അറുപത് ദിവസമാണ് ജയിലില്‍ കിടന്നത്. ആ സമയത്ത് ഇനി സിനിമ ചെയ്യാന്‍ പറ്റുമോ ആരെങ്കിലും ഇനി അഭിനയിക്കാന്‍ വിളിക്കുമോ എന്നൊക്കെ ചിന്തിച്ചിരുന്നു; ഷൈന്‍ ടോം ചാക്കോ

അസിസ്്റ്റന്റ് ഡയറക്ടറായി സിനിമയിലെത്തി പിന്നീട് മലയാള സിനിമയിലെ തന്നെ മുന്‍നിര താരങ്ങളില്‍ ഒരാളായി മാറിയ നടനാണ് ഷൈന്‍ ടോം ചാക്കോ. നിരവധി വിവാദങ്ങളും ഈ നട ന്‍രെ പേരില്‍ വന്നിട്ടുണ്ട്. എങ്കിലും ഷൈനെന്ന നടനെ എല്ലാവര്‍ക്കും ഇഷ്ടമാണ്. നായകന്‍, വി ല്ലന്‍ എന്നിങ്ങനെ ഷൈന്‍ അഭിനയിച്ച കഥാപാത്രങ്ങല്‍ ചെറുതല്ല. 2015ല്‍ ലഹരിക്കേസില്‍ അറ സ്റ്റിലായെങ്കിലും പൂര്‍വ്വാധികം ശക്തിയോടെ ഷൈന്‍ സിനിമയിലേയ്ക്ക് തിരിച്ചെത്തുക യായിരുന്നു.

ഇപ്പോഴിതാ അതിനെ പറ്റി രേഖ മേനോനുമായുള്ള അഭിമുഖത്തില്‍ ഷൈന്‍ ടോം ചാക്കോ പറ ഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. ഇതുവരെ ജയിലിലായപ്പോള്‍ നടന്ന കാര്യങ്ങളെ പറ്റി താരം തുറന്ന് പറഞ്ഞിട്ടില്ല. 2015 ലാണ് ഷൈന്‍ ടോം ചാക്കോ ലഹരിക്കേസില്‍ ജയിലിലായത്. കൊച്ചി കടവന്ത്രയിലെ ഫ്‌ലാറ്റില്‍ വെച്ച് ഷൈനിനെയും നാല് യുവതികളെയും കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

എന്നാല്‍ ഈ കേസിന് പിന്നില്‍ ഗൂഢാലോചന നടന്നെന്നാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ഷൈന്‍ ടോം വ്യക്തമാക്കിയത്. അറുപത് ദിവസമാണ് താന്‍ ജയിലില്‍ കിടന്നത്. ആ സമ യത്ത് ഇനി സിനിമ ചെയ്യാന്‍ പറ്റുമോ എന്നായിരുന്നു തന്‍രെ ചിന്ത. ആരെങ്കിലും തന്നെ ഇനി അഭിനയിക്കാന്‍ വിളിക്കുമോ എന്നൊക്കെ ചിന്തിച്ചിരുന്നു. നായക കഥാപാത്രങ്ങള്‍ കിട്ടിയി ല്ലെങ്കിലും വില്ലന്‍ കഥാപാ ത്രങ്ങളും സിനിമയില്‍ ഉണ്ടാകുമല്ലോ അതെന്തായാലും കിട്ടുമെന്ന് മനസ് പറഞ്ഞു. ജാമ്യം കിട്ടാത്തതിന്റെ ടെന്‍ ഷനുണ്ടായിരുന്നു.

പുറത്തിറങ്ങിയാല്‍ കുറപ്പേര്‍ റോങ് അടിപ്പിക്കാന്‍ വരും. പ്രത്യേകിച്ചും ഉദ്യോഗസ്ഥന്‍മാര്‍. ഒരാ ളെ ജയിലിടുന്നത് അവന്‍ നന്നായി വരാനും പിന്നീട് നന്നായി ജീവിക്കാനും വേണ്ടിയാണ്. പക്ഷെ പുറത്തിറ ങ്ങുമ്പോള്‍ സമൂഹം അവനെ വീണ്ടും തെറ്റിലേക്ക് കൊണ്ട് പോകുന്ന പ്രവണതയാണ് കാണുന്നത്. പിന്നീട് ഇതേ ക്കുറിച്ച് നമ്മള്‍ സംസാരിച്ചാല്‍ ആരും മനസിലാക്കില്ല. ഇത്രയും കാല മായിട്ടും ഇതേക്കുറിച്ചും ഒന്നും ചോദി ക്കാത്തവരുണ്ട്. അവര്‍ ചെയ്യുന്നത് നല്ലതെന്നും ഷൈന്‍ പറയുന്നു.

Articles You May Like

Comments are closed.