നാലു തവണയാണ് ഞാന്‍ വിവാഹം കഴിച്ചത്. ആദ്യ വിവാഹം നടന്നത് തന്‍രെ താല്‍പ്പര്യത്തില്‍ ആയിരുന്നില്ല; വിനോദ് കോവൂര്‍

വിനോദ് കോവൂര്‍ പല ഷോകളിലൂടെയും പരമ്പരകളിലൂടെയും മലയാളികളുടെ മനസ് കീഴട ക്കിയ താരമാണ് വിനോദ് കോവൂര്‍. എം80 മൂസയിലെ മൂസക്കായ് എന്ന കഥാ പാത്രമാണ് വിനോ ദിന്റെ കരിയറില്‍ തന്നെ വഴി ത്തിരിവായത്.പല സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മൈല്‍ സ്‌റ്റോണ്‍ മേക്കേഴ്‌സ് എന്ന ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം തന്റെ ജീവിതത്തെ പറ്റി തുറന്ന് പറയുകയാണ്. സോഷ്യല്‍ മീഡി യയില്‍ വളരെ സജീവമായ വ്യക്തി യാണ് വിനോദ് കോവൂര്‍. തന്റെ വിശേഷങ്ങളും കുറിപ്പുകളും താരം അതില്‍ പങ്കിടാറുണ്ട്. നാടകത്തില്‍ നിന്നാണ് മിനി സ്‌ക്രീനിലേയ്ക്കും ബിഗ് സ്‌ക്രീനിലേയ്ക്കും വിനോദ് കോവൂര്‍ എത്തുന്നത്.

ഇപ്പോള്‍ വൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന സീരിയലാണ് താരം ചെയ്യുന്നത്. ഭാര്യയെ നാല് തവണ വിവാഹം കഴിച്ചയാളാണ് താനെന്ന് അദ്ദേഹം തുറന്ന് പറഞ്ഞിട്ടുണ്ട്. ആദ്യത്തെ കല്യാണം ഞാന്‍ ആഗ്രഹിച്ചത് പോലെ ആയിരുന്നില്ല. വീട്ടിലെ മുതിര്‍ന്നവര്‍ എല്ലാവരും തീരുമാനിച്ച് നടത്തിയ താണ്. എനിക്ക് ഗുരുവായൂര്‍ അമ്പല ത്തില്‍ വെച്ച് കല്യാണം കഴിക്കണം എന്നായിരുന്നു ആഗ്ര ഹം. അത് നടന്നില്ല. ഈ ഒരു കല്യാണമേ കഴിക്കാന്‍ സാധിക്കൂ എന്നാണ് ഞാന്‍ കരുതിയത്. പിന്നീട് ഒരു സ്വാമിജിയാണ് അങ്ങനെയൊരു ആഗ്രഹം ഉണ്ടെങ്കില്‍ ഗുരുവായൂര്‍ പോയി വിവാഹം കഴിച്ചോളൂ എന്ന്.

അതിന് സാധിക്കുമോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ആയിരം രൂപ കെട്ടിയാല്‍ ആര്‍ക്കും വിവാഹം കഴി ക്കാം രണ്ടു സാക്ഷികള്‍ വേണമെന്നേ ഉള്ളൂ എന്ന് പറഞ്ഞു.അടുത്ത വെഡിങ് ആനിവേഴ്‌സ റിക്ക് തന്നെ ഗുരു വായൂര്‍ പോയി ഞാന്‍ വിവാഹം കഴിച്ചു. പിന്നീട് രാമേശ്വരത്ത് പോയപ്പോളും ഇതുപോലെ ഒരു വിവാഹം കഴിച്ചു. പിന്നീട് നാലാമത് മൂകാംബികയില്‍ വെച്ചും വീണ്ടും വിവാഹം കഴിച്ചു.

ഇനിയും വിവാഹം കഴിക്കാന്‍ സാധിച്ചാല്‍ ചിലപ്പോള്‍ ചെയ്യുമെന്ന് വിനോദ് പറയുന്നു. സര്‍ക്കാ രിനെ വിമര്‍ ശിക്കുന്ന ഒരു പരിപാടി ഒരിക്കല്‍ ചെയ്തതിന് തനിക്ക് വധ ഭീഷണി ഉണ്ടായി എന്നും താരം പറയുന്നു.അത് ചെയ്യുമ്പോഴേ പ്രശ്‌നമാകുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. എപ്പി സോഡ് വന്ന് തൊട്ടടുത്ത ദിവസം തന്നെ പല സ്ഥലത്ത് നിന്നും വിളികള്‍ വന്നു. കയ്യും കാലും തല്ലിയൊടിക്കും കൊന്നുകളയും എന്നൊക്കെയായിരുന്നു ഭീഷണിയെന്നും താരം പറയുന്നു.

Articles You May Like

Comments are closed.