വീട് പണി പെട്ടെന്ന് തന്നെ പൂര്‍ത്തിയാകും. സുധിച്ചേട്ടന്റെ ഭാര്യ എന്ന ലേബലില്‍ അറിയപ്പെടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്, ഇനി എന്റെ ജീവിതത്തില്‍ ഒരു വിവാഹം ഉണ്ടാകില്ല; രേണു സുധി

കൊല്ലം സുധിയെന്ന കലാകാരനെ മലയാളികള്‍ ഒരിക്കലും മറക്കില്ല. എല്ലാവരെയും ചിരിപ്പിച്ച് നടന്ന വ്യക്തി യാണെങ്കിലും പിന്നീട് മലയാളികളെ മുഴുവന്‍ ഏറെ ദുഖിപ്പിച്ച വ്യക്തിയായിരുന്നു താരം. സുധിയുടെ വലിയ മോഹമായിരുന്നു സ്വന്തമായിട്ടുള്ള വീട്. ആ ആഗ്രഹം സാധിക്കാതെയാണ് താരം പോകുന്നത്. പിന്നീട് ഫ്്‌ളേ വേഴ്‌സ് ചാനലാണ് താരത്തിന് വീട് വയ്ക്കുമെന്നും മക്കളെ പഠിപ്പിക്കുമെന്നും വ്യക്തമാക്കിയത്. സുധിയുടെ പുതിയ വീടിന്റെ പണി പൂര്‍ത്താകാന്‍ പോവുകയാണ്.

 ഇപ്പോഴിതാ സുധിയുടെ ഭാര്യ രേണുവും മക്കളും ഇതിനെ പറ്റി പറയുകയാണ്. മഴവില്‍ കേരളം ചാനലിനോ ടാണ് ഇവര്‍ കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. വീടിന്‍രെ വയറിങ് നടന്നുകൊണ്ടിരിക്കുകയാണ്. നാലുമാസത്തി നുള്ളില്‍ വീട് പണി പൂര്‍ത്തിയാകും എന്നാണ് പ്രതീക്ഷ. ചേട്ടന്റെ സാന്നിധ്യം ഇല്ലാത്ത വീട് ശൂന്യത തന്നെ യാണ്. പിന്നെ ആത്മാവില്‍ സത്യം ഉണ്ടെന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍ അതുകൊണ്ടുതന്നെ അന്ന് സുധിച്ചേട്ടന്റെ ആത്മാവിന് മോക്ഷം കിട്ടും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

ഞാന്‍ ഒരു വര്ഷം കഴിയും മുന്‍പേ വേറെ വിവാഹം കഴിക്കും കിച്ചുവിനെ അടിച്ചിറക്കും എന്നൊക്കെ പലരും പറഞ്ഞിരുന്നു. പക്ഷേ ഞാന്‍ വേറെ ഒരു വിവാഹം കഴിക്കില്ല. ഞാന്‍ മരിക്കുവോളം കൊല്ലം സുധിച്ചേട്ടന്റെ ഭാര്യ എന്ന ലേബലില്‍ അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്.

കുടുംബത്തില്‍ ഉള്ള ഒരാളും എന്നെ വിവാഹ ത്തിന് നിര്ബന്ധിക്കാറില്ല. എന്റെ മക്കള്‍ ഞങ്ങളുടെ മക്കളായി വളരണം എന്നാണ് ആഗ്രഹം. നീ ചെറുപ്പം ആണ്. നല്ല ആലോചന വന്നാല്‍ സ്വീരിക്കാന്‍ ആണ് കൂട്ടുകാരൊക്കെ പറയുന്നത്. എന്നാല്‍ ഞാന്‍ ഉറച്ച തീരുമാനം തന്നെ എടുത്തിരുന്നു എനിക്ക് ഇനി ഒരു വിവാഹം ഉണ്ടാകില്ലെന്ന് രേണു പറയുന്നു.

Articles You May Like

Comments are closed.