സുധിയുമായി എനിക്ക് വളരെ അടുപ്പമായിരുന്നു. സുധി മരിക്കുന്നതിന് തലേ ദിവസം എനിക്ക് പരിചയമില്ലാത്ത നമ്പറില്‍ നിന്ന് ഒരു കോള്‍ വന്നിരുന്നു, കൊല്ലം സുധി ആശുപത്രിയില്‍ ചികിത്സയിലാണോ എന്നാണ് ആ കോളിലൂടെ ചോദിച്ചത്്്; പിറ്റേന്ന് ഞാന്‍ കേള്‍ക്കുന്നത് സുധിയുടെ മരണ വാര്‍ത്തയാണ്; നസീര്‍ സംക്രാന്തി

കൊല്ലം സുധിയുടെ വേര്‍പാട് ആരാധകരെ പോലെ തന്നെ മറ്റ് കലാകാരന്മാര്‍ക്കും വലിയ വേദന തന്നെയാണ്. ഇപ്പോഴിതാ നസീര്‍ സംക്രാന്തി സുധിയെ പറ്റി വനിതയോട് വെളിപ്പെടുത്തിയ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. സുധി മരിക്കുന്നതിന് തല ദിവസം തനിക്ക് ഒരു കോള്‍ വന്നിരുന്നു. അത് പരിചയമില്ലാത്ത നമ്പറില്‍ നിന്നായി രുന്നു. സുധി ആശുപത്രിയില്‍ അഡ്്്മിറ്റാണോ എന്നാണ് ആ കോളിലൂടെ തന്നോട് ചോദിച്ചത്. ചേട്ടാ കൊല്ലം സുധി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണോ? ഞാന്‍ പറഞ്ഞു. അങ്ങനെയാണെ ങ്കില്‍ മെഡിക്കല്‍ കോളേജിന്റെ അടുത്ത് താമസിക്കുന്ന ഞാന്‍ അറിയേണ്ടേ. സുധിയെ വിളിച്ച് നീ ആശുപത്രി യിലാണോ എന്ന് ചോദിക്കുന്നത് ശരിയല്ലല്ലോ. അതുകൊണ്ട് ഞാന്‍ ചില സുഹൃത്തുക്കളെ വിളിച്ചു.

അപ്പോള്‍ സുധി റിഹേഴ്‌സല്‍ ക്യാംപിലാണ് എന്ന് ഞാനറിഞ്ഞിരുന്നു. പിറ്റേന്ന് എനിക്ക് ഷൂട്ട് ഉണ്ടായിരുന്നു. രാത്രിയില്‍ നല്ല ക്ഷീണത്തോടെ കിടന്നുറങ്ങി. രാവിലെ എഴുന്നേററപ്പോള്‍ കേള്‍ക്കുന്നത് സുധിയുടെ മരണ വാര്‍ത്ത ആണ്. എനിക്ക് പെട്ടെന്ന്‌ന് വല്ലാത്ത അവസ്ഥയ ആയി. കൈയ്യും കാലുമൊക്കെ വിറയ്ക്കാന്‍ തുടങ്ങി. സുധിയുമായി വളരെ അടുത്ത ബന്ധം എനിക്കുണ്ടായിരുന്നു. അവനെ എല്ലാവര്‍ക്കും പെട്ടെന്ന് ഇഷ്ടമാകും. സൗദി അറേബ്യയില്‍ ഞങ്ങള്‍ ഒരുമിച്ച് പരിപാടിക്ക് കഴിഞ്ഞ മാസം പോയിരുന്നു. യാത്രയില്‍ മക്കളെയും ഭാര്യയെയും പറ്റിയും അവന്‍രെ വിഷമങ്ങളെ പറ്റിയും എന്നോട് പറയുമായിരുന്നു.

ഒരു അഞ്ച് സെന്റ് സ്ഥലം അതിലൊരു നല്ല വീട്, മക്കളുടെ പഠനം സന്തോഷകരമായ ജീവിതം ഇതൊക്കെ ആയിരുന്നു അവന്റെ സ്വപ്നം. അതിലേയ്ക്കാത്താനുള്ള തയ്യാറെടുപ്പിലായിരുന്നു അവന്‍. വിദേശത്ത് പോകു മ്പോള്‍ ഭാര്യയ്ക്കും മക്കള്‍ക്കും എന്തെങ്കിലും വാങ്ങിയാലും അവനായി അവന്‍ ഒന്നും വാങ്ങിയിരുന്നില്ല.

പുതിയ ഡ്രസിന്റെ മണമടിച്ചാല്‍ അവന് തല വേദന വരുമെന്ന പറയുമായിരുന്നു. ആദ്യ ഭാര്യ ഒന്നരവയസുള്ള കുഞ്ഞി നെയും കൊടുത്തു ഉപേക്ഷിച്ച് പോയപ്പോള്‍ ഒരുപാട് കഷ്ട്ടപ്പെട്ടിരുന്നു. പിന്നീട് രണ്ടാം ഭാര്യ വന്നപ്പോള്‍ വളരെ സന്തോഷത്തോടെ മക്കളുമായി അവന്‍ ജീവിക്കുകയായിരുന്നു. ഒരുപാട് ഓര്‍മ്മകള്‍ അവനെ പറ്റി ഉണ്ട്. എന്നാ ലും തലേന്ന് രാത്രിയില്‍ അവനെ പറ്റി ചോദിച്ച് വിളിച്ചത് ആരാണെന്ന് മാത്രം അറിയില്ലെന്നും നസീര്‍ സംക്രാന്തി പറയുന്നു.

Articles You May Like

Comments are closed.