
മക്കളില്ലായിരുന്നേല്‍ ആത്മഹത്യ ചെയ്‌തേനെ. മക്കളുടെ പഠനത്തിന്റെ ആവശ്യത്തിനും, എന്റെ വിധവ പെന്‍ഷന്‍ ശരിയാക്കാനും ഒരു ജോലിക്കു വേണ്ടിയുമൊക്കെയാണ് പുറത്ത് പോകുന്നത് അതിന് നെഗറ്റീവ് പറയുന്നവരുണ്ട്; രേണു
കൊല്ലം സുധിയെ മലയാളികള്‍ ഒരിക്കലും മറക്കില്ല. കലാ കേരളത്തെ വളരെ ചിരിപ്പിച്ച വ്യക്തിയാണ് സുധി യെങ്കിലും പിന്നീട് അദ്ദേഹത്തിന്‍രെ വാഹനാപകടവും അപ്രതീക്ഷിത മരണവും മലയാളികള്‍ക്ക് ഏറെ ഞെട്ടലും വേദനയും ഉണ്ടാക്കിയ വാര്‍ത്ത ആയിരുന്നു. സ്വന്തം വീടെന്ന സ്വപ്‌നം പൂര്‍ത്തിയാക്കാതെയാണ് താരം വിട പറഞ്ഞത്. അടുത്തിടെയാണ് സുധിയുടെ കുടുംബത്തിന് വീട് വയ്ക്കാന്‍ സന്നദ്ധ സംഘടനകള്‍ തീരുമാനിച്ചത്. അതിന്റെ പണികളും തുടങ്ങിയിരുന്നു. താരത്തിന്‍രെ ഭാര്യ രേണു സോഷ്യല്‍ മീഡിയയില്‍ സുധിക്കൊപ്പമുള്ള നല്ല നിമിഷങ്ങള്‍ പങ്കിടാറുണ്ടായിരുന്നു.

കുറിപ്പുകളും . പല തരത്തില്‍ രേണുവിനെതിരെ സൈബര്‍ ആക്രമണവും വന്നിരുന്നു. രേണു സുധിയുടെ രണ്ടാം ഭാര്യ ആണ്. ആദ്യ ഭാര്യ സുധിയെയും ഒന്നര വയസുള്ള മകനെയും ഉപേക്ഷിച്ച് പോയതാണ്. പിന്നീടാണ് രേണു ഇവരുടെ ജീവിതത്തില്‍ എത്തിയത്. ഋഷി എന്ന മകനും ഇവര്‍ക്കുണ്ട്. ഇപ്പോഴിതാ രേണു മക്കളെക്കുറിച്ചും തന്‍രെ ഭാവി ജീവിതത്തെ പറ്റിയും തുറന്ന് പറഞ്ഞിരിക്കുകയാണ്. വെറൈറ്റി മീഡിയയോടാണ് രേണുവിന്‍രെ തുറന്ന് പറച്ചില്‍. ഈ അവസ്ഥ വരുന്നവര്‍ക്ക് മാത്രമേ അത് മനസ്സിലാവൂ.

ജീവന് തുല്യം സ്നേഹിച്ച ഭര്‍ത്താവ് ഇല്ലാതായാല്‍ ആ ദുഖത്തില്‍ നിന്നും കരകയറണം. മക്കള്‍ ഇല്ലായിരു ന്നെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്‌തേനെ. ഇന്‍സ്റ്റഗ്രാമില്‍ ഞാന്‍ ഫോട്ടോസ് ഇടുന്നത് ഏട്ടനൊപ്പമുള്ള നല്ല നിമിഷങ്ങളെ ഓര്‍ത്തിട്ടാണ്. എന്നാല്‍ അതിലെല്ലാം പലരും നെഗറ്റീവ് കാണുന്നു. എന്റെ ഈ അവസ്ഥ വരുന്നവര്‍ക്ക് മാത്രമേ അത് മനസ്സിലാവൂ. ഏട്ടന്‍ മരിക്കുന്നതിന് കുറച്ചു നാള്‍ മുന്‍പാണ് എനിക്ക് ഫോണ്‍ വാങ്ങി തന്നത്. അതിന് ശേഷമാണ് ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോയും റീല്‍സും ഇടുന്നത്.

അച്ഛനെ സ്നേഹിക്കുന്നവര്‍ മെസേജ് ഇടുമ്പോള്‍ മറുപടി നല്‍കണേ എന്ന് മകന്‍ കിച്ചു ആണ് പറയാറുള്ളത്. പല കാര്യങ്ങല്‍ക്കുമായി ചേട്ടന്‍ മരിച്ചതില്‍ പിന്നെ പുറത്തിറങ്ങുന്നുണ്ട്. അത് നെഗറ്റീവായി പലരും കാണുന്നു. മക്കളുടെ പഠനത്തിന്റെ ആവശ്യത്തിനും, എന്റെ വിധവ പെന്‍ഷന്‍ ശരിയാക്കാനും ഒരു ജോലിക്കു വേണ്ടിയു മൊക്കെയാണ് പുറത്ത് പോകുന്നത്. ലക്ഷ്മി നക്ഷത്രയും, അനൂപ് സാറും അടക്കമുള്ളവര്‍ സഹായം നല്‍കുന്നുണ്ട്. റേഷന്‍ കടയില്‍ നിന്ന് അരിയും മറ്റും കിട്ടുന്നുണ്ട്. മറ്റുള്ളവര്‍ കാര്യമറിയാതെ കുറ്റപ്പെടുത്തുകയാണ് എന്നും താരം പറയുന്നു.