സ്റ്റാര്‍ സിങ്ങര്‍ വിജയി ആയപ്പോള്‍ ലഭിച്ച ഫ്‌ലാറ്റിലാണ് ഇപ്പോഴും കഴിയുന്നത്. നല്ല രാശിയുള്ള വീടാണ്, ഇവിടെ വന്നത് മുതല്‍ നല്ലത് മാത്രമാണ് നടക്കുന്നത്; നജീം അര്‍ഷാദ് പറയുന്നു

സംഗീത റിയാലിറ്റി വലിയ രീതിയില്‍ ജനപ്രീതി നേടിയ ഷോ ആയിരുന്നു ഐഡിയ സ്റ്റാര്‍ സിങ്ങര്‍. നിരവധി ഗായകരെ നമ്മുക്ക് ഇതിലൂടെ ലഭിച്ചിരുന്നു. എന്നും അവരെയെല്ലാം നമ്മല്‍ ഓര്‍ക്കാറുമുണ്ട്. ഗായകരായും മ്യൂസിക് സംവിധായകരായുമൊക്കെ അവരില്‍ പലരും മാറി. പല സീസണുകളിലൂടെയാണ് സ്റ്റാര്‍ സിങ്ങര്‍ ഷോ ജനമനസുകളെ സ്വാധീനിച്ചത്. അത്തരത്തില്‍ ഒരു ഗായകനായിരുന്നു നജീം അര്‍ഷാദ്. 2007ലാണ് നജീം ഐഡിയ സ്റ്റാര്‍ സിങ്ങര്‍ വിജയി ആയത്. പിന്നീട് തിരക്കുള്ള ഗായകനായി നജീം മാറി. മലയാളം, തമിഴ്,തെലുങ്ക്, ഹിന്ദി തുടങ്ങി പല ഭാഷകലില്‍ ഏകദേശം അഞ്ഞൂറിലധികം പാട്ടുകള്‍ താരം പാടി.

 സ്‌കൂല്‍ കാലം മുതല്‍ നിരവദി സമ്മാനങ്ങള്‍ വാരിക്കൂട്ടിയ വ്യക്തിയായിരുന്നു നജീം. ഒടുവില്‍ കേരള സര്‍ക്കാരിന്‍രെ മികച്ച പിന്നണി ഗായകനുള്ള പുരസ്‌കാരവും താരത്തിന് ലഭിച്ചു. ഗായകന്‍ മാത്രമല്ല മ്യൂസിക് ഡയറക്ടറുമായി തന്‍രെ കരിയറും പാഷനുമെല്ലാം സംഗീതത്തില്‍ അര്‍പ്പിച്ചിരിക്കുന്ന നജീം എപ്പോഴും താമസിക്കുന്നത് ഐഡിയ സ്റ്റാര്‍ സിങ്ങര്‍ വിജയി ആയപ്പോള്‍ ലഭിച്ച ഫ്‌ലാറ്റിലാണ് ഇപ്പോഴും താമസിക്കുന്നത്.

എറണാകുളത്തെ ഈ ഫ്‌ലാറ്റില്‍ തന്നെയാണ് ഇപ്പോഴും. തിരുവനന്തപുരം സ്വദേശികളാണ് ഞങ്ങള്‍. 2011 മുതല്‍ ഇവിടെയാണെന്ന് നജിം പറയുന്നു. ഇവിടെ നിന്നും പോകാന്‍ തോന്നുന്നില്ല എന്നാണ് നജിം പറയുന്നത്.നല്ല രാശിയാണെന്നും ഇവിടെ വന്നതുമുതല്‍ വച്ചടി വച്ചടി കയറ്റം ആണെന്നും നജീം കൗമുദി ചാനലിനോട് പറഞ്ഞു. റെക്കോര്‍ഡിങ് ഒക്കെ എല്ലാം ഇവിടെ തന്നെയാണ്. അതാണ് ഇവിടെ തന്നെ സെറ്റിലാവാന്‍ കാരണം.

സ്റ്റാര്‍ സിങ്ങറിലേയ്ക്ക് എത്താന്‍ സാധിച്ചത് ഭാഗ്യമാണ്.  ചിത്രചേച്ചിയാണ് എന്റെ റോള്‍ മോഡല്‍. ഒരു അമ്മയോടുള്ള സ്‌നേഹം ആണ്. വിവാഹവാര്ഷികദിനത്തില്‍ തനിക്ക് ആദ്യത്തെ മെസേജ് അയച്ചത് ചേച്ചിയായിരുന്നുവെന്നും താരം പറയുന്നു. സിനിമയില്‍ പാടാന്‍ പറ്റണമെന്നായിരുന്നു ആഗ്രഹം. ഷോ നടക്കുമ്പോള്‍ തന്നെ സിനിമയില്‍ പാടാന്‍ അവസരം ലഭിച്ചു. സംഗീത സംവിദാനത്തേക്കാല്‍ എനിക്കിഷ്ടം ഗായകനായി അറിയപ്പെടാനാണെന്നും നജീം പറയുന്നു.

Articles You May Like

Comments are closed.