വെന്റിലേറ്ററിന്റെ സപ്പോര്‍ട്ടിലാണ് ഞാന്‍ ആ സമയത്ത് ജീവിച്ചത്. എല്ലാ അവയവങ്ങളും പ്രവര്‍ത്തനം നിലച്ചത് പോലെയായി, വെന്റിലേറ്റര്‍ ഓഫ് ചെയ്യാന്‍ പോവുകയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു; ബാല

കരള്‍ രോഗം ഗുരുതരമായതിനെ തുടര്‍ന്ന് നടന്‍ ബാലയുടെ ആരോഗ്യ സ്ഥിതി മോശമായതിനെ പറ്റി മലയാളി കള്‍ക്കെല്ലാം അറിയാവുന്നതാണ്. ഗുരുതരമായ കരള്‍ രോഗമായിരുന്നു ബാലയെ ബാധിച്ചത്. കരള്‍ മാറ്റി വയ്ക്ക ല്‍ ശസ്ത്രക്രിയയിലൂടെയാണ് ബാലയ്ക്ക് പുതു ജീവിതം ലഭിച്ചത്. ഇപ്പോഴിതാ താന്‍ വെന്റിലേറ്ററില്‍ കഴിഞ്ഞ തിനെ പറ്റി താരം ഫ്‌ളേവേഴ്‌സ് ഒരു കോടിയില്‍ തുറന്ന് പറയുകയാണ്. എന്റെ ജാതകം പ്രകാരവും ഞാന്‍ വളര്‍ന്ന് വന്ന രീതിയിലും എട്ട് തവണ ഞാന്‍ മരണത്തെ കണ്ടിട്ടുണ്ട്. ഇത്തവണ ജീവിതത്തിലേക്ക് വരാന്‍ യാതൊരു സാധ്യതയും ഇല്ലായിരുന്നു.

അന്ന് ആശുപത്രിയില്‍ നിന്നും ഫോര്‍മാലിറ്റികളെല്ലാം നോക്കാനാണ് ഡോക്ടര്‍മാര്‍ എന്റെ ചേച്ചിയോട് പറഞ്ഞ ത്. വെന്റിലേറ്റര്‍ ഓഫ് ചെയ്യാന്‍ പോവുകയാണ്. ലിവറിന് മാത്രമല്ല മള്‍ട്ടി ഓര്‍ഗന്‍സ് ഡിസോര്‍ഡറായിരുന്നു. എല്ലാ അവയവങ്ങളും പ്രവര്‍ത്തനം നിലച്ചത് പോലെയായി. ബ്രെയിന്‍ പ്രവര്‍ത്തിക്കുന്നതും നിന്നു. ഹൃദയം മാത്രമാണ് മിടിച്ച് കൊണ്ടിരുന്നത്.

അമ്മയ്ക്ക് പ്രായമായത് കൊണ്ട് അവരോട് പറഞ്ഞ് മനസിലാക്കണം. ഒരു മണിക്കൂര്‍ സമയം തരാം. അതിന് ശേ ഷം വെന്റിലേറ്റര്‍ ഓഫാക്കാമെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. വെന്റിലേറ്ററിന്റെ സപ്പോര്‍ട്ടിലാണ്ജീ വിച്ചത്. ഏകദേശം ഒരു അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എന്റെ ശരീരം പ്രതികരിച്ച് തുടങ്ങി. ഇതോടെ പത്ത് മണിക്കൂര്‍ കാത്തിരുന്നിട്ട് സര്‍ജറി ചെയ്യാന്‍ തീരുമാനിച്ചു. ആ മണിക്കൂറുകളില്‍ എന്റെ ബിപി ഉയരുകയും താഴുകയും ചെയ്ത് കൊണ്ടേയിരുന്നു. ബിപി മുപ്പതിന് താഴെ വരെ പോയിരുന്നു.

ശരീരത്തിന്റെ എല്ലാ ഫങ്ക്ഷനും അവസാനിച്ചത് പോലെയുള്ള നിമിഷങ്ങളും കടന്ന് പോയി. എന്തായാലും കരള്‍ മാറ്റി വെക്കാമെന്ന തീരുമാനത്തിലേക്ക് എത്തി. എനിക്ക് കരള്‍ തന്ന ജോസഫ് എന്നയാളോടും ഡോക്ടര്‍ മാര്‍ സംസാരിച്ചിരുന്നു. ഇതില്‍ റിസ്‌ക് ഉണ്ട്, അതിന് തയ്യാറാണോ എന്നാണ് പുള്ളിയോട് ചോദിച്ചത്. ബാല ചേട്ടന്‍ ജീവിച്ചിരുന്നാല്‍ ഒരുപാട് പേര്‍ക്ക് ഉപകാരമുണ്ട്. അതുകൊണ്ട് എന്റെ ജീവന്‍ പോയാലും കുഴപ്പമില്ലെന്ന് പറഞ്ഞാണ് പുള്ളി കരള്‍ തന്നത്. ഇപ്പോള്‍ രണ്ടുപേരുംസുഖമായിരിക്കുന്നുവെന്നാണ് ബാല പറഞ്ഞത്.

Articles You May Like

Comments are closed.