ഞാനാണ് പ്രേമിനെ പ്രെപ്പോസ് ചെയ്തത്. ആ സീരിയലിന്റെ ഷോട്ടിനിടെ ആയിരുന്നു ഞാന്‍ പ്രണയം പറഞ്ഞത്, സ്വാസിക തന്‍രെ ജീവിതത്തിലേയ്ക്ക് വന്നതിന് നന്ദിയാണ് ഞാന്‍ പറയുന്നത്; സ്വാസികയും പ്രേമും മനസ് തുറക്കുന്നു

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് നടി സ്വാസിക താന്‍ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന കാര്യം വെളി പ്പെടുത്തിയത്. പ്രണയ വിവാഹമാണെന്നും ഇന്റര്‍ കാസ്റ്റ് മാര്യേജ് ആണെന്നുമൊക്കെ താരം പറഞ്ഞിരുന്നു. രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്ന സ്വസിക മനം പോലെ മംഗല്യം എന്ന സീരിയലില്‍ ഒരുമിച്ച് അഭിനയി ച്ച നടന്‍ പ്രേം ജേക്കബുമായി പ്രണയത്തിലാകുകയായിരുന്നു. തുടര്‍ന്ന് ആ ബന്ധം വിവാഹത്തിലെത്തുകയും ചെയ്തു. ഇപ്പോഴിതാ പ്രണയകഥ സ്വാസികയും വിജയിയും തുറന്ന് പറയുകയാണ്. അമൃത ടിവിയിലെ അഭിമുഖ ത്തിലാണ് ഇവരുടെ തുറന്ന് പറച്ചില്‍. താനാണ് പ്രേമിനെ പ്രെപ്പോസ് ചെയ്തതെന്ന് സ്വാസിക തുറന്ന് പറയുന്നു. ഞങ്ങള്‍ ആദ്യമായി കണ്ടത് മനം പോലെ മംഗല്യം എന്ന സീരിയലിന്റെ സെറ്റിലാണ്.

എനിക്ക് പ്രേമിന്റെ ശബ്ദം വളരെ ഇഷ്ടമാണ്. ഞാന്‍ മനസില്‍ സങ്കല്‍പ്പിച്ചത് പോലെ പൗരുഷമുള്ള ശബ്ദം. ഞാനാണ് അദ്ദേഹത്തെ പ്രൊപ്പോസ് ചെയ്യുന്നത്. ഒരു റൊമാന്റിക് സീനിനിടെ ആയിരുന്നു അത്. തോളില്‍ തല വെച്ച് ഡയലോഗ് പറയണം. ഡയലോഗ് പറയുന്നതിനിടെ നമുക്ക് കല്യാണം കഴിച്ചാലോ എന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ കുഞ്ചു (പ്രേം) എന്നെ നോക്കി, എന്താ എന്ന് ചോദിച്ചു. പിന്നെ രണ്ടാമത് അതേ ശക്തിയില്‍ ആ ഇഷ്ടം പറയാന്‍ ഒരു ചമ്മല്‍. അടുത്ത ഷെഡ്യൂളിന് വേണ്ടി തിരിച്ച് വരാന്‍ നേരത്ത് താങ്ക്‌സ് ഫോര്‍ കമിംഗ് ടു മൈ ലൈഫ് എന്ന് മെസേജ് വന്നു.

പിന്നെയുള്ള റൊമാന്റിക് ദിവസങ്ങള്‍ അടിപൊളിയായിരുന്നുവെന്നും സ്വാസിക പറയുന്നു. സ്വാസികയെ ക്കുറിച്ച് പ്രേമും തുറന്ന് പറഞ്ഞു. സ്വാസിക ഭയങ്കര എക്‌സ്പ്രസീവാണ്. ചിരിക്കുന്ന കാര്യത്തിലും കരയുന്ന കാര്യത്തിലുമൊക്കെ. തന്റെ ജീവിതത്തിലേക്ക് കടന്ന് വന്നതിന് നന്ദി പറയുന്നെന്നും പ്രേം ജേക്കബ് വ്യക്തമാക്കി.

പ്രേം ജേക്കബും നടനുപരി ഒരു മോഡലുമാണ്. മലയാളത്തിലും തമിഴിലും താരം സീരിയലുകള്‍ ചെയ്യുന്നുണ്ട്. സീരിയലിലൂടെ സിനിമയിലെത്തിയ സ്വാസിക സഹ വേഷങ്ങള്‍ ചെയ്ത് ശ്രദ്ധ നേടിയിരുന്നു. ചതുരം എന്ന സിനിമയാണ് സ്വാസികയുടെ കരിയറിന് വലിയ ബ്രേക്ക് നല്‍കിയത്. ആരാധകരും താരത്തിന് എല്ലാവിധ ആശംസകളും നേരുകയാണ്.

Articles You May Like

Comments are closed.