
അപകടങ്ങള്‍ സുധി ചേട്ടന് വളരെ പേടിയായിരുന്നു, ഒരിക്കലും അത്തരത്തിലൊരു മരണം തനിക്കുണ്ടാകരുതെന്ന് ചേട്ടന്‍ പറയുമായിരുന്നു; വിങ്ങി പൊട്ടി രേണു
കൊല്ലം സുധിയുടെ ഓര്‍മകളില്‍ ജീവിക്കുകയാണ് ഭാര്യ രേണു. അപ്രീക്ഷിതമായി എത്തിയ മരണം കുടും ബത്തെ ഒന്നാകെ ഉലച്ചു കളഞ്ഞു. രേണുവും മകേകളും ആ വേദനകളില് നിന്ന് ഇതുവരെ മുക്തരായിട്ടില്ല. ഇപ്പോഴിതാ സുധിയെ പറ്റിയുള്ള ഓര്‍മകള്‍ ഗ്രഹലക്ഷ്മിയുമായി പങ്കിടുകയാണ് രേണു. സുധി ചേട്ടന് അപകടങ്ങള്‍ വളരെ പേടിയായിരുന്നു. എന്നാല്‍ ഏറെ പേടിച്ചത് തന്നെ ഒടുവില്‍ സംഭവിച്ചു. കാറില്‍ ഒറ്റയ്ക്ക് പോകാന്‍ ചേട്ടന് പേടിയായിരുന്നു. ഡ്രൈവിങ് പഠിച്ചിരുന്നില്ല എങ്കിലും ഒരു സെക്കന്‍ഡ് ഹാന്‍ഡ് വണ്ടിയുണ്ടായിരുന്നു.

അതില്‍ ആരെയെങ്കിലും കൂട്ടിയേ ചേട്ടന്‍ പോകുമായിരുന്നുള്ളു. റോഡപകടങ്ങള്‍ പേടിയായിരുന്നു. ഇളയ കുഞ്ഞിന് വരെ സേഫ്റ്റി ബെല്‍റ്റിടും. അങ്ങനെയുള്ള സുധിച്ചേട്ടനാണ് അപകടത്തില്‍ മരണപ്പെടുന്നത്. താനൂര്‍ ബോട്ടപകട്ടിന്റെ വാര്‍ത്തയൊക്കെ ടിവി കണ്ട് ഒരിക്കലും അപകടത്തില്ഡ മരിക്കരുതെന്നാണ് എന്റെ പ്രാര്‍ത്ഥന എന്ന് ചേട്ടന്‍ പറയുമായിരുന്നു.

ഞങ്ങള്‍ വര്‍ഷങ്ങളായി വാടകയ്ക്കാണ് താമസിക്കുന്നത്. കല്യാണം കഴിഞ്ഞതു മുതല്‍ വാടകയ്ക്കായിരുന്നു. നാല് വാടക വീടുകളില്‍ മാറി. സ്വന്തമായി വീട് വേണമെന്ന് വലിയ ആഗ്രഹമായിരുന്നു. 2500 രൂപയാണ് ആസ്ബറ്റോസിട്ട ഈ വീടിന് വാടക. കുറച്ച് പൈസ സ്വരൂപിച്ച് സ്ഥലം വാങ്ങാന്‍ മുന്‍പ് അഡ്വാന്‍സ് കൊടുത്തു.

ആ സമയത്താണ് കൊവിഡ് വന്നത്. അപ്പോള്‍ പരിപാടികള്‍ ഇല്ലാതായി. അങ്ങനെ ആ സ്ഥലം വാങ്ങാനും കഴിഞ്ഞില്ല. അത് സുധിച്ചേട്ടന് വലിയ നിരാശയായി. ചിലപ്പോഴൊക്കെ അതോര്‍ത്ത് കരയുമായിരുന്നു. അപ്പോള്‍ വീടാക്കെ ഉണ്ടാകുമെന്ന് പറഞ്ഞ് ആശ്വസിപ്പിക്കുമായിരുന്നുവെന്നും രേണു പറയുന്നു. എവിടെ പോയാലും എന്നെയും മക്കളെയും കുറിച്ച് ചോദിച്ച് വീഡിയോ കോള്‍ വിളിക്കുമായിരുന്നു. ഞങ്ങളെ പറ്റിയായിരുന്നു എപ്പോഴും ചിന്തയെന്നും രേണു പറയുന്നു.