
ഇളയ മകന് വയ്യാതിരിക്കുകയായിരുന്നു, രാത്രിയില്‍ വീഡിയോ കോള്‍ വിളിച്ചതാണ്, രാവിലെ വന്നിട്ട് ആശുപത്രിയില്‍ പോകാമെന്ന് പറഞ്ഞിരുന്നു. എന്നെ ഒറ്റയ്ക്കാക്കി പോകരുതെന്ന് ഞാന്‍ പറയുമായിരുന്നു. ഇനി മരണം വരെ ചേട്ടനെ ഓര്‍ത്ത് മക്കള്‍ക്കായി ജീവിക്കണം; അന്ന് സംഭവിച്ചതിനെ പറ്റി സുധിയുടെ ഭാര്യ രേണു
കൊല്ലം സുധിയുടെ മരണം അങ്ങേയറ്റം തളര്‍ത്തിയിരിക്കുന്നത് ഭാര്യ രേണുവിനെയും മക്കളെയുമാണ്. ഈ ലോകത്ത് തനിക്ക് മറ്റൊന്നും വേണ്ട. തന്റെ സുധിക്കുട്ടനെ തിരികെ തന്നാല്‍ മതിയെന്നാണ് രേണു പറയുന്നത്. അത്രയ്ക്കും സ്‌നേഹമായിരുന്നു രേണുവും സുധിയും. സുധിയുടെ ആദ്യ വിവാഹം ഏറെ വര്‍ഷത്തെ പ്രണയത്തി നൊടുവിലായിരുന്നു. എന്നാല്‍ മൂത്തമകന് ഒന്നരവയസുള്ളപ്പോള്‍ ആദ്യ ഭാര്യ സുധിയെ ഉപേക്ഷിച്ച് പോവുകയായിരുന്നു.

പിന്നീട് മകനെയും കൊണ്ട് സുധി ഒരുപാട് കഷ്ട്ടപ്പെട്ടു. കുഞ്ഞു മകനെ സ്റ്റേജിന് പിന്നില്‍ ഉറക്കി കിടത്തിയാണ് സുധി വേദിയില്‍ ആരാധകരെ ചിരിപ്പിച്ചു. അപ്പോഴും തന്റെ ഉള്ളില്‍ മകന്‍ എണീക്കുമോ, കരയുമോ എന്നൊക്കെ ആയിരുന്നു ചിന്തയെന്ന് പൊട്ടിക്കരഞ്ഞ് ഒരിക്കല്‍ സുധി പറഞ്ഞു. പിന്നീട് കുറെ കാലത്തിന് ശേഷമാണ് സുധിയെ തേടി രേണുവെന്ന രണ്ടാം ഭാര്യ എത്തിയത്. സുധിയും രേണുവും തമ്മില്‍ വളരെ അടുപ്പമായിരുന്നു.

മൂത്ത മകന്‍ രാഹുലിനെ സ്വന്തം മകനായി തന്നെയാണ് രേണു കണ്ടത്. പിന്നീട് ഇളയമകന്‍ ഋഷിക്കുട്ടനും സുധിക്ക് കൂട്ടായി എത്തി. അങ്ങനെ വളരെ സന്തോഷത്തോടെ കഴിഞ്ഞിരുന്ന സുധിയുടെ വീട്ടിലേയ്ക്കാണ് വലിയ ദുരന്തം പൊടുന്നനെ എത്തിയത്. സുധിയെ കവര്‍ന്നെടുത്തത്. ഭാര്യയും മക്കളുമായി സ്വപ്‌നവീട് നിര്‍മ്മിക്കുന്നതിനെ പറ്റിയും അതില്‍ സന്തോഷമായി കഴിയുന്നതിനെ പറ്റിയുമൊക്കെ ഏറെ ആഗ്രഹമുണ്ടാ യിരുന്ന സുധിയെയാണ് വിധി തട്ടിയെടുത്തത്.

ഇപ്പോഴും കണ്ണീരുണങ്ങാതെ തന്റെ പ്രിയതമനില്ലെന്ന് വിശ്വസിക്കാനാവാതെയാണ് രേണു കഴിയുന്നത്. ഇപ്പോള്‍ മഴവില്‍ കേരളം എന്ന ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അപകട ദിവസം സംഭവിച്ചതിനെ പറ്റി തുറന്ന് പറയുകയാണ് രേണു. അന്ന് കുഞ്ഞിന് വയ്യായിരുന്നു. ചേട്ടന്‍ വീഡിയോ കോള്‍ വിളിച്ചിരുന്നു. രാവിലെ ഞാന്‍ എത്തിയിട്ട് ആശുപത്രിയില്‍ പോവാമെന്നു പറഞ്ഞാണ് ഫോണ്‍ വച്ചത്. രാവിലെ എഴുന്നേറ്റ് ഫോണ്‍ നോക്കിയ പ്പോള്‍ കോളൊന്നും ഇല്ലായിരുന്നു. ഞാന്‍ മൂന്ന് പ്രാവിശ്യം വിളിച്ചിട്ട് എടുക്കുന്നില്ലായിരുന്നു. ഉറക്കത്തിലായി രിക്കുമെന്നാണ് അപ്പോള്‍ കരുതിയത്. എന്റെ ഫോണിലേക്ക് കുറേ കോള്‍ വരുന്നുണ്ടായിരുന്നു. ഇതെന്താണ് സംഭവമെന്ന് കരുതി ഒരു കോള്‍ എടുത്തു.

ചേട്ടന്റെ സുഹൃത്തായിരുന്നു. ചേച്ചി ഫേസ്ബുക്കില്‍ എന്തൊക്കെയോ, ഒന്നുമില്ല ചേച്ചി എന്ന് പറഞ്ഞ് അദ്ദേഹം കോള്‍ കട്ട് ചെയ്തു. എടാ അച്ഛന് എന്തോ പറ്റിയിട്ടുണ്ട്. നീ ആരെയെങ്കിലും ഒന്ന് വിളിച്ച് നോക്കിയേ എന്ന് പറഞ്ഞാണ് കിച്ചുവിനെ വിളിച്ചത്. പുറത്തിറങ്ങിയപ്പോള്‍ ഇവിടെ ആളുകള്‍ നിറഞ്ഞിരുന്നു. ആ മരണം അറിഞ്ഞപ്പോള്‍ എനിക്ക് വിശ്വസിക്കാനായില്ല. ചേട്ടന്‍ എന്നെ ഒറ്റയ്ക്കാക്കി പോയിക്കളഞ്ഞാല്‍ ഞാന്‍ എന്ത് ചെയ്യും, എനിക്കു ഒറ്റയ്ക്ക് ഒന്നും ചെയ്യാന്‍ കഴിവില്ല. ചേട്ടന്‍ എന്നെ ഒറ്റയ്ക്കാക്കി പോവരുതെന്നൊക്കെ ഞാന്‍ പറയുമായിരുന്നു. മക്കള്‍ക്ക് വേണ്ടി എനിക്കിനി ജീവിച്ചേ പറ്റുള്ളൂ. മരണം വരെ ഏട്ടനെ ഓര്‍ത്ത് ജീവിക്കണമെന്നും രേണു പറയുന്നു. എന്നെ വാവൂട്ടാ എന്നാ യിരുന്നു ചേട്ടന്‍ വിളിിക്കുന്നത്. മറ്റുള്ളവരുടെ മുന്നില്‍ വച്ച് അങ്ങനെ വിളിക്കരുതെന്ന് പറയുമായിരുന്നു രേണു എന്ന് വിളിച്ചാല്‍ മതിയെന്ന് പറഞ്ഞാലും ആളുകള് കേട്ടാലും ഞാന്‍ അങ്ങനെയെ വിളിക്കുവെന്ന് ചേട്ടന്‍ പറയുമായിരുന്നു.