മക്കളെ ഓര്‍ത്താണ് കരയാതെ പിടിച്ചു നില്‍ക്കുന്നത്. ദയവ് ചെയ്തു ഇങ്ങനെ പറഞ്ഞുണ്ടാക്കരുത്. സുധി ചേട്ടന്റെ ആത്മാവ് വേദനിച്ചുകൊണ്ടിരിക്കുകയാണ് ശാന്തി കിട്ടത്തില്ല.; രേണു

കൊല്ലം സുധിയുടെ സഞ്ചയനം ഇന്നലെയാണ് കൊല്ലത്തെ വീട്ടില്‍ നടന്നത്. ഹിന്ദുവായ സുധി പിന്നീട് ക്രിസ്ത്യാനി ആകുകയായിരുന്നു. അതു കൊണ്ട് തന്നെ സുധിയടെ മരണാന്തര ചടങ്ങ് നടന്നത് ക്രിസ്ത്യന്‍ രീതിയി ലായിരുന്നു. സഞ്ചയനം കൊല്ലത്തെ വീട്ടില്‍ ഹിന്ദു രീതിയിലുമായിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന നുണക്കഥകളോട് പ്രതികരിക്കുകയാണ് രേണു. കിച്ചു എന്റെ സ്വന്തം മകന്‍ തന്നെയാണെന്ന് തുറന്ന് പറയുകയാണ് രേണു. മഴവില്‍ കേരളത്തോടാണ് രേണുവിന്‍രെ തുറന്ന് പറച്ചില്‍. കിച്ചുവിനെ പതിനൊന്ന് വയസ് മുതല്‍ ഞാന്‍ കാണുന്നതാണ്. അവനെ ഞാന്‍ പ്രസവിച്ചില്ലന്നെയുളു. എന്റെ മകന്‍ തന്നെയാണ്. എനിക്ക് റിതുല്‍, കിച്ചു എന്ന വ്യത്യാസം ഇല്ല.

ഞങ്ങള്‍ തമ്മില്‍ അമ്മ മകന്‍ ബന്ധം ആണ്. പറയുന്നവര്‍ പറയട്ടെ എന്നും രേണു പറയുന്നു. കിച്ചു എത്രത്തോളം വളര്‍ന്നതിന് പിന്നില്‍ നീയാണെന്ന് സുധിയേട്ടന്‍ പറഞ്ഞിട്ടുണ്ട്. പത്താം ക്ലാസില്‍ നല്ല മാര്‍ക്കോടെയാണ് അവന്‍ പാസായത്. അത് നിന്റെ മിടുക്കമാണെന്ന് ചേട്ടന്‍ പറയുമായിരുന്നു. എന്‍രെ വീട്ടുകാരും സുധിയേട്ടനും എല്ലാവ രുമായി നല്ല ബന്ധമായിരുന്നു. ഏട്ടന്‍ ഞങ്ങളെ വിട്ട് എവിടെയും പോയിട്ടില്ല. എവിടെയും പോകാന്‍ പറ്റില്ല. ഷൂട്ടില്ലാത്ത സമയത്ത് ചേട്ടന്‍ വീട്ടില്‍ തന്നെ ഉണ്ടാകും.

ആവിശ്യമില്ലാത്ത കാര്യങ്ങള്‍ കേള്‍ക്കുന്നത് അദ്ദേഹത്തിനും വേദനയാണ് നല്‍കുന്നത്. എനിക്ക് പറയാന്‍ വാക്കുകളില്ല. കണ്ണീര് വറ്റിയ അവസ്ഥയാണ്. മക്കളെ ഓര്‍ത്താണ് കരയാതെ പിടിച്ചു നില്‍ക്കുന്നത്. ഏട്ടന്‍ ഇവിടെ ഞങ്ങള്‍ക്കൊപ്പം എന്റെ കൂടെ ഉണ്ട്. അനാവിശ്യമായ കാര്യങ്ങള്‍ പറയുന്ന ആളുകളോട് എനിക്ക് പറയാനുള്ളത് ദയവ് ചെയ്തു ഇങ്ങനെ പറഞ്ഞുണ്ടാക്കരുത്.

ഏട്ടന്റെ ആത്മാവ് വേദനിച്ചുകൊണ്ടിരിക്കുകയാണ് ശാന്തി കിട്ടത്തില്ല. ചേട്ടന്‍ മരണം നേരത്തെ കണ്ടിരുന്നത് പോലെ എപ്പോഴും റിതുലിനെ കാണിച്ചുകൊണ്ട് ഞാന്‍ ഇല്ലാതെ ആയാലും ഇവനില്‍ ഞാന്‍ ഉണ്ടാകും എന്ന് പറയുമായിരുന്നുവെന്നും രേണു പറയുന്നു.

Articles You May Like

Comments are closed.