മകനെ ഇങ്ങനെ തിരികെ തന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയെന്ന് ബാലയുടെ അമ്മ ; താന്‍ പെട്ടെന്ന് മടങ്ങുന്നതിനാല്‍ അമ്മയ്ക്ക് സങ്കടമാണെന്ന് ബാല

നടന്‍ ബാല ഒരു കാലത്ത് ട്രോളന്‍മാരുടെ ഇരയായിരുന്നുവെങ്കില്‍ ഇന്ന് ബാല മലയാളികളുടെ സ്വന്തം ബാലയാണ്. തമിഴ് നടനും തമിഴ് സ്വദേശിയുമൊക്കെയായ ബാല ആദ്യം മലയാള സിനിമയിലേയ്ക്കും പിന്നീട് മലയാളികളുിടെ മനസിലേയ്ക്കും കടന്നു വന്നു. ഒടുവില്‍ മലയാളി തന്നെ ആയി മാറി. കുറെ പ്രശ്‌നങ്ങളും പ്രതിസന്ധികളുമൊക്കെ ബാലയ്ക്ക് ഉണ്ടായിരുന്നുവെങ്കിലും അതിനെയെല്ലാം ബാല അതി ജീവിച്ചു. കരള്‍ രോഗം മൂര്‍ച്ഛിച്ച ബാലയെ ആശുപത്രിയിലാക്കിയപ്പോള്‍ മുതല്‍ ബാലയുടെ ജീവനു വേണ്ടി മലയാളികള്‍ ഒന്നടങ്കം പ്രാര്‍ത്ഥിക്കുകയായിരുന്നു.

ഒടുവില്‍ ആ പ്രാര്‍ത്ഥനകളാല്‍ ഞാന്‍ ജീവിതത്തിലേയക്ക് തിരിച്ചെത്തിയെന്നും ഇത് പുതിയ ജീവിതമാണെന്നും നന്ദി അറിയിച്ച് ബാല എത്തിയിരുന്നു. ബാലയുടെ പെട്ടെന്നുള്ള മടങ്ങി വരവ് ആരാധകരെയും വളരെ സന്തോഷിപ്പിച്ചിരുന്നു. എല്ലാ കാര്യങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുന്ന ബാല കഴിഞ്ഞ ദിവസം അമ്മയ്ക്കരികിലേയ്ക്ക് തന്റെ ജന്മ നാടായ ചെന്നൈയിലേയ്ക്ക് പോയതിന്‍രെ സന്തോഷം പങ്കിട്ടിരുന്നു.

മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത് ഈ യാത്രക്കാരിയിരുന്നുവെന്നും ഒരു വര്‍ഷത്തിന് ശേഷമാണ് ആശുപത്രി വാസമൊക്ക താന്‍ അമ്മയ്ക്കരികിലെത്തുന്നതെന്നും താരം പറഞ്ഞിരുന്നു. മകനെ കണ്ടപാടെ കണ്ണ് നിറഞ്ഞ് അമ്മ അനുഗ്രഹിക്കുന്നതും ആശീര്‍വദി ക്കുന്നതും കെട്ടിപിടിക്കുന്നതുമൊക്കെ ബാല പങ്കു വച്ചിരുന്നു. ഇപ്പോഴിതാ ബാലയുടെ അമ്മ മലയാളികളോട് നന്ദി പറയുകയാണ്.

എനിക്ക് എന്റെ മോനെ തിരികെ തന്നതിന് നിങ്ങളോട് നന്ദി. ഓപ്പേറഷന്‍ സമയത്ത് ഒരുപാട് ആളുകള്‍ മകന് വേണ്ടി പ്രാര്‍ത്ഥി ച്ചിരുന്നു. അവനു വേണ്ടി രക്തം ദാനം നല്‍കാന്‍ ഒരുപാട് പേരെത്തി. കരള്‍ ദാനം ചെയ്യാനും കുറെ പേര്‍ വന്നു. അവര്‍ക്കെല്ലാം എന്റെ ഹൃദയത്തിന്റെ ഭാഷയില്‍ നിന്നും നന്ദി അറിയിക്കുന്നുവെന്ന് ബാലയുടെ അമ്മ പറഞ്ഞു. താന്‍ പെട്ടെന്ന് മടങ്ങുന്നതി നാല്‍ അമ്മയ്ക്ക് സങ്കടം ആണൈന്നും അമ്മയുടെ ഷോ നടക്കാന്‍ പോവുകയാണെന്നും അത് കഴിഞ്ഞാല്‍ ഉടനെ തന്നെ എന്റെ അമ്മയുടെ അടുത്തേക്ക് എത്തുമെന്നും ബാല പറയുന്നു.

Articles You May Like

Comments are closed.