ഒന്നുമില്ലാത്ത കാലത്ത് എന്നെ വിശ്വസിച്ചു വന്നവളാണ്. ഞാന്‍ ഇമോഷണല്‍ ഡൗണായിരുന്നാല്‍ അവളാണ് ധൈര്യത്തോടെ എന്നെ സമാധാനിപ്പിക്കുന്നത്; ശിവ കാര്‍ത്തികേയന്‍

തമിഴ് സിനിമയില്‍ കുറഞ്ഞ കാലം കൊണ്ട് തന്നെ വളരെ സജീവമായതും ആരാധകരുടെ പ്രിയപ്പെട്ടതുമായ താരമാണ് ശിവകാര്‍ത്തികേയന്‍. അവതാരകനായിട്ട് കരിയര്‍ ആരംഭിച്ച ശിവ കാര്‍ത്തികേയന്‍ ചെറിയ റോളി ലൂടെ തിളങ്ങി പിന്നീട് സിനിമയില്‍ വളരെ സജീവമായി. തന്റെ പ്രൊഫഷനെ പോലെ കുടുംബത്തിനും പ്രാധാ ന്യം നല്‍കുന്ന നടനാണ് ശിവ കാര്‍ത്തികേയന്‍.

ഇപ്പോഴിതാ പുതിയ ചിത്രം അയലാന്റെ പ്രമോഷന്റെ ഭാഗ മായി നല്‍കിയ അഭിമുഖത്തിലും ഭാര്യയെയും മക്കളെയും കുറിച്ച് വാചാലനായിരിക്കുകയാണ് ശിവകാര്‍ത്തി കേയന്‍. താന്‍ നടനായതിനാല്‍ മക്കള്‍ക്ക് അച്ചനായി ചെയ്ത് കൊടുക്കേണ്ട കാര്യങ്ങള്‍ താന്‍ ചെയ്യുമെന്നും അതില്‍ വിട്ടു വീഴ്ച്ച ചെയ്യില്ലെന്നും താരം പറയുന്നു.

ശിവകാര്‍ത്തികേയനും ഭാര്യയും പ്രണയിച്ച് വിവാഹം ചെയ്തവരാണ്. ഭാര്യയാണ് തന്റെ ഏറ്റവും വലിയ ശക്തിയെന്നാണ് താരം പറയുന്നത്. ഒന്നുമില്ലാത്ത കാലത്ത് എന്നെ വിശ്വസിച്ചു വന്നവളാണ്. ഞാന്‍ ഡൗണായി ഇരുന്നാല്‍, അത് അവളോട് പോയി പറഞ്ഞ് വിഷമിപ്പിക്കാറില്ല. എന്നാല്‍ എന്റെ മുഖമൊന്ന് വാടിയാല്‍ അവള്‍ കണ്ടുപിടിക്കും. ഇരുന്ന് സംസാരിച്ച് ആശ്വസിപ്പിക്കുന്ന പതിവില്ല, ഒറ്റവാക്കില്‍ മോട്ടിവേറ്റ് ചെയ്യാനായി എന്തെങ്കിലും പറഞ്ഞ് അങ്ങ് പോകും. അതെനിക്ക് ഭയങ്കര ഇഷ്ടമാണ്.

ഞാന്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ കുറിച്ച് പറഞ്ഞ് എന്നെ എപ്പോ ഴും പ്രോത്സാഹിപ്പിക്കും. നന്നായിട്ടുണ്ട്, സൂപ്പറാണ് എന്നൊക്കെ അവള്‍ പറയുന്നത് എനിക്ക് വലിയ സന്തോഷ മാണ്. ഞാന്‍ ആര്‍ക്കെങ്കിലും നല്ലത് ചെയ്യുന്നുണ്ടെങ്കില്‍ അതാണ് അവളെ ഏറ്റവും കൂടുതല്‍ സന്തോഷിപ്പി ക്കുന്ന കാര്യം. ആര്‍തി ഭയങ്കര സ്ട്രിക്ട് ആണ്, സീരിയസ് ആണ്. മകന്‍ അവളെ പോലെയാണ്, മകള്‍ എന്നെ പ്പോലെ ഇമോഷണലി വീക്കാണെന്നും താരം പറയുന്നു.

Articles You May Like

Comments are closed.