
മരണത്തിന്റെ അര്‍ത്ഥം അറിയില്ല എന്റെ കുഞ്ഞിന്. അവന്റെ അച്ഛന്‍ മരിച്ച് പോയെന്ന് പറയുമ്പോഴും അവന്‍ ഓര്‍ക്കുന്നത് അച്ഛന്‍ എപ്പോഴെങ്കിലും വരുമെന്നാണ്; മകനെ പറ്റി കൊല്ലം സുധിയുടെ ഭാര്യ രേണു
സ്റ്റാര്‍ മാജിക്കിന്റെ പ്രിയപ്പെട്ട കലാകാരനായിരുന്ന കൊല്ലം സുധി. സ്റ്റാര്‍ മാജിക്ക് അടക്കം നിരവധി സ്റ്റേജ് ഷോ കളിലൂടെ മലയാളികളെ ചിരിപ്പിച്ച സുധിയുടെ വിയോഗം വളരെ അപ്രതീക്ഷിതവും ദുഖകരവുമായിരുന്നു. 24 ന്‍രെ പരിപാടി അവതരിപ്പിച്ച് കൊച്ചിയിലേയ്ക്കു മടങ്ങി വരുന്നതിനിടെയാണ് സുധിയും ബാക്കിയുള്ളവരും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുന്നത്. അപകടത്തില്‍ മറ്റുള്ളവര്‍ക്ക് പരിക്കേറ്റിരുന്നുള്ളുവെങ്കിലും സുധി മരിക്കുകയായിരുന്നു. സുധിയുടെ മരണം ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുകയാണ് രേണുവും മക്കളും. കൊല്ലം സുധിയെയും മകനെയും ആദ്യ ഭാര്യ ഉപേക്ഷിച്ച് പോയെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം രേണു വന്നത് വലിയ സന്തോഷവുമായിട്ടായിരുന്നു. മൂത്ത മകന്‍ കിച്ചുവിനെ കൊണ്ട് സുധി ഒരുപാട് കഷ്ട്ടപ്പെട്ടിരുന്നു.

എന്നാല്‍ രേണു വന്നതോടെ കിച്ചുവിനെ സ്വന്തം മകനായിട്ടാണ് കണ്ടത്. പിന്നീട് ഇളയ മകന് റിതുലും ഇവരുടെ ജീവിതത്തില്‍ എത്തി. ഭാര്യയും മക്കളുമായി വളരെ സന്തോഷത്തോടെ ജീവിക്കുമ്പോള്‍ നല്ല ഒരു വീട് വയ്ക്കണ മെന്നായിരുന്നു സുധിയുടെ ആഗ്രഹം. അത് സാധ്യമാകുന്നതിന് മുന്‍പ് തന്നെ സുധി പോയി ഒടുവില്‍ ചില നല്ല മനസുകള്‍ കാരണം സുധിയ്ക്ക് വീടൊരുങ്ങുകയാണ്.

സുധിയുടെ വീടിന്റെ തറക്കല്ലിട്ടതൊക്കെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. സുധി ഏതെങ്കിലും ലോക ത്തിലിരുന്ന് അതൊക്കെ കാണുന്നുണ്ടാകും. സുധി വി യോഗത്തിന് ശേഷം സുധിയുടെ ഓര്‍മ്മകളിലാണ് രേണു ജീവിക്കുന്നത്. തന്‍രെ ഉള്ളിലെ വിഷമങ്ങള്‍ രേണു ഇന്‍സ്റ്റയില്‍ പങ്കിടാറുണ്ട്.

ഒപ്പം സുധിയുടെ ഓര്‍മ്മകളു. ഇപ്പോഴിതാ ഇളയമകന്‍ സ്‌കൂളില്‍ പോകുന്നതിന്‍രെ ചിത്രം പങ്കിട്ട് രേണു കുറിച്ച വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. മക്കള്‍ക്ക് എന്തറിയാം, അവരുടെ സ്‌കൂളില്‍ ഓണാഘോഷ മാണ്. മരണത്തിന്റെ അര്‍ത്ഥം അറിയില്ല എന്റെ കുഞ്ഞിന്. അവന്റെ അച്ഛന്‍ മരിച്ച് പോയെന്ന് പറയുമ്പോഴും അവന്‍ ഓര്‍ക്കുന്നത് അച്ഛന്‍ എപ്പോഴെങ്കിലും വരുമെന്നാണ്’, എന്ന് രേണു കുറിച്ചു. കൊല്ലം സുധി ഷൂട്ടിനായി പോയിരിക്കുകയാണെന്നായിരുന്നു അച്ഛനെക്കുറിച്ച് ഇളയ മകന്‍ റിതുല്‍ പറയുന്നത്.