കോടികള്‍ കടമുണ്ടായിരുന്നു, അഭിനയത്തില്‍ സജീവമാകാത്തതിനും കാരണമുണ്ട്; മനസ് തുറന്ന് നീലിമ

തമിഴില്‍ കുറച്ച് സിനിമകളേ ചെയ്തിട്ടുള്ളുവെങ്കിലും ആരാധകര്‍ക്ക് വളരെ പ്രിയപ്പെട്ട താരമാണ് നീലിമ. തമിഴ് സീരിയലുകളിലും താരം സജീവമായിരുന്നു. സഹ നടിയുടെ റോളിലാണ് താരം ശ്രദ്ധിക്കപ്പെട്ടത്. നായികയാകാ ത്തതിന് കാരണം താന്‍ അതിനായി പരിശ്രമിച്ചിരുന്നില്ല എന്നതാണ് കാരണം. വിവാഹ ശേഷവും താരം അഭിനയ ത്തില്‍ സജീവമായിരുന്നു. 21 വയസായപ്പോഴാണ് താരം വിവാഹം കഴിച്ചത്. സംവിധായകനെയാണ് താരം വിവാഹം ചെയ്യുന്നത്. 21ആം വയസില്‍ താരം മുപ്പത്തിയൊന്നു വയസുള്ള ആളെ വിവാഹം കഴിക്കാനൊരു ങ്ങിയത് തന്റെ വീട്ടുകാര്‍ക്ക് വലിയ എതിര്‍പ്പായിരുന്നു.

എന്നാല്‍ തനിക്ക് ആ വിവാഹത്തില്‍ താല്‍പ്പര്യമായിരുന്നുവെന്നും അമ്മയെ മാത്രം തനിക്ക് ബോധ്യപ്പെടുത്തേ ണ്ടതുളളുവെന്നും പറഞ്ഞ് താന്‍ വിവാഹം കഴിച്ചുവെന്നും പത്ത് പതിനഞ്ച് വര്‍ഷമായി താന്‍ നല്ല രീതിയില്‍ തന്നെയാ്ണ് ജീവിക്കുന്നതെന്നും കരിയറില്‍ വലിയ ഉയര്‍ച്ച താന്‍ ആഗ്രഹിച്ചില്ലെന്നും നല്ല രീതിക്ക് തന്നെയാണ് ജീവിക്കുന്നതെന്നും താരം പറയുന്നു.എസ് എസ് മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ വിശേഷങ്ങള്‍ പറഞ്ഞത്.

തന്റെ ഭര്‍ത്താവിന് ഒപ്പമുള്ള ചിത്രം പങ്കുവയ്ക്കുമ്പോള്‍ ഈ കിളവനെയാണോ കെട്ടിയതെന്നൊക്കെ കമന്റുകള്‍ വരും,മുത്തച്ഛനാണോ എന്നൊക്കെ പലരും ചോദിക്കും. എന്നാല്‍ എന്റെ ഭര്‍ത്താവിനെ ഡൈ ചെയ്യുന്നത് ഇഷ്ടമ ല്ലെന്നും താന്‍ അദ്ദേഹത്തിന്റെ ഇഷ്ടങ്ങളില്‍ കൈ കടത്താറില്ലെന്നും എനിക്കും അദ്ദേഹം സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ ഇരിക്കുന്നതാണ് ഇഷ്ടമെന്നും താരം പറയുന്നു.

തങ്ങല്‍ വലിയ കടക്കണിയിലായിരുന്നു. ഒരു പ്രൊഡക്ഷന്‍ കമ്പിനി സ്റ്റാര്‍ട്ട് ചെയ്തിരുന്നു. ഒരു സിനിമ നിര്‍മ്മി ച്ചെങ്കിലും സിനിമ പരാജയമായതോടെ കോടികള്‍ കടമായി. കെട്ടു താലി മാത്രമേ ഉണ്ടായിരുന്നുള്ളു. വാടകയ്ക്ക് ഒരു വീട് എടുക്കാന്‍ കാശില്ലാത്തതിനാല്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ നാല് വര്‍ഷം ജീവിച്ചുവെന്ന് താരം പറ യുന്നു. ഇപ്പോള്‍ തങ്ങള്‍ അതിനെയെല്ലാം അതിജീവിച്ചുവെന്നും താരം പറയുന്നു.

Articles You May Like

Comments are closed.