്കി. ഉര്‍വശിയെ കോടതിയില്‍ മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടില്ല.

എന്റെ ദുഖങ്ങളൊന്നും ആരോടും പറഞ്ഞിട്ടില്ല. അത് പറഞ്ഞാല്‍ ആദ്യ ഭാര്യയെ കുറ്റം പറയേണ്ടി വരും. എന്റെ ഭാര്യയെ കുറ്റം പറയാന്‍ ഒരു കാലത്തും ആഗ്രഹിച്ചിട്ടില്ല. എന്റെ മകളുടെ മുന്നിലിരുന്ന് കരയുന്നത് ഇഷ്ടമല്ലെന്നും താരം പറഞ്ഞിരുന്നു. കുഞ്ഞാറ്റ ഇപ്പോള്‍ ഉര്‍വ്വശിക്കൊപ്പം താമസിക്കാന്‍ എത്താറുണ്ട്. അതിന്റെ ചിത്രങ്ങള്‍ താരം പങ്കിടാറുണ്ട്.

Articles You May Like

Comments are closed.