സ്വയം വെല്ലുവിളിച്ച് മാറാന്‍ തുടങ്ങിയിട്ട് ആറ് വര്‍ഷം പൂര്‍ത്തിയാകുന്നു; സന്തോഷം പങ്കിട്ട് റിമി ടോമി

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. അവതാരിക. യു ട്യൂബര്‍ എന്നിങ്ങനെ പലതുമാണ് റിമി ടോമി.നല്ല ഹ്യൂമര്‍ സെന്‍സും റിമിക്കുണ്ട്. പഴയ റിമിയില്‍ നിന്ന് ഒരുപാട് മാറിയിരിക്കുകയാണ് ഇന്നത്തെ റിമി. അത് സൗന്ദര്യത്തിലും കഴിവിലുമെല്ലാം പ്രതിഫലിച്ചു കാണാം. ഇപ്പോഴിതാ റിമി പങ്കിട്ട പോസ്റ്റും വീഡിയോ സുമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.

സ്വയം വെല്ലുവിളിച്ച് മാറാന്‍ തുടങ്ങിയിട്ട് ആറ് വര്‍ഷം പൂര്‍ത്തിയാകുന്നു എന്ന് പറഞ്ഞ് പലപ്പോ ഴായി ജിമ്മില്‍ നിന്നും എടുത്ത വീഡിയോകള്‍ കോര്‍ത്തിണക്കിയാണ് റിമിയുടെ പോസ്റ്റ്. ”നിങ്ങള്‍ ചാലഞ്ച് ഏറ്റെടുത്തില്ലെ ങ്കില്‍, മാറ്റം ഉണ്ടാവുകയില്ല. ഫിറ്റ്നസ്സ് യാത്രയുടെ ആറ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു. (2018 -2024. ദൈവത്തിന് നന്ദി” എന്നാണ് റിമി കുറിച്ചത്.

റിമിയുടെ വ്യക്തി ജീവിതവും ആരാധകര്‍ക്ക് പരിചിതമാണ്. റോയിസ് എന്നയാളുമായി വിവാഹം കഴിച്ച റിമി 2018ലാണ് റിമി ടോമി ജിമ്മില്‍ ജോയിന്‍ ചെയ്തത്. അപ്പോഴേക്കും ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുട ങ്ങിയിരുന്നു. 2019 ല്‍ നിയമപരമായി വേര്‍പിരിഞ്ഞു. വലിയ ഒരു ഗായിക തന്നെയാണ് റിമി ടോമി. ഗാനമേള യിലും മറ്റും പാടിയ കലാകാരി പിന്നീട് സിനിമയുടചെ പിന്നണിയില്‍ പാടി. തനിക്ക് മറ്റ് കഴിവുകളുമുണ്ടെന്ന് റിമി തെളിയിച്ചു.

മീശ മാധവന്‍ എന്ന ചിത്രത്തില്‍, വിദ്യസാഗര്‍ സംഗീതം നല്‍കിയ ചിങ്ങമാസം എന്ന പാട്ടാണ് റിമിയുടെ
ജീവിതം മാറ്റി മറിച്ചത്. പിന്നീട് നൂറോളം ചലച്ചിത്രഗാനങ്ങള്‍ പാടിയ റിമി ടോമി അന്‍പതിലധികം ടെലിവി ഷന്‍ ഷോകളില്‍ അവതാരകയായും വിധികര്‍ത്താവായും ഗസ്റ്റായും എല്ലാം എത്തിയിട്ടുണ്ട്. സിനിമയി ലേയ്ക്കും താരം ചേക്കേറിയിരുന്നു. ആരാധകരും റിമിക്ക് ഈ യാത്ര തുടരുവെന്ന ആശംസകള്‍ അറിയിച്ചിരി ക്കുകയാണ്.

Articles You May Like

Comments are closed.