ഞാന്‍ കഷ്ടപ്പെട്ടപ്പോള്‍ എന്റെ ഒപ്പമുണ്ടായിരുന്നവളാണ്. ഇപ്പോള്‍ എന്റെ കൂടെയില്ല, അത് വിധിയാണ്; എലിസബത്തിനെ പറ്റി ബാല

ബാല ഒരു സിനിമാ നടനാണെങ്കില്‍ കൂടിയും സോഷ്യല്‍ മീഡിയ താരമെന്ന ഒരു തലവും ബാലയ്ക്കുണ്ട്. തന്റെ കാര്യങ്ങളെല്ലാം ബാല സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കാറുണ്ട്. പല തുറന്ന് പറച്ചിലുകളും ബാല നടത്താറുണ്ട്.കുറച്ച് ദിവസങ്ങളായി അമൃതയെക്കുറിച്ച് ബാല സംസാരിക്കാറുണ്ട്. വേര്‍ പിരിഞ്ഞതിന്‍രെ കാരണവും ഇരുവരും തമ്മിലുണ്ടായിരുന്ന വിഷയങ്ങളുമെല്ലാമാണ് ബാല ഇപ്പോള്‍ തുറന്ന് പറയുന്നത്. അതേ സമയം ബാല മുന്‍പ് ഒരിക്കലും ഇത്തരത്തില്‍ തുറന്ന് പറഞ്ഞിട്ടില്ല.

അമൃത ഗോപിയുമായി ജീവിക്കാന്‍ തുടങ്ങുകയും ബാല എലിസബത്തിനെ വിവാഹം കഴിക്കുകയും ചെയ്തി രുന്നു. പിന്നാലെ ഡോക്ടറായ എലിസബത്തുമായി ബാല വേര്‍ പിരിഞ്ഞുവെന്നും ഇരുവരുടെയും ബന്ധം തന്നെ പ്രശ്നത്തിലാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. കഴിഞ്ഞ ദിവസം ബാലയുടെ പിറന്നാള്‍ ദിനത്തില്‍ എലിസ ബത്തിനെ കണ്ടിരുന്നില്ല.

എലിസബത്തിനെ പറ്റി നിരവധി പേരര്‍ ചോദിച്ചിരുന്നു. കേരളം വിട്ട് മറ്റൊരു സ്ഥല ത്താണ് ഇപ്പോള്‍ എലിസ ബത്ത്. ഇപ്പോഴിതാ എലിസബത്ത് എവിടെ എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ബാല. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് എലിസബത്തിനെ പറ്റി ബാല പറയുകയാണ്. എലിസ ബത്തിനെ ആരുമായും താരതമ്യപ്പെടുത്തരുത്. എലിസബത്തിനെ കുറിച്ച് ഞാന്‍ പറയുകയാണെങ്കില്‍ എലിസബത്ത് തങ്കമാണ്. പ്യൂര്‍ ക്യാരക്ടറാണ്. ഇപ്പോള്‍ എന്റെ കൂടെയില്ല.

ഞാനും അവളുടെ കൂടെയില്ല… അവളുടെ ക്യാരക്ടറുള്ള മറ്റൊരു പെണ്ണിനെ ഞാന്‍ കണ്ടിട്ടില്ല. അവള്‍ സ്വര്‍ണ്ണമാണ്. ഇതിന്റെ മുകളില്‍ ഒന്നും ചോദിക്കരുത്. ഞാന്‍ മരിച്ചാലും ഒരു കുറ്റവും അവളെ കുറിച്ച് ഞാന്‍ പറയില്ല. ഞാന്‍ കഷ്ടപ്പെട്ടപ്പോള്‍ എന്റെ ഒപ്പമുണ്ടായിരുന്നവളാണ്. എലിസബത്ത് എപ്പോഴും ഹാപ്പിയായി ഇരിക്കണം എന്നാണ് ബാല പറഞ്ഞത്.

Articles You May Like

Comments are closed.